മെഡിക്കല്‍ ചരിത്രത്തില്‍ പുതു അധ്യായം; ചരിത്ര നേട്ടവുമായി തിരുവനന്തപുരം ജനറല്‍ ആശുപത്രി
തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി ഒരു ജില്ലാതല സര്‍ക്കാര്‍ ആശുപത്രിയില്‍ കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍ ശസ്ത്രക്രിയ വിജയകരമായി നടത്തി ചരിത്ര നേട്ടം കൈവരിച്ച് തിരുവനന്തപുരം ജനറല്‍ ആശുപത്രി. ആശുപത്രിയിലെ നേത്രരോഗ വിഭാഗത്തിലാണ് നേത്രപടല അന്ധതയ്ക്ക് പ്രതിവിധിയായ കോര്‍ണിയ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചത്. കോവളം സ്വദേശിയായ 59 വയസുകാരനാണ് കഴിഞ്ഞ 24-ന് ശസ്ത്രക്രിയയ്ക്ക് വിധേയനായത്. രോഗി നിലവില്‍ സുഖം പ്രാപിച്ചുവരികയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സ്വകാര്യ കണ്ണാശുപത്രികളിലും ചില സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും മാത്രമായി പരിമിതമായിരുന്ന ഈ ശസ്ത്രക്രിയയാണ് തിരുവനന്തപുരം […]
Read more