Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: half price scam

പാതിവില തട്ടിപ്പ് കേസ്; കെ എൻ ആനന്ദകുമാർ റിമാൻഡിൽ

പാതിവില തട്ടിപ്പ് കേസിൽ അറസ്റ്റിലായ സായിഗ്രാം ട്രസ്റ്റ് ചെയർമാൻ കെ എൻ ആനന്ദകുമാറിനെ തിരുവനന്തപുരം എ.സി.ജെ.എം കോടതിറിമാൻഡ് ചെയ്തു. മൂവാറ്റുപുഴ സബ് ജയിലിലേക്കാണ് റിമാൻഡ് ചെയ്തത്. കോടതി ഇടക്കാല ജാമ്യം അനുവദിക്കാത്തതിനെ തുടർന്നാണ് റിമാൻഡ്. ഈ മാസം 26 അകം മൂവാറ്റുപുഴ കോടതിയില്‍ ഹാജരാകണമെന്നാണ് നിർദ്ദേശം ലഭിച്ചിരിക്കുന്നത്. ഇയാളുടെ ചികിത്സ സംബന്ധിച്ച കാര്യം മൂവാറ്റുപുഴ ജയില്‍ സൂപ്രണ്ടിന് തീരുമാനിക്കാം. മൂവാറ്റുപുഴ സീഡ് സൊസൈറ്റി സെക്രട്ടറി റിജി വര്‍ഗീസ് നല്‍കിയ കേസിലാണ് ആനന്ദകുമാറിനെ അറസ്റ്റ് ചെയ്തിരുന്നത്. ജില്ലാ സെഷൻസ് […]
Read more

പാതിവില തട്ടിപ്പ്; പണം നഷ്ടപ്പെട്ടവർക്ക് നൽകാൻ 200 കോടിയിലധികം വേണം

കൊച്ചി: പാതിവില തട്ടിപ്പ് കേസിലെ മുഖ്യപ്രതി അനന്തുകൃഷ്ണന്‍ സ്‌കൂട്ടര്‍ നല്‍കാനുള്ളത് 31,000 പേര്‍ക്ക്. 230 കോടി രൂപയുടെ ബാധ്യതയാണ് നിലവില്‍ അനന്തുവിനുള്ളതെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. പകുതി വിലയ്ക്ക് ഇരുചക്രവാഹനം നല്‍കാമെന്നു പറഞ്ഞ് വാങ്ങിയ പണംകൊണ്ട് ലാപ്ടോപ്പും സ്കൂട്ടറും നൽകിയിട്ടുണ്ട്. ജീവനക്കാർക്ക് ശമ്പളം, ഹൈക്കോടതി ജങ്ഷനിലെ രണ്ട് ഫ്‌ളാറ്റുകളുടെ വാടക, ഓഫീസ് മുറികളുടെ വാടക, ഇരുചക്രവാഹന വിതരണ പ്രചാരണം എന്നിവയ്ക്കായി 60 കോടിയോളം രൂപ ചെലവഴിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
Read more

പാതിവില തട്ടിപ്പ് കേസ്; ലാലി വിന്‍സെൻ്റിന് മുന്‍കൂര്‍ ജാമ്യം

കൊച്ചി: പാതിവില തട്ടിപ്പ് കേസില്‍ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെൻ്റിന് മുന്‍കൂര്‍ ജാമ്യം. ഹൈക്കോടതിയാണ് ലാലി വിന്‍സെന്റിന് മുന്‍കൂര്‍ ജാമ്യം നല്‍കിയത്. 50 ലക്ഷം രൂപ അഭിഭാഷകയെന്ന നിലയില്‍ ലാലി വിൻസെൻ്റ് ഫീസായി വാങ്ങിയെന്ന വാദം ഹൈക്കോടതി അംഗീകരിച്ചു. അനന്തു കൃഷ്ണന്റെ സ്ഥാപനത്തിൽ നിന്ന് താൻ 40 ലക്ഷം രൂപ വക്കീൽ ഫീസായി കൈപ്പറ്റിയിരുന്നുവെന്നും തട്ടിപ്പിൽ പങ്കില്ലെന്നും ലാലി വിൻസെന്റ് പറഞ്ഞിരുന്നു. നിയമോപദേശത്തിനായാണ് പണം വാങ്ങിയത്. മറ്റു സാമ്പത്തിക നേട്ടങ്ങളൊന്നും ഇല്ലെന്നും ബാങ്ക് അക്കൗണ്ട് പരിശോധിക്കാമെന്നുമായിരുന്നു ലാലി […]
Read more

പാതിവില തട്ടിപ്പ്: താൻ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടെന്ന് ഷാഫി പറമ്പിൽ എം പി

ജിദ്ദ: പാതിവില തട്ടിപ്പ് കേസിലെ പ്രതികള്‍ വാഗ്ദാനങ്ങളുമായി തെന്നെയും സമീപിച്ചിരുന്നുവെന്ന് ഷാഫി പറമ്പില്‍ എം പി. വിവാദ തട്ടിപ്പില്‍ നിന്നും രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ടാണെന്നും ഷാഫി പറമ്പിൽ പറഞ്ഞു. ജിദ്ദയിലെ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെയാണ് ഷാഫി ഇക്കാര്യം വ്യക്തമാക്കിയത്. ‘പാതിവില തട്ടിപ്പ് കേസിലെ പ്രതികള്‍ വാഗ്ദാനങ്ങളുമായി എന്നെയും സമീപിച്ചിരുന്നു. ഭാഗ്യം കൊണ്ടാണ് വിവാദമായ തട്ടിപ്പില്‍ നിന്നും രക്ഷപ്പെട്ടത്. ജനപ്രതിനിധി എന്ന നിലയില്‍ പ്രതിനിധീകരിക്കുന്ന മണ്ഡലത്തിലെ ജനങ്ങള്‍ക്ക് പ്രയോജനം ലഭിക്കുമെന്ന ധാരണയില്‍ പലപ്പോഴും എം.എല്‍.എമാരും എം.പിമാരും ഇത്തരം കാര്യങ്ങളില്‍ ഇടപെടാറുണ്ട്. […]
Read more

പാതി വില തട്ടിപ്പ്: കൂടുതൽ തെളിവുകൾ പുറത്ത് വിട്ട് കോൺഗ്രസ്

പാലക്കാട്:പാതി വില തട്ടിപ്പിൽ മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ പങ്ക് സംബന്ധിച്ച കൂടുതൽ തെളിവുകൾ പുറത്തു വിട്ട് കോൺ​ഗ്രസ്. മന്ത്രിയുടെ അസിസ്റ്റൻ്റ് പ്രൈവറ്റ് സെക്രട്ടറി പ്രേംകുമാറിൻ്റെ പേരിൽ രജിസ്റ്റർ ചെയ്ത രേഖകളാണ് കോൺഗ്രസ് പുറത്തു വിട്ടത്. പാലക്കാട് ചിറ്റൂരിൽ സീഡ് സൊസൈറ്റി രജിസ്റ്റർ ചെയ്തത് മന്ത്രിയുടെ സ്റ്റാഫിൻ്റെ പേരിലാണ്. പ്രേംകുമാർ മന്ത്രിയുടെ സന്തത സഹചാരിയാണെന്നും കോൺ​ഗ്രസ് പറയുന്നു. മന്ത്രിയുടെ ഓഫീസിനുള്ള പങ്ക് തെളിയിക്കുന്ന രേഖകളാണ് കോൺഗ്രസ് പുറത്തുവിട്ടത്. ചിറ്റോറിലെ സോഷ്യഇക്ണോമിക് എൻവിറോൺമെൻ്റൽ ഡെവലപ്മെൻ്റ് സൊസൈറ്റി രജിസ്റ്റർ ചെയ്തത് സ്റ്റാഫിൻ്റെ […]
Read more

പാതിവില തട്ടിപ്പ്; ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു

കൊച്ചി: പകുതി വിലയിൽ സ്കൂട്ടർ വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം ജില്ലയിൽ അന്വേഷണം ആരംഭിച്ചു. മൂവാറ്റുപുഴ, കോതമംഗലം എന്നീ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന കേസുകളാണ് അന്വേഷക സംഘം പരിശോധിക്കുന്നത്. ജില്ലയിലെ സ്റ്റേഷനുകളിലായി 34 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇവ പുതിയ എഫ്.ഐ.ആർ. ഇട്ട് പ്രത്യേക അന്വേഷക സംഘത്തിന് നൽകും കൂടാതെ പോലീസിന്റെ കേസന്വേഷണ റിപ്പോർട്ടും ക്രൈംബ്രാഞ്ചിന് കൈമാറും. ക്രൈംബ്രാഞ്ച് സംഘം ഗിരിനഗറിൽ അനന്തുകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള സോഷ്യൽ ബീ വെൻച്വേഴ്സിൽ പരിശോധന […]
Read more

പാതിവില തട്ടിപ്പ് കേസ്; അന്വേഷണം ക്രൈംബ്രാഞ്ചിന്

കേരളം മുന്‍പ് കണ്ടിട്ടില്ലാത്ത വ്യാപ്തിയുള്ള തട്ടിപ്പ് എന്നത് കണക്കിലെടുത്ത് പാതിവില തട്ടിപ്പ് കേസിന്റെ അന്വേഷണം ക്രൈം ബ്രാഞ്ചിനു കൈമാറി പൊലീസ് മേധാവിയുടെ ഉത്തരവ്.അഞ്ചു ജില്ലകളിലായി രജിസ്റ്റര്‍ ചെയ്ത 34 കേസുകള്‍ ആയിരിക്കും ആദ്യം ക്രൈം ബ്രാഞ്ച് അന്വേഷിക്കുക. കൂടാതെ ക്രൈം ബ്രാഞ്ച് മേധാവിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘത്തെ ഉടന്‍ രൂപീകരിക്കും. ഓരോ ജില്ലകളിലും പ്രത്യേക സംഘങ്ങളെ രൂപീകരിച്ചായിരിക്കും കേസന്വേഷണം.എറണാകുളം 11, ഇടുക്കി 11, ആലപുഴ 8, കോട്ടയം 3, കണ്ണൂര്‍ 1 എന്നിങ്ങനെ 34 കേസുകളാണ് ക്രൈം […]
Read more

