Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Heatstroke

കനത്ത ചൂട്; സംസ്ഥാനത്ത് പല ജില്ലകളിലുള്ളവർക്ക് സൂര്യാതപമേറ്റു

പാലക്കാട്/കൊല്ലം: സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നതിനിടെ വിവിധ ജില്ലകളിൽ സൂര്യാതപമേറ്റ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്തും ലക്കിടിയിലുമായി രണ്ട് പേർക്ക് സൂര്യാതപമേറ്റു. ഓട്ടോറിക്ഷ ഡ്രൈവർ ജയനും ഒറ്റപ്പാലം സ്വദേശിനി ജയശ്രീയും ചികിത്സ തേടി. കൊല്ലം ജില്ലയിൽ കൊട്ടിയം സ്വദേശിയായ നിഹാൽ നജീബിന് കൈയ്ക്ക് പൊള്ളലേറ്റു. ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെയാണ് സൂര്യാതപമേറ്റത്. യുവാവ് പ്രാഥമിക ചികിത്സ തേടി. കോട്ടയം ജില്ലയിൽ അഗ്നിരക്ഷാ സേനാംഗത്തിനും സൂര്യാതപമേറ്റു. പാമ്പാടി സമീപം റോഡിലേക്ക് വീണ മരം നീക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥൻ നിജിലിന് […]
Read more

മലപ്പുറത്ത് നാല് വയസ്സുകാരിക്ക് സൂര്യാതപമേറ്റു

മലപ്പുറം: വണ്ടൂരിൽ നാല് വയസ്സുകാരിക്ക് സൂര്യാതപമേറ്റു. ഇസാ ജോൺ എന്ന കുട്ടിക്കാണ് പൊള്ളലേറ്റത്. മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് കുട്ടിക്ക് സൂര്യാതപമേറ്റത്. വയറിനും കൈകൾക്കും പൊള്ളലേറ്റ കുട്ടിയെ ഉടൻ വണ്ടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം സംസ്ഥാനത്ത് ശക്തമായ ചൂട് തുടരുന്നതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകി. പാലക്കാട്, കൊല്ലം, തൃശ്ശൂർ ജില്ലകളിലാണ് നിലവിൽ ഔദ്യോഗിക മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിൽ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക് ഉയരുകയും സാധാരണ നിലയെക്കാൾ 4.5 ഡിഗ്രിയിലധികം വ്യത്യാസം രേഖപ്പെടുത്തുകയും […]
Read more

കിണർ പണിക്കിടെ സൂര്യാതപമേറ്റ് യുവാവിന് ദാരുണാന്ത്യം

കണ്ണൂർ: കണ്ണൂരിൽ സൂര്യാതപത്തെ തുടർന്ന് യുവാവ് മരിച്ചു. പള്ളിപ്പൊയിൽ സ്വദേശി എം.വി. സനൽ കുമാർ (37) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് കിണർ പണിക്കിടയിൽ സനൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം സംസ്ഥാനത്ത് ശക്തമായ ചൂട് തുടരുന്നതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകി. നിലവിൽ പാലക്കാട്, കൊല്ലം, തൃശ്ശൂർ ജില്ലകളിലാണ് ഔദ്യോഗികമായി മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിൽ അന്തരീക്ഷ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക് ഉയർന്നതും സാധാരണ നിലയെക്കാൾ 4.5 […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix