Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: GoldRobbery

കോട്ടയത്ത് പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് മോഷണം; 23 പവൻ സ്വർണം കവർന്നു

കോട്ടയം: വീട്ടുകാർ പുറത്തുപോയ സമയത്ത് വീട് കുത്തിത്തുറന്ന് വൻ സ്വർണക്കവർച്ച. പൂത്തിളപ്പ് സ്വദേശി എബ്രഹാമിന്റെ വീട്ടിലാണ് പട്ടാപ്പകൽ മോഷണം നടന്നത്. വീട്ടിൽ സൂക്ഷിച്ചിരുന്ന 23 പവൻ സ്വർണാഭരണങ്ങളാണ് മോഷ്ടാക്കൾ കവർന്നത്. ഇന്നലെ വൈകിട്ടോടെയാണ് സംഭവം. വീട്ടുകാർ പുറത്തുപോയ സമയം നോക്കിയാണ് മോഷ്ടാക്കൾ വീടിനുള്ളിൽ കടന്നതെന്നാണ് പ്രാഥമിക നിഗമനം. വൈകിട്ട് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മുൻവാതിൽ കുത്തിത്തുറന്ന നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായി വീട്ടുകാർ മനസ്സിലാക്കിയത്. കുട്ടികളുടെ ആഭരണങ്ങളും മോഷണം പോയവയിൽ ഉൾപ്പെടുന്നു. […]
Read more

വിമുക്തഭടന് മദ്യം നല്‍കി മയക്കി സ്വര്‍ണവും പണവും കവര്‍ന്ന സംഭവം; പ്രതികള്‍ പിടിയില്‍

തിരുവനന്തപുരം: വിമുക്തഭടനെ മദ്യം നൽകി മയക്കിയ ശേഷം ക്രൂരമായി മർദിച്ച് ഭീഷണിപ്പെടുത്തി ഒൻപത് പവൻ സ്വർണാഭരണങ്ങളും പണവും കവർന്ന കേസിലെ മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴയിലെ ധ്യാനകേന്ദ്രത്തിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതികളെയാണ് പിടികൂടിയത്. നെയ്യാറ്റിൻകര ആറാലുംമൂട് സ്വദേശിനി ദീപ, മകൻ അഖിൽ, പ്രകാശൻ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ഉടൻ പോത്തൻകോട് പൊലീസിന് കൈമാറുമെന്ന് അധികൃതർ അറിയിച്ചു. ഞായറാഴ്ച പോത്തൻകോട് ചന്തവിളയിൽ നടന്ന സംഭവത്തിൽ കടകംപള്ളി ആനയാർ സ്വദേശിയായ വിമുക്തഭടൻ വിധു (68) ആണ് ആക്രമണത്തിനും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix