Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Godman

ആള്‍ദൈവം നിത്യാനന്ദയുടെ മരണവാര്‍ത്ത തള്ളി അനുയായികള്‍

ചെന്നൈ: സ്വയം പ്രഖ്യാപിത ആള്‍ദൈവമായ നിത്യാനന്ദയുടെ മരണവാര്‍ത്ത തള്ളി അനുയായികള്‍. നിത്യാനന്ദ പൂര്‍ണ ആരോഗ്യത്തോടെ സുരക്ഷിതനായി ഇരിക്കുന്നുവെന്നാണ് പുറത്തു വരുന്ന വിവരം. മാര്‍ച്ച് 30ന് അദ്ദേഹം പങ്കെടുത്ത ഒരു പരിപാടിയുടെ ലൈവ് സ്ട്രീമിങ് ലിങ്കും കൈലാസ പ്രതിനിധികള്‍ പുറത്തുവിട്ടു. നിത്യാനന്ദയെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തിലുള്ള വ്യാജപ്രചാരണങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്. സനാതനധര്‍മം സ്ഥാപിക്കുന്നതിനുവേണ്ടി പോരാടിയ സ്വാമി 2022-ൽ ജീവത്യാഗം ചെയ്‌തെന്ന്നിത്യാനന്ദയുടെ സഹോദരിയുടെ മകനും ഏറ്റവുമടുത്ത അനുയായിയുമായ സുന്ദരേശ്വരനാണ് വെളിപ്പെടുത്തൽ നടത്തിയത്.
Read more

ബലത്സംഗക്കേസില്‍ ആള്‍ദൈവം ആസാറാം ബാപ്പുവിന് ജാമ്യം

ഷാജഹാന്‍പൂര്‍: ബലത്സംഗക്കേസില്‍ ആള്‍ദൈവം ആസാറാം ബാപ്പുവിന് ജാമ്യം. ചികിത്സയ്ക്ക് വേണ്ടി മൂന്ന് മാസത്തെ ഇടക്കാല ജാമ്യമാണ് നല്‍കിയിരിക്കുന്നത്. 2013 ല്‍ 13-കാരിയെ പീഡിപ്പിച്ച കേസില്‍ ആസാറാം ബാപ്പുവിനെ ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചത്. ആസാറാം ബാപ്പുവിന് ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് തങ്ങളുടെ സുരക്ഷയില്‍ ആശങ്കയുണ്ടെന്ന് പെണ്‍കുട്ടിയുടെ കുടുംബം പറഞ്ഞിരുന്നു. ഇതോടെ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ സുരക്ഷ വര്‍ധിപ്പിച്ചിരിക്കുകയാണ്. ജില്ലവിട്ട് പുറത്തേക്ക് പോവുകയാണെങ്കില്‍ പൊലീസിനെ അറിയിക്കണമെന്ന് പെണ്‍കുട്ടിയുടെ കുടുംബത്തിന് നിര്‍ദേശമുണ്ട്. 2013-ലാണ് ജോധ്പൂരിലെ ആശ്രമത്തില്‍വെച്ച് 13-കാരിയെ പീഡനത്തിനിരയാക്കിയത്. തുടര്‍ന്ന് ഇയാള്‍ അറസ്റ്റിലാവുകയായിരുന്നു. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix