വിമാനത്തിൽ ഹൈജാക്ക് ഭീഷണിക്കുറിപ്പ്; ബെംഗളൂരുവിൽ വിമാനം അടിയന്തരമായി തിരിച്ചിറക്കി
ബെംഗളൂരു: വിമാനം തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണിക്കുറിപ്പ് കണ്ടെത്തിയതിനെ തുടർന്ന് ബെംഗളൂരുവിൽ നിന്ന് ലഖ്‌നൗവിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം അടിയന്തരമായി തിരിച്ചിറക്കി. വിമാനത്തിന്റെ ശുചിമുറിയിൽ നിന്നാണ് ഭീഷണിക്കുറിപ്പ് കണ്ടെത്തിയത്. 178 യാത്രക്കാരുമായി വൈകിട്ട് 5.50ന് പുറപ്പെട്ട ഇൻഡിഗോയുടെ 6E451 വിമാനത്തിലാണ് സംഭവം. കൃത്യം 6.30ന് വിമാനം ഹൈജാക്ക് ചെയ്യുമെന്നായിരുന്നു കുറിപ്പിൽ എഴുതിയിരുന്നത്. കുറിപ്പ് ശ്രദ്ധയിൽപ്പെട്ട യാത്രക്കാരൻ ക്യാബിൻ ക്രൂവിനെ വിവരം അറിയിച്ചു. തുടർന്ന് പൈലറ്റ് എയർ ട്രാഫിക് കൺട്രോളുമായി ബന്ധപ്പെടുകയും വിമാനം ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചുവിടുകയുമായിരുന്നു. വിമാനം […]
Read more