Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: hamas

ഗാസയിലേക്ക് അവശ്യസാധനങ്ങളുമായി എത്തിയ ട്രക്ക് ഹമാസ് കൊള്ളയടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് അമേരിക്ക

ഗാസ: തെക്കൻ ഗാസയിൽ ഭക്ഷണമടക്കമുള്ള അവശ്യ സഹായവുമായി എത്തിയ ട്രക്ക് ഹമാസ് പ്രവർത്തകർ കൊള്ളയടിച്ചതായി യുഎസ് സെൻട്രൽ കമാൻഡിന്റെ ആരോപണം. ട്രക്കിന് നേരെ ഹമാസ് ആക്രമിക്കുന്ന ഡ്രോൺ വീഡിയോയും സെന്റ്കോം പുറത്തുവിട്ടു. വടക്കൻ ഖാൻ യൂനിസിലെ ഗാസക്കാർക്ക് അന്താരാഷ്ട്ര പങ്കാളികളിൽ നിന്ന് ആവശ്യമായ സഹായം എത്തിക്കുന്ന സംഘത്തിന്റെ ട്രക്കാണ് ഹമാസ് പ്രവർത്തകർ കൊള്ളയടിക്കുന്നതെന്ന് യുഎസ് നേതൃത്വത്തിലുള്ള സിവിൽ-മിലിട്ടറി കോർഡിനേഷൻ സെന്റർ (സിഎംസിസി) നിരീക്ഷിച്ചതായി സെൻട്രോം പറഞ്ഞു. ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ നിരീക്ഷിക്കുന്നതിന്റെ ഭാഗമായി ഗാസയ്ക്ക് മുകളിലൂടെ […]
Read more

ഹമാസിനെ പൂർണമായും ഇല്ലാതാക്കും: ബെഞ്ചമിൻ നെതന്യാഹു

ടെൽ അവീവ്: ഹമാസിനെ പൂർണമായും ഇല്ലാതാക്കുമെന്ന പ്രഖ്യാപനവുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹമാസിനെ പൂർണമായും ഇല്ലാതെയാക്കുമെന്നും, ഇനി ഹമാസ്ഥാൻ ഉണ്ടാകില്ലെന്നും അതിൽ നിന്ന് ഇസ്രയേൽ ഒരിക്കലും പിന്നോട്ട് പോകില്ലെന്നും നെതന്യാഹു പറഞ്ഞു. ഗാസയിൽ വെടിനിർത്തലിന് ഇസ്രയേൽ സമ്മതിച്ചുവെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് പ്രഖ്യാപനം. ബന്ദികളാക്കിവെച്ച നമ്മുടെ പൗരന്മാരെ നമ്മൾ മോചിപ്പിക്കുമെന്നും അവരുടെ അടിവേരറുക്കുമെന്നും നെതന്യാഹു പറഞ്ഞു. അറുപത് ദിവസത്തേയ്ക്കുള്ള വെടിനിർത്തൽ കരാറിന് ഇസ്രയേൽ സമ്മതിച്ചുവെന്നായിരുന്നു ട്രൂത്ത് സോഷ്യലിലൂടെ അമേരിക്കൻ പ്രസി‍ഡൻ്റ് വ്യക്തമാക്കിയത്. […]
Read more

ഗാസയിൽ ആക്രമണം; 30 പലസ്തീനികൾ കൊല്ലപ്പെട്ടു

ഗാസ: ഗാസയിൽ വീണ്ടും ഇസ്രയേൽ ആക്രമണം. ആക്രമണത്തിൽ 30 പലസ്തീൻകാർ കൊല്ലപ്പെട്ടു. 60 ദിവസത്തെ വെടിനിർത്തലിനുള്ള വ്യവസ്ഥകൾ ഇസ്രയേൽ അംഗീകരിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് പറഞ്ഞതിന് ശേഷമാണ് വീണ്ടും ആക്രമണമുണ്ടായത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം, ഇസ്രയേലി ആക്രമണങ്ങളിൽ 116 പലസ്തീനികൾ കൊല്ലപ്പെട്ടു. ട്രംപിന്‍റെ വെടിനിർത്തൽ പ്രഖ്യാപനത്തോട് ഇസ്രയേലും ഹമാസും പ്രതികരിച്ചിട്ടില്ല. വെടിനിർത്തൽ വ്യവസ്ഥകൾ എന്തൊക്കെയെന്ന് ട്രംപ് വിശദീകരിച്ചിട്ടില്ല. എന്നാണ് വെടിനിർത്തൽ നിലവിൽ വരിക എന്നതും വ്യക്തമല്ല.
Read more

ഗാസയിൽ വെടിനിർത്തൽ ഒരു ആഴ്ചയ്ക്കുള്ളിൽ: ഡൊണാൾഡ് ട്രംപ്

ന്യൂയോർക്ക്: ഇസ്രയേലും ഹമാസും തമ്മിൽ ഒരു ആഴ്ചയ്ക്കുള്ളിൽ വെടിനിർത്തൽ പ്രാവർത്തികമാവുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വെടി നിർത്തൽ സംബന്ധിച്ച് ബന്ധപ്പെട്ടവരുമായി താനിപ്പോൾ സംസാരിച്ചതേയുള്ളൂവെന്നാണ് ട്രംപ് മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചത്. എന്നാൽ ആരുമായാണ് ഇത് സംബന്ധിച്ച ച‍ർച്ചകൾ നടത്തിയതെന്ന് ട്രംപ് വിശദമാക്കിയില്ല. നിലവിൽ ഗാസയേക്കുറിച്ച് ഇത്തരത്തിലൊരു ചർച്ചകൾ ഒന്നും തന്നെ നടക്കാത്ത സാഹചര്യത്തിലാണ് ട്രംപിന്റെ പ്രതികരണം. ഇസ്രയേൽ വ്യോമാക്രമണത്തിൽ സമാധാന ജീവിതം നഷ്ടമായ ഗാസയിിലെ ജനങ്ങൾക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ് ട്രംപിന്റെ പ്രഖ്യാപനമെന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ […]
Read more

ഇസ്രയേൽ- ഹമാസ് അഞ്ചാം ഘട്ട ബന്ദികൈമാറ്റം ഇന്ന്

ഗാസയിലെ അഞ്ചാം ഘട്ട ബന്ദികൈമാറ്റം ഇന്ന്. ജനുവരി 19ന് വെടിനിർത്തൽ ആരംഭിച്ച ശേഷം നാല് ഘട്ടങ്ങളിലായി 18 ഇസ്രയേൽ ബന്ദികളെയാണ് ഹമാസ് മോചിപ്പിച്ചത്. 583 പലസ്തീനി തടവുകാരെ ഇസ്രയേലും മോചിപ്പിച്ചു. ഇന്ന് മൂന്ന് ഇസ്രയേൽ ബന്ദികളെ മോചിപ്പിക്കും . 183 പലസ്തീനി തടവുകാരെ പകരം ഇസ്രയേൽ മോചിപ്പിക്കും.ബന്ദികളുടെ പട്ടിക ലഭിച്ചതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ ഓഫീസ് സ്ഥിരീകരിച്ചു. ഇസ്രയേലും ഗാസയും തമ്മിലുള്ള വെടിനിർത്തൽ കരാർ പ്രകാരമാണ് ബന്ദി കൈമാറ്റം.യുഎസിന്റെ നേതൃത്വത്തിലും ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയിലും ദോഹയിൽ […]
Read more

ഇസ്രായേല്‍- ഹമാസ് വെടിനിര്‍ത്തല്‍; പലസ്തീനികള്‍ വടക്കന്‍ ഗാസയിലേക്കു മടങ്ങിത്തുടങ്ങി

