Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: financial crisis

ആലപ്പുഴയില്‍ യുവതി തീ കൊളുത്തി ആത്മഹത്യ ചെയ്തു

ആലപ്പുഴ:ആലപ്പുഴ കാളാത്ത് ഗംഗാ ലൈബ്രറിയിന് സമീപം യുവതി തീകൊളുത്തി ജീവനൊടുക്കി. ഒളവപ്പറമ്പ് സ്വദേശിനി സൗമ്യ (35) ആണ് ഇന്നു രാവിലെ മരിച്ചത്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് വിവാഹ മോചനം നേടിയ ശേഷം, മാതാപിതാക്കളും 12 വയസുകാരിയായ മകളുമൊത്തും വാടകവീട്ടിലാണ് സൗമ്യ താമസിച്ചിരുന്നത്. വാടകവസതിയിലായിരുന്നു ദാരുണസംഭവം നടന്നത്. വീട്ടിലെ മറ്റുള്ളവര്‍ സമീപത്തുണ്ടായിരുന്നില്ലെന്നാണ് വിവരം. സ്ത്രീയെ തീപിടിച്ച നിലയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്, ആത്മഹത്യയ്ക്ക് പിന്നില്‍ ദീര്‍ഘകാലമായുള്ള സാമ്പത്തിക ബുദ്ധിമുട്ടുകളാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
Read more

തെലങ്കാനയില്‍ നാലംഗ കുടുംബം മരിച്ച നിലയില്‍

തെലങ്കാന: സെക്കന്ദരാബാദില്‍ നാലംഗ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി. ഹബ്സിഗുഡയിലെ രവീന്ദ്ര നഗര്‍ കോളനിയിലാണ് സംഭവം. ചന്ദ്രശേഖര്‍ റെഡ്ഡി (44), ഭാര്യ കവിത (35) മക്കളായ ശ്രിത റെഡ്ഡി (15), വിശ്വന്‍ റെഡ്ഡി (10) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ദമ്പതികള്‍ കുട്ടികളെ കൊലപ്പെടുത്തിയ ശേഷം വ്യത്യസ്ത മുറികളിലായി തൂങ്ങി മരിക്കുകയായിരുന്നു. ചന്ദ്രശേഖര്‍ റെഡ്ഡിയുടെ മൃതദേഹം കണ്ടെത്തിയ മുറിയില്‍ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. തെലുങ്കില്‍ എഴുതിയ കുറിപ്പില്‍ താന്‍ മാനസികവും സാമ്പത്തികവും ശാരീരികവുമായ ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നതായി ചന്ദ്രശേഖര്‍ […]
Read more

സംസ്ഥാനത്തെ സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി പ്രതിസന്ധിയില്‍

കൊച്ചി: സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി പ്രതിസന്ധിയില്‍. 125 കോടിയോളം രൂപയുടെ കുടിശ്ശികയാണ് സര്‍ക്കാരിനുളളത്. സെപ്തംബര്‍ മാസത്തിന് ശേഷം സ്‌കൂളുകള്‍ക്ക് പദ്ധതിക്കായുള്ള തുക കിട്ടിയിട്ടില്ല. കഴിഞ്ഞ സെപ്തംബറില്‍ അനുവദിച്ചത് കേന്ദ്ര വിഹിതം മാത്രമാണെന്ന് അധികൃതര്‍ അറിയിച്ചു. ഉച്ചഭക്ഷണം മുടക്കാനാകാത്തതിനാല്‍ പല പ്രധാനാധ്യാപകരും ലക്ഷക്കണക്കിന് രൂപയുടെ ബാധ്യതയിലാണെന്നും പരാതികള്‍ ഉയരുന്നുണ്ട്. കുടിശ്ശിക തുകയില്‍ 40% തുകയും സംസ്ഥാന സര്‍ക്കാറും 60% തുക കേന്ദ്ര സര്‍ക്കാറുമാണ് അനുവദിക്കേണ്ടത്. 4 കോടി രൂപ അനുവദിക്കാന്‍ സര്‍ക്കാര്‍ ഉത്തരവായെങ്കിലും ഇതുവരെയും വിതരണം ചെയ്തില്ല. തുക […]
Read more

ഈ വര്‍ഷം കേരളീയം പരിപാടി ഒഴിവാക്കി സര്‍ക്കാര്‍; വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലെന്ന് വിശദീകരണം

