കർണാടക ഉപമുഖ്യമന്ത്രി ജി. പരമേശ്വരയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ഹൃദയാഘാതമെന്ന് സൂചന
ബെംഗളൂരു: കർണാടക ഉപമുഖ്യമന്ത്രി ജി. പരമേശ്വരയെ അസ്വസ്ഥതയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദയാഘാതമുണ്ടായതായാണ് പ്രാഥമിക സൂചനകൾ. ബാഡ്മിന്റൺ ടൂർണമെന്റിന്റെ ഉദ്ഘാടന ചടങ്ങിനെത്തിയപ്പോഴാണ് അദ്ദേഹത്തിന് അസ്വസ്ഥത അനുഭവപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന എംഎൽസി ഗോവിന്ദരാജു ഉടൻ തന്നെ പരമേശ്വരയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. അതിനിടെ, കർണാടക മുഖ്യമന്ത്രി ഡികെ ശിവകുമാർ ആശുപത്രിയിലെത്തി പരമേശ്വരയുടെ ആരോഗ്യവിവരങ്ങൾ ചോദിച്ചറിഞ്ഞു. ഉപമുഖ്യമന്ത്രിയുടെ ആരോഗ്യനില സംബന്ധിച്ച ഔദ്യോഗിക വിശദീകരണത്തിനായി കാത്തിരിക്കുകയാണ്.
Read more