സമൂസയ്ക്കും ജിലേബിയ്ക്കും മുന്നറിയിപ്പ് ബോര്‍ഡുമായി ആരോഗ്യ മന്ത്രാലയം
നാഗ്പൂർ: ജിലേബിയും സമൂസയും ആരോഗ്യത്തിന് ഹാനികരമാണെന്ന മുന്നറിയിപ്പ് പ്രദര്‍ശിപ്പിച്ച് വിൽപ്പന നടത്തണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. പുകവലി പോലെ തന്നെ ഇത്തരം ഭക്ഷണ പദാർത്ഥങ്ങൾ ഹാനികരമാണെന്ന് സംബന്ധിച്ച് മുന്നറിയിപ്പുകൾ നൽകുന്ന ബോര്‍ഡുകൾ സ്ഥാപിക്കാൻ എയിംസ് ഉൾപ്പെടെയുള്ള എല്ലാ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളോടും ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു. പ്രധാനപ്പെട്ട ലഘുഭക്ഷണങ്ങളിൽ അടങ്ങിയിട്ടുള്ള അപകടരമായ പഞ്ചസാരയുടെയും എണ്ണയുടെയും അളവിനെ കുറിച്ച് ആളുകളിൽ അവബോധം ഉണ്ടാക്കുക എന്നതാണ് സർക്കാർ സ്ഥാപനങ്ങളിൽ ഈ ബോർഡുകൾ ലക്ഷ്യമിടുന്നത്. ആളുകൾക്ക് അവർ എന്താണ് കഴിക്കുന്നതെന്ന് അറിയാനുളള […]
Read more