കേരളീയം പരിപാടി ഇത്തവണ നടത്താനുളള തീരുമാനത്തില്‍ നിന്ന് പിന്മാറി സര്‍ക്കാര്‍. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ തീരുമാനം. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ പരിപാടി നടത്തേണ്ട എന്ന നിലപാടാണ് സര്‍ക്കാര്‍ കൈകൊണ്ടിരിക്കുന്നത്. കഴിഞ്ഞതവണ നവംബര്‍ ഒന്നു മുതല്‍ ഏഴ് വരെയായിരുന്നു കേരളീയ പരിപാടി നടത്തിയത്. ഇക്കൊല്ലം ഡിസംബറിലും ജനുവരിയിലും ആയി പരിപാടി നടത്താന്‍ നിശ്ചയിച്ചിരുന്നു. കേരളത്തെ ഒരു ബ്രാന്‍ഡാക്കി മാറ്റുക, കേരളം നേടിയെടുത്ത വികസന മാതൃകകള്‍ ലോകശ്രദ്ധയിലെത്തിക്കുക, അതുവഴി കേരളത്തിലേക്ക് നിക്ഷേപം കൊണ്ടുവരിക എന്നിവയായിരുന്നു പരിപാടിയുടെ ഉദ്ദേശം. വിവിധ […]
Read more

ഈ മാസത്തെ ക്ഷേമ പെൻഷൻ അനുവദിച്ചു

തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ ഈ മാസത്തെ പെൻഷൻ അനുവദിച്ചു. 62 ലക്ഷത്തോളം പേർക്കാണ്‌ 1600 രൂപവീതം ലഭിക്കുന്നത്‌. ഈ ആഴ്‌ചയിൽതന്നെ തുക പെൻഷൻകാരുടെ കൈകളിൽ എത്തുമെന്ന്‌ ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 26.62 ലക്ഷം പേരുടെ ബാങ്ക്‌ അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക്‌ സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. സാമ്പത്തിക പ്രയാസങ്ങൾക്കിടയിലും പ്രതിമാസ ക്ഷേമ പെൻഷൻ വിതരണം ഉറപ്പാക്കുന്നതിന്‌ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന്‌ ധനമന്ത്രി വ്യക്തമാക്കി. ഓണത്തിന്റെ ഭാഗമായി മൂന്നു ഗഡു […]
Read more

താന്‍ ഒളിച്ചോടിയതല്ല, ഇന്ത്യയിലേയ്ക്ക് ഉടന്‍ വരും; ബൈജു രവീന്ദ്രന്‍

ഇന്ത്യ വിട്ടുവെന്ന ഊഹാപോഹങ്ങള്‍ തള്ളി ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍. നാല് വര്‍ഷത്തിനിടെ നടത്തിയ ആദ്യ വെര്‍ച്വല്‍ വാര്‍ത്താസമ്മേളനത്തിലായിരുന്നു താനുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ ബൈജു രവീന്ദ്രന്‍ തള്ളിയത്. പാപ്പരത്ത നടപടികള്‍ ഒഴിവാക്കാന്‍ താന്‍ ദുബായിലേക്ക് ഓടേണ്ടി വന്നുവെന്ന് ആളുകള്‍ കരുതുന്നത് വളരെ ദൗര്‍ഭാഗ്യകരമാണ്. തന്റെ പിതാവിന്റെ ചികിത്സയ്ക്കായാണ് ഒരു വര്‍ഷത്തേയ്ക്ക് ദുബായില്‍ വന്നതെന്ന് അദ്ദേഹം പ്രതികരിച്ചു. കോടതി ഉത്തരവ് എന്തായാരിക്കും എന്നത് സംബന്ധിച്ച് തനിക്ക് ആശങ്കയില്ല. എന്ത് വന്നാലും താന്‍ ഒരു വഴി കണ്ടെത്തുമെന്നും ബൈജു […]
Read more

സാമ്പത്തിക ഞെരുക്കം:പദ്ധതികൾ വെട്ടിച്ചുരുക്കാൻ സർക്കാർ

കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടെ പദ്ധതി വിഹിതം വെട്ടിച്ചുരുക്കാനുള്ള നടപടിയുമായി സർക്കാർ.നടപ്പ് പദ്ധതികൾക്ക് ഇനിമുതൽ മുൻഗണനാ ക്രമം നിശ്ചയിക്കും.മുൻഗണ തീരുമാനിക്കാൻ ഏഴ് മന്ത്രിമാർ ഉൾപ്പെട്ട ഉപസമിതിയെ തീരുമാനിച്ചു.പദ്ധതി തുക ചെലവഴിക്കുന്നതിൽ തീരുമാനമെടുക്കുന്നത് മന്ത്രിസഭ ഉപസമിതിയാകും. വിവിധ വകുപ്പ് സെക്രട്ടറിമാരുടെ ശുപാർശ പരിശോധിച്ച് ഉപസമിതി മുൻഗണന നിശ്ചയിക്കും.നടപ്പു പദ്ധതികൾക്ക് പണം അനുവദിക്കുന്നതിലും ഈ മുൻഗണനാക്രമം ബാധകമാകും.നികുതിയിതര വരുമാന വർദ്ധനവുണ്ടാക്കാനും മന്ത്രിസഭാ യോഗം തീരുമാനമെടുത്തിട്ടുണ്ട്. ഇതിനായി വിവിധ ഫീസുകളുടെ നിരക്ക് പരിഷ്കരിക്കും വകുപ്പ് സെക്രട്ടറിമാരോട് ഈമാസം 20 ന് മുൻപ് നിർദ്ദശങ്ങൾ […]
Read more

