വാ പൊത്തി സംസാരിക്കരുത്, ത്രോ വൈകിപ്പിക്കരുത്… ലോകകപ്പില്‍ നിയമങ്ങള്‍ കര്‍ശനമാക്കി ഫിഫ
സൂറിച്ച്: ലോകകപ്പ് ഫുട്‌ബോളിന് മുന്നേ നിയമങ്ങള്‍ കര്‍ശനമാക്കി ഫിഫ. കളിയില്‍ സമയം നഷ്ടപ്പെടുത്താനും റഫറിയുടെ തീരുമാനങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാനും ശ്രമിച്ചാല്‍ കാത്തിരിക്കുന്നത് കടുത്ത നടപടി. ഫുട്ബോളിന്റെ നിയമനിര്‍മാതാക്കളായ ഇന്റര്‍നാഷനല്‍ ഫുട്ബോള്‍ അസോസിയേഷന്‍ ബോര്‍ഡ് (ഇഫാബ്) രൂപം നല്‍കിയ നിയമങ്ങള്‍ ലോകകപ്പ് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ഫിഫ ചീഫ് റഫറീയിങ് ഓഫിസര്‍ പിയര്‍ല്യൂജി കൊളിന അറിയിച്ചു. ഇക്കഴിഞ്ഞ ആഫ്രിക്ക നേഷന്‍സ് കപ്പ് ഫൈനലില്‍ തങ്ങള്‍ക്കെതിരെ വിധിച്ച പെനല്‍റ്റിയില്‍ പ്രതിഷേധിച്ച് സെനഗല്‍ താരങ്ങള്‍ കളം വിട്ട സംഭവങ്ങളടക്കം ഒഴിവാക്കാനാണ് പുതിയ നീക്കം. […]
Read more