പെരിന്തൽമണ്ണ കണ്ട് സിപിഎം പനിക്കേണ്ട; ജന മനസ്സുകൾ കീഴടക്കി നജീബ് കാന്തപുരം

പെരിന്തൽമണ്ണ മണ്ഡലത്തിൽ സിപിഎമ്മിനെ ഞെട്ടിച്ചു കൊണ്ടായിരുന്നു മുസ്ലീംലീഗ് നേതാവ് നജീബ് കാന്തപുരത്തിന്റെ ആധികാരിക വിജയം. പെരിന്തൽമണ്ണ കഴിഞ്ഞതവണ കൈവിട്ടു പോകുമെന്ന് സിപിഎം കരുതിയതേയില്ല. സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം ആയിരുന്നു നജീബിന് ലഭിച്ചിരുന്നത്. കേവലം 35 വോട്ടുകൾക്ക് മാത്രമായിരുന്നു നജീബിന്റെ വിജയം. തന്റെ ഭൂരിപക്ഷം കുറഞ്ഞത് മുന്നോട്ടുള്ള പ്രയാണത്തിൽ നജീബിന് കൂടുതൽ കരുത്ത് പകരുകയായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിച്ച് വിജയം നേടി എന്ന് മാത്രമല്ല, വിജയത്തിന് ശേഷവും സമാനതകളില്ലാത്ത പ്രവർത്തനങ്ങളാണ് നജീബ് കാന്തപുരം എംഎൽഎ […]
Read more

പകുതി വില തട്ടിപ്പ്; അനന്തു കൃഷ്ണന്റെ ജീവനക്കാരിൽ പലരും ഒളിവിൽ

തിരുവനന്തപുരം: പകുതി വില തട്ടിപ്പ് കേസില്‍ അറസ്റ്റിലായ പ്രതി അനന്തു കൃഷ്ണന്റെ ജീവനക്കാരില്‍ പലരും ഒളിവിലാണെന്ന് പൊലീസ്. അനന്തുവിന്റെ അക്കൗണ്ടന്റ് അടക്കമുള്ള ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്യും. ഇവരുടെ ഫോണുകള്‍ സ്വിച്ച് ഓഫ് ആയ നിലയിലാണ്. നിലവില്‍ പൊലീസ് അറസ്റ്റ് ചെയ്ത അനന്തു കൃഷ്ണനെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. അതേസമയം അനന്തുവിനെ ഇന്ന് കൊച്ചിയിലെ ഓഫീസുകളിലും ഫ്‌ളാറ്റുകളിലുമെത്തിച്ച് തെളിവെടുത്തേക്കും. മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍. വിവിധ പൊലീസ് സ്റ്റേഷനുകളില്‍ അനന്തുവിനെതിരെ കൂടുതല്‍ പരാതികള്‍ […]
Read more

അനന്തുകൃഷ്‌ണന്റെ വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തു

വിമണ്‍ ഓണ്‍ വീല്‍സ് പദ്ധതിയിലൂടെ സ്ത്രീകൾക്ക് ഇരുചക്രവാഹനം പകുതിവിലയ്ക്ക് നൽകുമെന്ന് വാഗ്ദാനം നൽകി കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ അറസ്‌റ്റിലായ പ്രതി അനന്തുകൃഷ്‌ണൻ്റെ വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തു. കൂടാതെ ഇയാളുടെ പേരിൽ ഇടുക്കിയിൽ കോടികൾ വിലമതിക്കുന്ന സ്വത്തുക്കൾ ഉള്ളതായും കണ്ടെത്തിയുണ്ട്. സംസ്ഥാനത്തുടനീളമായി 1000 കോടിയുടെ തട്ടിപ്പ് നടന്നതായി പോലീസ് കണ്ടെത്തി . തെരഞ്ഞെടുപ്പ് കാലത്ത് ബിജെപി സ്ഥാനാർഥിയുടെ സഹായിയായി മണ്ഡലത്തിൽ ഉടനീളം സഞ്ചരിച്ച് ആളുകളുമായി പരിചയം സ്ഥാപിച്ച അനന്തകൃഷ്ണൻ പാലായിലും നിരവധി ആളുകളിൽ നിന്നുമായി കോടികൾ […]
Read more

Recent News

Advertisement
WhiteswanTV Footer