Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Financial fraud case

മേലമ്പാറ സഹകരണ ബാങ്ക് പ്രതിസന്ധി; നാളെ ബാങ്ക് ആസ്ഥാനത്തിന് മുൻപിൽ നിക്ഷേപകർ ധർണ്ണ നടത്തും

കോട്ടയം: സാമ്പത്തിക ക്രമക്കേടുകളെത്തുടർന്ന് രണ്ടുവർഷമായി പ്രതിസന്ധിയിലായ മേലമ്പാറ സഹകരണ ബാങ്കിലെ നിക്ഷേപകർ പ്രത്യക്ഷ സമരത്തിലേക്ക്. നിക്ഷേപകരുടെ കോടിക്കണക്കിന് രൂപ അനധികൃത വായ്പയായി കൈപ്പറ്റി തിരിച്ചടക്കാത്തവർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് ഓൾ കേരള സഹകരണ ബാങ്ക് ഡെപ്പോസിറ്റേഴ്സ് ഫോറത്തിന്റെ (AKCDF) നേതൃത്വത്തിൽ നാളെ (2026 ജനുവരി 28, ബുധൻ) ഉച്ചകഴിഞ്ഞ് 3 മണിക്ക് ബാങ്ക് ഹെഡ് ഓഫീസിന് മുൻപിൽ നിക്ഷേപക ധർണ്ണയും ജാഥയും സംഘടിപ്പിക്കും. പാലാ മീഡിയ അക്കാഡമിയിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് സമരസമിതി നേതാക്കൾ ഇക്കാര്യം അറിയിച്ചത്. […]
Read more

വൃദ്ധദമ്പതികളിൽ നിന്ന് 60 ലക്ഷം രൂപ തട്ടിയെടുത്ത കേസ്; ദമ്പതികൾ കടുത്തുരുത്തി പൊലീസിന്റെ പിടിയിൽ

കോട്ടയം: മക്കളില്ലാത്ത വൃദ്ധദമ്പതികളുമായി സൗഹൃദം നടിച്ച് വിശ്വാസം നേടിയെടുത്ത ശേഷം 60 ലക്ഷം രൂപ തട്ടിയെടുത്ത ദമ്പതികളെ കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തു. മാഞ്ഞൂർ സ്വദേശി മഹേഷ്, ഭാര്യ വിജി എന്നിവരാണ് പിടിയിലായത്. എസ്.ബി.ഐ കുറുപ്പന്തറ ബ്രാഞ്ചിൽ ഫിക്സഡ് ഡിപ്പോസിറ്റായി നിക്ഷേപിച്ചിരുന്ന തുക, എറണാകുളത്തെ CFCICI ബാങ്കിൽ നിക്ഷേപിച്ചാൽ കൂടുതൽ പലിശ ലഭിക്കുമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. 2024 ജൂലൈ മുതൽ പലതവണകളായി ചെക്ക് മുഖേനയും മറ്റും പരാതിക്കാരെക്കൊണ്ട് പണം പിൻവലിപ്പിച്ച് പ്രതികൾ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു. പണം […]
Read more

സാമ്പത്തിക തട്ടിപ്പ് കേസ്: വ്യവസായി മുഹമ്മദ് ഷര്‍ഷാദ് അറസ്റ്റില്‍

ചെന്നൈ: സാമ്പത്തിക തട്ടിപ്പ് കേസില്‍ വ്യവസായി മുഹമ്മദ് ഷര്‍ഷാദ് അറസ്റ്റില്‍. ചെന്നൈയില്‍ നിന്നാണ് ഇയാള്‍ അറസ്റ്റിലായത്. 40 ലക്ഷം രൂപ തട്ടിച്ചു എന്ന കൊച്ചി സ്വദേശികളുടെ പരാതിയിലാണ് പൊലീസ് നടപടി.കൊച്ചി സൗത്ത് പൊലീസ് ചെന്നൈയില്‍ എത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും മകനുമെതിരെ ആരോപണം ഉന്നയിച്ച വ്യക്തിയാണ് മുഹമ്മദ് ഷര്‍ഷാദ്. രാജേഷ് കൃഷ്ണ കടലാസ് കമ്പനിയുണ്ടാക്കി കേരളത്തിലെ സര്‍ക്കാര്‍ പദ്ധതിയില്‍ നിന്ന് പണം തട്ടിയെന്നും എംവി ഗോവിന്ദന്റെ മകനുമായി സാമ്പത്തിക ഇടപാടുകള്‍ […]
Read more

മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസ്; കൂടുതല്‍ അന്വേഷണത്തിന് ഒരുങ്ങി ക്രൈം ബ്രാഞ്ച്

മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ കൂടുതല്‍ അന്വേഷണത്തിന് ഒരുങ്ങി ക്രൈം ബ്രാഞ്ച്. സൗബിന്‍ അടക്കമുള്ളവരെ ചോദ്യം ചെയ്യാനാണ് ക്രൈം ബ്രാഞ്ച് തീരുമാനം. പ്രതികള്‍ക്ക് അനുകൂലമായ നിലപാടാണോ പൊലീസ് സ്വീകരിച്ചതെന്നും പരിശോധിക്കും. പൊലീസ് പ്രതികള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചെന്ന ആക്ഷേപത്തെ തുടര്‍ന്ന് മരട് പൊലീസില്‍ നിന്നും അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയിരുന്നു. അതേസമയം കേസില്‍ സൗബിന്‍ അടക്കമുള്ളവരുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു. കേസ് സിവില്‍ തര്‍ക്കമാണെന്നും ആര്‍ബിട്രേഷന്‍ നിലനില്‍ക്കുകയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സുപ്രീം […]
Read more

മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിന്‍ ഷാഹിറിനെ ഇന്ന് ചോദ്യം ചെയ്യും

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ നടന്‍ സൗബിന്‍ ഷാഹിറിനെ ഇന്ന് ചോദ്യം ചെയ്യും. എറണാകുളം എസിപിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യുക. പറവ ഫിലിംസ് പാര്‍ട്ണര്‍മാരായ ബാബു ഷാഹിറിനും ഷോണ്‍ ആന്റണിക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. സിനിമയില്‍ 40 ശതമാനം ലാഭം വാഗ്ദാനം ചെയ്ത് നിര്‍മ്മാതാക്കള്‍ ഏഴ് കോടി തട്ടിയെന്ന അരൂര്‍ സ്വദേശി സിറാജ് വലിയതുറയുടെ പരാതിയിലാണ് നടപടി. രണ്ടാഴ്ചക്കുള്ളില്‍ ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ച് മരട് പൊലീസ് നോട്ടീസ് നല്‍കിയിരുന്നു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍മാതാക്കാള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നൂ. […]
Read more

സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്: കൃഷ്ണകുമാറിൻ്റെയും ദിയയുടെയും ജാമ്യപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചി: സോഷ്യൽ മീഡിയ ഇന്‍ഫ്‌ളുവന്‍സർ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പിൽ ദിയയുടെയും കൃഷ്ണകുമാറിന്റെയും മുന്‍കൂര്‍ ജാമ്യപേക്ഷ കോടതി പരിഗണിക്കും. സ്ഥാപനത്തിലെ ജീവനക്കാർ നൽകിയ പരാതിയിലാണ് കേസ് പരിഗണിക്കുന്നത്. കേസിൽ പരാതിക്കാരായ ജീവനക്കാർ നൽകിയ മുൻകൂർ ജാമ്യ ഹര്‍ജിയും ഇന്ന് കോടതി പരിഗണിക്കും. കേസ് ക്രൈം ബ്രാഞ്ചിന് കൈമാറുന്നതിന് മുൻപ് മ്യൂസിയം പൊലീസ് കഴിഞ്ഞ ദിവസം ദിയയുടെ ഫ്ലാറ്റിലെത്തി മൊഴിയെടുത്തിരുന്നു. കേസിൽ പൊലീസ് ആവശ്യപ്പെട്ട തെളിവുകൾ എല്ലാം കൈമാറിയിട്ടുണ്ടെന്നും ദിയ കൃഷ്ണ പറഞ്ഞു. അതേസമയം പരാതിക്കാരായ വിനീത, […]
Read more

സാമ്പത്തിക തട്ടിപ്പ് കേസ്; ഷാൻ റഹ്മാനെ പൊലീസ് ഉടൻ ചോദ്യം ചെയ്യും

കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസിൽ സംഗീത സംവിധായകൻ ഷാൻ റഹ്മാനെ പൊലീസ് ഉടൻ ചോദ്യം ചെയ്യും. സംഗീത പരിപാടിയുടെ മറവിൽ 38 ലക്ഷം രൂപ തട്ടിയെന്ന പരാതിയിലാണ് എറണാകുളം സൗത്ത് പൊലീസ് ഷാൻ റഹ്മാനും ഭാര്യയ്ക്കും എതിരെ കേസ് എടുത്തിരുന്നത്. പ്രൊഡക്ഷൻ മാനേജർ നിജു രാജിന്റെ പരാതിയിലാണ് കേസ്. കഴിഞ്ഞ ജനുവരിയിൽ തേവര എസ്എച്ച് കൊളേജ് ഗ്രൗണ്ടിൽ വെച്ചാണ് സം​ഗീത പരിപാടി നടന്നത്. മുൻകൂർ ജാമ്യപേക്ഷയിൽ 14 ദിവസത്തിനുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന് ഷാൻ റഹ്മാന് […]
Read more

സംഗീത പരിപാടിക്കിടെ അനുമതിയില്ലാതെ ഡ്രോൺ പറത്തി; ഷാൻ റഹ്മാനെതിരെ വീണ്ടും കേസ്

കൊച്ചി: സംഗീത സംവിധായകന്‍ ഷാന്‍ റഹ്‌മാനെതിരെ വീണ്ടും കേസ്. തേവര എസ്എച്ച് കോളേജില്‍ നടന്ന സംഗീത പരിപാടിക്കിടെ അനുമതിയില്ലാതെ ഡ്രോണ്‍ പറത്തിയതിനാണ് കേസ്. എറണാകുളം സൗത്ത് പൊലീസാണ് കേസെടുത്തത്. കഴിഞ്ഞ ജനുവരിയില്‍ നടന്ന പരിപാടിയില്‍ അതീവ സുരക്ഷാ മേഖലയില്‍ ഡ്രോണ്‍ പറത്തുകയും ലേസര്‍ ലൈറ്റ് ഉപയോഗിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ഷാന്‍ റഹ്‌മാനെതിരെ വഞ്ചനാക്കേസ് ചുമത്തിയിരുന്നു. കൊച്ചിയിലെ സംഗീത നിശയുടെ മറവില്‍ 38 ലക്ഷം രൂപ തട്ടിയെന്നായിരുന്നു പരാതി. പ്രൊഡക്ഷന്‍ മാനേജരും, ഷോ ഡയറക്ടറുമായ […]
Read more

സാമ്പത്തിക തട്ടിപ്പ് കേസ്: ശ്രീതുവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

സാമ്പത്തിക തട്ടിപ്പ് കേസില്‍ കസ്റ്റഡിയിലുള്ള ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ടര വയസുകാരിയുടെ അമ്മ ശ്രീതുവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കുഞ്ഞിന്റെ കൊലപാതകത്തില്‍ സാമ്പത്തിക തട്ടിപ്പുകള്‍ക്ക് പങ്കുണ്ടോ എന്നുള്ളതാണ് നിലവില്‍ പൊലീസ് അന്വേഷിച്ചു വരുന്നത്. കഴിഞ്ഞദിവസം ശ്രീതുവിനെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ശ്രീതുവിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. അതേസമയം കൊലക്കേസില്‍ പ്രതിയായ അമ്മാവന്‍ ഹരികുമാറിനെയും ശ്രീതുവിനെയും ഒരുമിച്ചിരുത്തിയുള്ള ചോദ്യം ചെയ്യല്‍ തുടരുകയാണ്. ഹരികുമാര്‍ മാനസിക വൈല്ലുവിളി നേരിടുന്നയാളല്ലെന്ന് മാനസിക രോഗ വിദഗ്ധര്‍ കണ്ടെത്തിയിരുന്നു. ഈ മാസം പന്ത്രണ്ടാം തീയതി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix