Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: FlightIncident

പൂക്കറ്റ് എയർ ഇന്ത്യ വിമാനപകടത്തിൻ്റെ ബ്ലാക്ക് ബോക്സിൽ നിർണായക വിവരങ്ങൾ

ന്യൂഡൽഹി: ഓഗസ്റ്റ് 4ന് ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് പോയ എയർ ഇന്ത്യ വിമാനത്തിന് ആകാശത്ത് നാല് സെക്കൻഡ് നേരം പ്രധാന നിയന്ത്രണ സംവിധാനങ്ങളുടെ പ്രവർത്തനം നഷ്ടപ്പെട്ടതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്തൽ. വിമാനത്തിന് ഏകദേശം 300 അടി ഉയരം നഷ്ടപ്പെട്ട സംഭവത്തിൽ 24 യാത്രക്കാർക്ക് പരിക്കേറ്റു. എയർബസ് നടത്തിയ വിമാന ഡാറ്റയുടെ പ്രാഥമിക പരിശോധനയിലാണ് നിർണായക വിവരങ്ങൾ പുറത്തുവന്നത്. വിമാനത്തിന്റെ മൂന്ന് ഹൈഡ്രോളിക് സംവിധാനങ്ങളുടെയും പ്രവർത്തനം ഒരേസമയം തടസ്സപ്പെട്ടതായാണ് കണ്ടെത്തൽ. ഇതോടെ വിമാനത്തിന്റെ ഉയരവും ദിശയും നിയന്ത്രിക്കുന്ന പ്രധാന […]
Read more

ആകാശച്ചുഴിയല്ല; എയര്‍ ഇന്ത്യ വിമാനം 300 അടി താഴ്ച്ചയിലേക്ക് പതിച്ചത് സാങ്കേതിക തകരാര്‍ മൂലം

ന്യൂഡൽഹി: ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപ്പെട്ട സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. ക്രൂയിസ് ഘട്ടത്തിൽ വിമാനം പെട്ടെന്ന് ഉയരം നഷ്ടപ്പെട്ടതായാണ് വിവരം. വിമാനത്തിന്റെ കോക്പിറ്റിൽ പ്രിന്റ് ചെയ്ത മെയിന്റനൻസ് റിപ്പോർട്ട് പ്രകാരം, വിമാനത്തിൽ ഒന്നിലധികം ഹൈഡ്രോളിക് തകരാറുകൾ ഉണ്ടായിരുന്നതായും കണ്ടെത്തി. ഓഗസ്റ്റ് നാലിനാണ് AI2379 വിമാനം ഡൽഹിയിൽ സുരക്ഷിതമായി ലാൻഡ് ചെയ്തത്. തുടക്കത്തിൽ വിമാനം ആകാശച്ചുഴിയിൽപ്പെട്ടതാണ് അപകടസാഹചര്യത്തിന് കാരണമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ പിന്നീട് വിമാനത്തിലുണ്ടായ സാങ്കേതിക തകരാറുകളാണ് സംഭവത്തിന് പിന്നിലെന്ന വിവരങ്ങൾ […]
Read more

എയർ ഇന്ത്യ വിമാനം 300 അടി താഴേക്ക് പതിച്ച സംഭവം; അന്വേഷണം തുടരുന്നു

ന്യൂഡൽഹി: ഫൂക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനം പെട്ടെന്ന് 300 അടി താഴേക്ക് പതിച്ച സംഭവത്തിൽ നിരവധി സംശയങ്ങൾ. ഓഗസ്റ്റ് 4ന് എയർബസ് എ320 വിമാനമാണ് പറക്കുന്നതിനിടെ അപ്രതീക്ഷിതമായി താഴേക്ക് പതിച്ചത്. സംഭവത്തിൽ യാത്രക്കാർക്കും ജീവനക്കാർക്കും പരിക്കേറ്റു. ചില യാത്രക്കാർക്ക് നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റതായാണ് വിവരം. വിമാനം പിന്നീട് സുരക്ഷിതമായി ഡൽഹിയിൽ ഇറക്കി. സംഭവത്തിൽ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തുടക്കത്തിൽ മോശം കാലാവസ്ഥയും എയർ ടർബുലൻസുമാകാം സംഭവത്തിന് കാരണമെന്നായിരുന്നു വിലയിരുത്തൽ. […]
Read more

വിമാനത്തിൻ്റെ എമർജൻസി ഡോർ തുറക്കാൻ ശ്രമിച്ച സംഭവം; ജാമ്യപേപ്പർ വലിച്ച് കീറി യുവാവ്

കൊച്ചി: ബാടിക് എയർ വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച കേസിലെ പ്രതി മജിസ്‌ട്രേറ്റിന് മുന്നിൽ വീണ്ടും ബഹളം ഉണ്ടാക്കി. ജാമ്യ രേഖകൾ വലിച്ചുകീറിയാണ് യുവാവ് പരാക്രമം നടത്തിയത്. പൊലീസ് ഇടപെട്ട് സാഹചര്യം നിയന്ത്രിച്ചു. പാലക്കാട് സ്വദേശി ജംഷീർ അത്താണിക്കൽ (36) ആണ് കേസിലെ പ്രതി. ഇയാൾക്ക് ഗുരുതരമായ മാനസിക പ്രശ്‌നങ്ങൾ കണ്ടെത്താനായിട്ടില്ലെന്നാണ് പൊലീസ് അറിയിച്ചത്. കോലാലംപൂരിൽ നിന്ന് നെടുമ്പാശ്ശേരിയിലേക്ക് വന്ന ബാടിക് എയർ വിമാനത്തിലാണ് സംഭവം നടന്നത്. വിമാനത്തിലെ എമർജൻസി വാതിൽ ബലമായി തുറക്കാൻ ശ്രമിക്കുകയും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix