Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: gulf news

ഹജ്ജ് തീർഥാടകരുടെ തിരിച്ചറിയൽ കാർഡുകൾ വിതരണം ആരംഭിച്ചു

റിയാദ്: ഹജ്ജ് തീർഥാടകരുടെ തിരിച്ചറിയൽ രേഖയായ നുസ്ക് കാർഡുകളുടെ വിതരണം ആരംഭിച്ചു. ഈ വർഷത്തെ ഹജ്ജ് വിസ സൗദി ഹജ്ജ് ഉംറ മന്ത്രാലയം അതതിടങ്ങളലെ ഹജ്ജ് സർവിസ് കമ്പനികൾ വഴി വിതരണം ചെയ്യുന്നത്. ഒന്നര ലക്ഷത്തിലധികം കാർഡുകൾ ഇതിനകം വിതരണം ചെയ്തു കഴിഞ്ഞു. പുണ്യസ്ഥലങ്ങളിൽ പ്രവേശിക്കുന്നതിനും യാത്രക്കും സഞ്ചാരത്തിനും ‘നുസ്‌ക്’ കാർഡ് നിർബന്ധമാണ്. പ്രതിദിനം 70,000 കാർഡുകൾ വരെ വിതരണം ചെയ്യാൻ കഴിയുന്ന വിധത്തിലാണ് നടപടികൾ പൂർത്തിയാക്കിവരുന്നത്. തീർഥാടകരെക്കുറിച്ചുള്ള സമഗ്രമായ വിവരങ്ങൾ അടങ്ങുന്നതാണ് ഈ കാർഡ്.
Read more

പഹൽഗാം ഭീകരാക്രമണം; ഇന്ത്യക്ക് കുവൈത്തിന്‍റെ ഐക്യദാർഢ്യം

കുവൈത്ത് സിറ്റി: പഹൽഗാമം ഭീകരാക്രമണത്തിൽ ഐക്യദാർഢ്യവുമായി കുവൈത്ത്. സംഭവത്തിൽ കുവൈത്ത് വിദേശകാര്യ മന്ത്രാലയം അഗാധമായ ദുഃഖം രേഖപ്പെടുത്തി. എല്ലാത്തരം ഭീകരതകളെയും, അവയ്ക്ക് പിന്നിലെ കാരണങ്ങൾ പരിഗണിക്കാതെ, രാജ്യം ശക്തമായി നിരാകരിക്കുമെന്ന് ഔദ്യോഗിക പ്രസ്താവനയിൽ സ്ഥിരീകരിച്ചു. കുവൈത്ത് അമീർ ശൈഖ് മിഷാൽ അൽ അഹ്മദ് അൽ ജാബർ അൽ സബാഹ്, കിരീടവകാശി ശൈഖ് സബാഹ് അൽ ഖാലിദ് അൽ സബാഹ്, പ്രധാന മന്ത്രി ശൈഖ് അഹമദ് അബ്ദുള്ള അൽ സബാഹ് എന്നിവർ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുകയും പരിക്കേറ്റവർക്ക് […]
Read more

വധശിക്ഷക്ക് വിധിച്ച കുറ്റവാളികളുടെ ശിക്ഷ നടപ്പാക്കാനൊരുങ്ങി കുവൈത്ത്

കുവൈത്ത് സിറ്റി: വധശിക്ഷക്ക് വിധിച്ച കുറ്റവാളികളുടെ ശിക്ഷ നടപ്പാക്കാനൊരുങ്ങി കുവൈത്ത്. കുവൈത്തിലെ സെൻട്രൽ ജയിലിനുള്ളിലായിരിക്കും അടുത്ത ദിവസങ്ങളിൽ വധശിക്ഷ നടപ്പാക്കുന്നത്. ആവശ്യമായ എല്ലാ പ്രാഥമിക ശുശ്രൂഷ, ഫോറൻസിക് ഉപകരണങ്ങളും തയ്യാറാക്കിയിട്ടുണ്ട്. പബ്ലിക് പ്രോസിക്യൂഷൻ, ആഭ്യന്തര മന്ത്രാലയം, മറ്റ് ബന്ധപ്പെട്ട അധികാരികൾ എന്നീ വിഭാഗങ്ങളിലെ പബ്ലിക് പ്രോസിക്യൂഷൻ, ആഭ്യന്തര മന്ത്രാലയം, മറ്റ് ബന്ധപ്പെട്ട അധികാരികൾ എന്നിവരിൽ നിന്നുള്ള പ്രതിനിധികൾ വധശിക്ഷ നടക്കുന്ന ദിവസം സന്നിഹിതരായിരിക്കും. ഏത് രാജ്യക്കാരാണെന്നോ വധശിക്ഷയ്ക്ക് കാരണമായ കുറ്റമെന്താണെന്നോ വെളിപ്പെടുത്തിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.
Read more

പേൾ ഖത്തറിൽ വീട് സ്വന്തമാക്കി നടൻ സെയ്ഫ് അലി ഖാൻ

ദോഹ: ഖത്തറിൽ പുതിയ വീട്​ സ്വന്തമാക്കി ബോളിവുഡ്​ താരം സെയ്ഫ്​ അലി ഖാൻ. ഖത്തറിലെ ആഢംബര മേഖലകളിലൊന്നായ പേൾ ഖത്തറിലെ മർസ അറേബ്യ ഐലൻഡിലുള്ള ദി സെന്റ്​ റേജിസിലാണ്​ താരം പുതിയ വീട്​ വാങ്ങിയത്​. അൽ ഫർദാൻ മുംബൈയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ്​ ഇത് സംബന്ധിച്ച് പ്രതികരണം നടത്തിയത്. മുംബൈയിലെ വസതിയിൽ വെച്ച്​ കുത്തേറ്റ സംഭവത്തിന് മാസങ്ങൾക്ക്‌ ശേഷം സുരക്ഷ കൂടി കണക്കിലെടുത്താണ് താരം ഖത്തറിൽ ആഢംബര വീട്​ സ്വന്തമാക്കിയത്​. തന്റെ കുടുംബത്തിന് വളരെ അനുയോജ്യമായ സ്ഥലമാണിതെന്നും […]
Read more

സൗദിയിലെ ആദ്യത്തെ റെസിഡൻഷ്യൽ ദ്വീപ് ‘ലാഹിഖ്’ 2028-ൽ തുറക്കും

റിയാദ്: പവിഴപ്പുറ്റുകളാൽ ചുറ്റപ്പെട്ട 92 ദ്വീപുകൾ ചേ‍‍ർന്ന ‘ലാഹിഖി’ന്‍റെ ആദ്യഘട്ട നിർമാണം പൂർത്തിയായി. സൗദിയിലെ ആദ്യത്തെ റെസിഡൻഷ്യൽ ദ്വീപാണ് ‘ലാഹിഖ്. റെഡ് സീ ഡെവലപ്‌മെൻറ് കമ്പനിയാണ് ചെങ്കടൽ വിനോദസഞ്ചാര കേന്ദ്രത്തിൽ പൂർത്തിയാക്കിയ പാർപ്പിട ആവശ്യത്തിനായി നിർമിക്കുന്ന ദ്വീപിനെക്കുറിച്ച് വെളിപ്പെടുത്തിയത്. ലോകത്തെ ഏറ്റവും വലിയ പവിഴപ്പുറ്റുകളാൽ ചുറ്റപ്പെട്ട 92 ദ്വീപുകളടങ്ങുന്ന സമൂഹത്തിലാണ് ലാഹിഖ് ദ്വീപും സ്ഥിതി ചെയ്യുന്നത്. ദ്വീപിലെ അനിതരസാധാരണമായ പാർപ്പിട സൗകര്യങ്ങളും സേവനങ്ങളും അവിടെ എത്തുന്ന സഞ്ചാരികൾക്ക് ഇത് പുതിയ അനുഭവമായിരിക്കും. മറ്റ് സമുദ്രങ്ങളിൽ കണ്ടെത്താൻ പ്രയാസമുള്ള […]
Read more

വാഹനം ഇല്ലാത്തവർക്കും ട്രാഫിക് പിഴ, ഖത്തറിൽ വ്യാജ സന്ദേശം അയച്ച് തട്ടിപ്പ്

ദോഹ: ഖത്തറിൽ വാ​ഹ​നം ഇ​ല്ലാ​ത്ത​വ​ർ​ക്കും ട്രാഫിക് പിഴയുടെ പേരിൽ വ്യാജ സന്ദേശം അയച്ച് തട്ടിപ്പ്. ആഭ്യന്തര മന്ത്രാലയത്തിൽ നിന്നെന്ന വ്യാജേനയാണ് സന്ദേശം അയച്ചിരിക്കുന്നത്. ‘നി​ങ്ങ​ളു​ടെ വാ​ഹ​ന​ത്തി​ന്റെ പേ​രി​ൽ ​ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ത്തി​ന് പി​ഴ​യു​ണ്ട്. അ​ധി​ക പി​ഴ ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി ഉ​ട​ൻ ത​ന്നെ താ​ഴെ​ കാ​ണു​ന്ന ലി​ങ്ക് വ​ഴി പ​ണം അ​ട​ച്ചു തീ​ർ​ക്ക​ണ​മെ​ന്ന’ മു​ന്ന​റി​യി​പ്പു​മാ​യാ​ണ് എ​സ്.​എം.​എ​സ് സ​ന്ദേ​ശ​ങ്ങ​ൾ ല​ഭി​ച്ച​ത്. ആ​ധി​കാ​രി​ക​മെ​ന്ന് തോ​ന്നി​പ്പി​ക്കും വി​ധത്തിലുള്ള സ​ന്ദേ​ശ​ങ്ങളും ആ​ഭ്യ​ന്ത​ര​ മ​ന്ത്രാ​ല​യം വെ​ബ്സൈ​റ്റി​നെ അ​നു​ക​രി​ച്ചു​കൊണ്ടുളള സന്ദേശങ്ങളുമാണ് അയച്ചിരിക്കുന്നത്. തട്ടിപ്പ് പുറത്ത് വന്നതോടെ എ​സ്​എംഎ​സ്, മൊ​ബൈ​ൽ ഫോ​ൺ […]
Read more

വേശ്യാവൃത്തി, സ്ത്രീകളുൾപ്പടെ നാല് പ്രവാസികൾ സൗദി അറേബ്യയിൽ അറസ്റ്റിൽ

തബൂക്ക്: സൗദി അറേബ്യയിൽ വേശ്യാവൃത്തി നടത്തിയ കേസിൽ നാല് പ്രവാസികൾ അറസ്റ്റിൽ. വടക്കൻ തബൂക്ക് മേഖലയിലെ ദുബ ​ഗവർണറേറ്റിലാണ് വേശൃവ്യത്തി നടത്തിയ രണ്ട് സ്ത്രീകൾ ഉൾപ്പടെ നാല് പേർപിടിയിലായത്. ഇവിടെയുള്ള ഒരു അപ്പാർട്ട്മെന്റിൽ നിന്നുമാണ് ഇവരെ പിടികൂടിയത്. തബൂക്ക് പോലീസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രവാസികളെ അറസ്റ്റു ചെയ്യാൻ കഴിഞ്ഞത്. മനുഷ്യക്കടത്ത് വിരുദ്ധ വിഭാ​ഗവുമായും സഹകരിച്ചാണ് തബൂക്ക് പോലീസ് റെയ്ഡുകൾ നടത്തിയത്. അറസ്റ്റിലായവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായും അവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും അധികൃതർ അറിയിച്ചു.
Read more