നാളുകള്‍ നീണ്ട് നിന്ന യുദ്ധത്തിനു ശേഷം പലസ്തീനികള്‍ വടക്കന്‍ ഗാസയിലേക്കു മടങ്ങിത്തുടങ്ങി. ഇസ്രായേല്‍- ഹമാസ് വെടിനിര്‍ത്തലിന്റെ ഭാഗമായി ഇസ്രായേല്‍ ആദ്യമായി വടക്കന്‍ മേഖല തുറന്നുകൊടുത്തതോടെയാണ് മടക്കം. കഴിഞ്ഞ ദിവസം 200,000-ത്തിലധികം ആളുകള്‍ വടക്കന്‍ ഗാസയിലേക്ക് മടങ്ങിയതായി ഐക്യരാഷ്ട്രസഭ അറിയിച്ചു. യുദ്ധം ആരംഭിച്ചപ്പോള്‍ ആളുകള്‍ പലായനം ചെയ്യുകയും യുദ്ധസമയത്ത് ക്യാമ്പുകളില്‍ അഭയം തേടുകയുമായിരുന്നു. അതേസമയം യുദ്ധാനന്തരമുളള വടക്കന്‍ ഗാസയുടെ ഇന്നത്തെ അവസ്ഥ അതി ഭീകരമാണ്. വാസയോഗ്യമായ കെട്ടിടങ്ങള്‍ വളരെ കുറവാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
Read more

ബന്ദിമോചനത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക് ഹമാസും ഇസ്രയേലും

ബന്ദിമോചനത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക് ഹമാസും ഇസ്രയേലും. വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായുളള ബന്ദിമോചനത്തില്‍ നാല് ബന്ദികളെ ഹമാസ് ഇന്ന് മോചിപ്പിക്കും. 180 തടവുകാരെ ഇസ്രയേലും മോചിപ്പിക്കും. ഇസ്രയേല്‍ 69 സ്ത്രീകളും 21 കുട്ടികളുമടങ്ങുന്ന 90 അംഗ സംഘത്തെ മോചിപ്പിച്ചിരുന്നു. അതിന് മുന്‍പായി ജയിലിന് മുന്‍പില്‍ നിലയുറപ്പിച്ച ബന്ദികളുടെ ബന്ധുകള്‍ക്ക് നേരെ അക്രമണമുണ്ടായിരുന്നു. ജനുവരി 19ന് ഇസ്രയേല്‍ പ്രാദേശിക സമയം 11:15ഓടെയാണ് ഗാസയില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നത്. നിശ്ചയിച്ചതിലും മൂന്ന് മണിക്കൂര്‍ വൈകിയാണ് വെടിനിര്‍ത്തല്‍ യഥാര്‍ത്ഥ്യമായത്. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ […]
Read more

ഇസ്രായേൽ – ഹമാസ് വെടിനിർത്തലിനുള്ള കരട് രേഖ കൈമാറി ഖത്തര്‍

ഇസ്രായേൽ ഹമാസ് വെടിനിർത്തലിനുള്ള കരട് രേഖ കൈമാറി ഖത്തർ. അമേരിക്കയുടെയും ഖത്തറിന്‍റെയും മധ്യസ്ഥതയിൽ നടന്ന ചർച്ചകളിലാണ് വെടിനിർത്തൽ ധാരണയായത് . ഏറെ നാളായി വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കുകയായിരുന്നു. രഹസ്യാന്വേഷണ സംഘടനയായ മൊസാദിന്റെ തലവനടക്കമുള്ളവരുമായി ഖത്ത‌‍റും അമേരിക്കയും നടത്തിയ ചർച്ചയിലാണ് ഈ നിർണായക പുരോഗതി. അതിനിടയിലാണ് ഖത്തറിന്‍റെ നേതൃത്വത്തിൽ നടത്തിയ ചർച്ചകൾ നിർണായക പുരോഗതി കൈവരിച്ചത്. ഹമാസിനും ഇസ്രയേലിനും കരട് രേഖ കൈമാറി.ബന്ദികളെ കൈമാറുന്നതിലും, സേനാ പിന്മാറ്റത്തിനുമാണ് നിർദേശം. കൂടാതെ യുദ്ധഭൂമിയിൽ അന്താരാഷ്ട്ര സഹായം എത്തിക്കണമെന്നും നിർദേശമുണ്ട്.
Read more

Recent News

Advertisement
WhiteswanTV Footer