ട്വിറ്ററിന് ബദലായി അവതരിപ്പിച്ച ഇന്ത്യൻ ആപ്പ് ‘കൂ’ അടച്ചുപൂട്ടുന്നു

ആഗോളതലത്തിൽ മികച്ച സ്വീകാര്യതയുള്ള ട്വിറ്ററിന്റെ (ഇപ്പോൾ എക്സ്) ‘ഇന്ത്യൻ ബദലെന്ന’ വിശേഷണവുമായി ഉപയോക്താക്കളിലേക്ക് എത്തിയ കൂ (Koo ) പ്രവർത്തനം അവസാനിപ്പിക്കുന്നു. സാമ്പത്തിക പ്രതിസന്ധി കടുത്ത പശ്ചാത്തലത്തിലാണിത്. 2020ലായിരുന്നു കൂ പ്രവർത്തനം ആരംഭിച്ചത്. അപ്രമേയ രാധാകൃഷ്‌ണ, മായങ്ക് ബിദവത്ക എന്നിവരായിരുന്നു സ്‌ഥാപകർ. മഞ്ഞക്കിളി ലോഗോയായിരുന്നു കമ്പനിയുടേത്. അപ്രമേയയാണ് കമ്പനി പ്രവർത്തനം അവസാനിപ്പിക്കുന്നതായി ലിങ്ക്‌ഡ്‌ഇൻ വഴി അറിയിച്ചത്. തുടക്കകാലത്ത് കേന്ദ്രമന്ത്രിമാർ, സെലബ്രിറ്റികൾ തുടങ്ങിയവരിൽ നിന്ന് വൻ പിന്തുണ കൂവിന് കിട്ടിയിരുന്നു. ഇത് വൻതോതിൽ നിക്ഷേപം ആകർഷിക്കാനും വഴിയൊരുക്കിയിരുന്നു. യുഎസ് […]
Read more

മുന്നംഗ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം;കടബാധ്യതയെന്ന് സൂചന

കുമളി:കമ്പത്ത് മൂന്നംഗ കുടുംബത്തെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന് പിന്നില്‍ കടബാധ്യതയെന്ന് സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞു.കോട്ടയം കാഞ്ഞിരത്തുംമൂട് സ്വദേശികളായ പുതുപ്പറമ്പില്‍ ജോര്‍ജ് പി സ്‌കറിയ (60), ഭാര്യ മേഴ്സി (58), മകന്‍ അഖില്‍ (29) എന്നിവരെയാണ് ഇന്നു രാവിലെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.കാറിന്റെ സമീപത്തുനിന്ന് കീടനാശിനി കുപ്പി ലഭിച്ചു. മൂവരും വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാണെന്ന് തമിഴ്നാട് പൊലീസിന്റെ പ്രാഥമിക നിഗമനം. അമീബിക് മസ്തിഷ്‌ക ജ്വരം;ചികിത്സയിലുള്ള അഞ്ചുവയസ്സുകാരി ഗുരുതരാവസ്ഥയില്‍ ഇവര്‍ക്ക് തുണിക്കടയുണ്ടായിരുന്നു.സാമ്പത്തിക ബാധ്യത […]
Read more

മുന്നംഗ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം;കടബാധ്യതയെന്ന് സൂചന

കുമളി:കമ്പത്ത് മൂന്നംഗ കുടുംബത്തെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന് പിന്നില്‍ കടബാധ്യതയെന്ന് സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞു.കോട്ടയം കാഞ്ഞിരത്തുംമൂട് സ്വദേശികളായ പുതുപ്പറമ്പില്‍ ജോര്‍ജ് പി സ്‌കറിയ (60), ഭാര്യ മേഴ്സി (58), മകന്‍ അഖില്‍ (29) എന്നിവരെയാണ് ഇന്നു രാവിലെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.കാറിന്റെ സമീപത്തുനിന്ന് കീടനാശിനി കുപ്പി ലഭിച്ചു. മൂവരും വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാണെന്ന് തമിഴ്നാട് പൊലീസിന്റെ പ്രാഥമിക നിഗമനം. അമീബിക് മസ്തിഷ്‌ക ജ്വരം;ചികിത്സയിലുള്ള അഞ്ചുവയസ്സുകാരി ഗുരുതരാവസ്ഥയില്‍ ഇവര്‍ക്ക് തുണിക്കടയുണ്ടായിരുന്നു.സാമ്പത്തിക ബാധ്യത […]
Read more
Advertisement
WhiteswanTV Footer