നരേന്ദ്ര മോദിക്കും ഇന്ത്യക്കാർക്കും ഹിന്ദിയിൽ നന്ദി അറിയിച്ച് ശൈഖ് ഹംദാൻ

ദുബൈ: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യക്കാ‍ർക്കും നന്ദി അറിയിച്ച്‌‌ ദുബൈ കിരീടാവകാശിയും ഉപ പ്രധാനമന്ത്രിയും യുഎഇ പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. എക്സ് പ്ലാറ്റ്‍ഫോമില്‍ പങ്കുവെച്ച കുറിപ്പിൽ ഹിന്ദി, ഇംഗ്ലീഷ്, അറബി ഭാഷകളിലാണ് ശൈഖ് ഹംദാന്‍ നന്ദി അറിയിച്ചത്. ഇന്ത്യയിലെത്തിയ ശൈഖ് ഹംദാന് ഊഷ്മളമായ വരവേൽപ്പായിരുന്നു ഡൽഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുകയും ഇന്ത്യയും യുഎഇയും തമ്മിലുള്ള തന്ത്രപരമായ മേഖലകളിലെ […]
Read more

സൗദിയില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തി

റിയാദ്: സൗദി അറേബ്യയില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തി. ഇന്ന് പുലര്‍ച്ചെ 2.39നാണ് ഭൂചലനം അനുഭവപ്പെട്ടത്. രാജ്യത്തെ കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലില്‍ നിന്ന് 42 കിലോമീറ്റര്‍ വടക്കുകിഴക്കായാണ് ഭൂചലനം അനുഭവപ്പെട്ടത്. നാശന്ഷടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഉപരിതലത്തില്‍ നിന്ന് 10 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലില്‍ നിന്ന് 41 കിലോ മീറ്റര്‍ വടക്കുകിഴക്കായുള്ള സമുദ്രത്തിലാണ് ഇതിന്റെ ഉത്ഭവമെന്ന് ജര്‍മന്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ ജിയോ സയന്‍സസ് അറിയിച്ചു.
Read more

അബുദാബിയിൽ വിപണിയിലുള്ള 41 ഉല്‍പ്പന്നങ്ങള്‍ കരിമ്പട്ടികയില്‍

അബുദാബി: അബുദാബിയിൽ വിപണിയിലുള്ള 41 ഉല്‍പ്പന്നങ്ങള്‍ ആരോഗ്യത്തിന് ഹാനികരമാണെന്നും മായം ചേര്‍ന്നതാണെന്നും ആരോഗ്യ വകുപ്പ്. ഭാ​രം കു​റ​ക്ക​ല്‍, ബോ​ഡി ബി​ല്‍ഡി​ങ്, ലൈം​ഗി​ക ശേ​ഷി വ​ര്‍ധി​പ്പി​ക്ക​ല്‍, സൗ​ന്ദ​ര്യ​വ​ര്‍ധ​ക ഉ​ല്‍പ​ന്ന​ങ്ങ​ള്‍ തു​ട​ങ്ങി വിവിധ ഉ​ല്‍പ​ന്ന​ങ്ങ​ളാ​ണ് കരിമ്പട്ടികയില്‍ ഉൾപ്പെടുത്തിയിരിക്കുന്നത്. മാര്‍ച്ച് 27 വരെയുള്ള കാലയളവിലാണ് ആ​രോ​ഗ്യ​വ​കു​പ്പ് ഇ​ത്ര​യ​ധി​കം ഉ​ല്‍പ​ന്ന​ങ്ങ​ള്‍ പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​ന് ഹാ​നി​ക​ര​മെ​ന്ന് ക​ണ്ടെ​ത്തിയതിനെ തുടര്‍ന്ന് വി​ല​ക്കി​യ​ത്. ഇത്തരം ഉൽപ്പന്നങ്ങൾ ഗു​രു​ത​ര ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടാ​ക്കു​ന്നുണ്ടെന്ന് അ​ധി​കൃ​ത​ര്‍ ക​ണ്ടെ​ത്തി​. പി​ടി​ച്ചെ​ടു​ത്ത ചി​ല ഉ​ല്‍പ​ന്ന​ങ്ങ​ളി​ല്‍ യീ​സ്റ്റ്, പൂ​പ്പ​ല്‍, ബാ​ക്ടീ​രി​യ തു​ട​ങ്ങി​യ​വ ക​ണ്ടെ​ത്തു​ക​യു​ണ്ടാ​യി. വ്യാ​ജ​മോ മാ​യം ചേ​ര്‍ത്ത​തോ […]
Read more
Advertisement
WhiteswanTV Footer