ക്രിക്കറ്റിന് പിന്നാലെ ഫുട്ബോളിലും തീപാറും പോരാട്ടം; സാഫ് കപ്പിൽ ഇന്ത്യ-പാക് ഫൈനൽ ഇന്ന്
ധാക്ക: ഏഷ്യാ കപ്പ് ക്രിക്കറ്റിലെ ആവേശപ്പോരാട്ടത്തിന് പിന്നാലെ ഇന്ത്യയും പാകിസ്താനും വീണ്ടും നേർക്കുനേർ. ഇത്തവണ ഫുട്ബോൾ മൈതാനത്താണ് അയൽരാജ്യങ്ങൾ ഏറ്റുമുട്ടുന്നത്. സാഫ് കപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ഇന്ത്യയും പാകിസ്താനും ചൊവ്വാഴ്ച കൊമ്പുകോർക്കും. ബംഗ്ലാദേശിലെ ധാക്ക നാഷണൽ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 7.30നാണ് കലാശപ്പോരാട്ടം. VETO OTT പ്ലാറ്റ്ഫോമിലൂടെ മത്സരം തത്സമയം കാണാം. ടെലിവിഷൻ സംപ്രേഷണം ഉണ്ടായിരിക്കില്ല. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ പത്താം സാഫ് കപ്പ് കിരീടമാണ് ലക്ഷ്യമിടുന്നത്. അതേസമയം, ചരിത്രത്തിലാദ്യമായി ഫൈനലിലെത്തിയ പാകിസ്താൻ കന്നിക്കിരീടം […]
Read more