Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: foregin liquor

കണ്ണൂരിൽ വിദേശ മദ്യംശേഖരം കട്ടിലിനിടിയിലെ അറയിൽ നിന്ന് പിടിച്ചെടുത്തു

ഇരിട്ടി: തിരഞ്ഞെടുപ്പ് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പൊലീസ് നടത്തിയ പരിശോധനയിൽ വീട്ടിൽ ഒളിപ്പിച്ച വിദേശ മദ്യശേഖരം പിടികൂടി. കച്ചേരിക്കടവിൽ വടയാറ്റുകുന്നേൽ ജിജി (45)യെ പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടിലെ കിടപ്പുമുറിയിൽ കട്ടിലിനടിയിൽ പ്രത്യേക അറ ഉണ്ടാക്കി മദ്യം സൂക്ഷിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. 14.5 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യവും വിൽപ്പനയിൽ നിന്നുള്ള 23,750 രൂപയും പൊലീസ് പിടിച്ചെടുത്തു. റൂറൽ ജില്ലാ പൊലീസ് മേധാവി അനൂജ് പലിവാളിന്റെയും ഇരിട്ടി ഡിവൈഎസ്പി രാജേഷിന്റെയും നേതൃത്വത്തിൽ രൂപീകരിച്ച സംഘമാണ് പരിശോധന […]
Read more

ആളൊഴിഞ്ഞ വീട്ടിൽ നിന്ന് 220 കുപ്പി മദ്യം കണ്ടെത്തി റാന്നി എക്സൈസ് സംഘം

പത്തനംതിട്ട: പത്തനംതിട്ട റാന്നിയിൽ വിദേശ മദ്യ ശേഖരം പിടികൂടി എക്സൈസ് സംഘം . ആളൊഴിഞ്ഞ വീട്ടിൽ നിന്നാണ് വിദേശ മദ്യ ശേഖരം പിടികൂടിയത്. പത്തനംതിട്ട റാന്നി എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ ഇവിടെ നിന്നും 220 കുപ്പി വിദേശ മദ്യമാണ് കണ്ടെത്തിയത്. റാന്നി അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ബിജു ഫിലിപ്പും സംഘവുമാണ് വൻ ശേഖരം പിടികൂടിയത്.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix