വിഴിഞ്ഞത്ത് ചരിത്രനിമിഷം; ആദ്യ ഇറക്കുമതി കണ്ടെയ്നർ MSC സബ്രീന ഇന്നെത്തും
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വാണിജ്യ പ്രവർത്തനങ്ങളിൽ നിർണായക ചുവടുവെപ്പായി ആദ്യ ഇറക്കുമതി കണ്ടെയ്നർ ഇന്ന് തുറമുഖത്തെത്തും. ചൈനയിൽനിന്ന് പിവിസി ഫോമുകളുമായി എത്തുന്ന എംഎസ്സി സബ്രീനയാണ് വിഴിഞ്ഞത്ത് നങ്കൂരമിടുന്നത്. നവംബർ മൂന്നിന് കപ്പലിന് ഔദ്യോഗിക സ്വീകരണം നൽകും. എക്സിം പ്രവർത്തനങ്ങൾ ആരംഭിച്ച് രണ്ട് മാസത്തോളമാകുമ്പോഴാണ് തുറമുഖത്ത് ആദ്യ ഇറക്കുമതി കണ്ടെയ്നർ എത്തുന്നത്. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയെത്തുടർന്നാണ് കണ്ടെയ്നർ കൈകാര്യം ചെയ്യുന്നതിൽ കാലതാമസമുണ്ടായത്. പുതിയ നീക്കത്തോടെ വിഴിഞ്ഞത്തെ എക്സിം പ്രവർത്തനങ്ങൾ കൂടുതൽ സജീവമാകുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ ഓഗസ്റ്റിലാണ് വിഴിഞ്ഞം […]
Read more