Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: helicopter crash

അമേരിക്കയിൽ ഹെലിക്കോപ്റ്ററുകൾ കൂട്ടിയിടിച്ച് പൈലറ്റിന് ദാരുണാന്ത്യം

ന്യൂജേഴ്സി: അമേരിക്കയിൽ ഹെലിക്കോപ്റ്ററുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പൈലറ്റ് കൊല്ലപ്പെട്ടു. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു ന്യൂജേഴ്സിയിൽ അപകടമുണ്ടായത്. എൻസ്ട്രോം എഫ് 28 എ ഹെലികോപ്റ്ററും എൻസ്ട്രോം 280 സി ഹെലികോപ്റ്ററും തമ്മിൽ ആകാശത്ത് വെച്ച് കൂട്ടിയിടിക്കുകയായിരുന്നു. രണ്ടിലും പൈലറ്റുമാർ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇടിച്ചതിന് പിന്നാലെ ഒരു ഹെലികോപ്റ്റർ താഴേക്ക് പതിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ വൈറലായി. താഴേക്ക് വീണ ഉടനെ ഹെലികോപ്ടറില്‍ തീപിടിച്ചു. അപകടത്തെക്കുറിച്ച് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ അന്വേഷണം ആരംഭിച്ചു.
Read more

ഉത്തരാഖണ്ഡ് ഹെലികോപ്റ്റർ അപകടം; ഏഴ് മരണം

ഡെറാഡൂൺ: ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ അപകടം. അപകടത്തിൽ ഹെലികോപ്റ്ററിലുണ്ടായിരുന്ന ഏഴുപേരും മരിച്ചു. ഉത്തരാഖണ്ഡിലെ ഗൗരികുണ്ഡിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. കേദാർനാഥിൽനിന്ന് ഗുപ്തകാശിയിലേക്ക് പോവുകയായിരുന്ന ഹെലികോപ്റ്ററാണ് ഞായറാഴ്ച പുലര്‍ച്ചെ 5.20-ഓടെ അപകടത്തില്‍പ്പെട്ടത്. തീർത്ഥാടക സംഘമാണ് അപകടത്തിൽപ്പെട്ടത്. ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത്. ആര്യൻ ഏവിയേഷൻ കമ്പനിയുടെ ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. ടേക്ക് ഓഫിന് തൊട്ടുപിന്നാലെയാണ് അപകടമുണ്ടായതെന്ന് റിപ്പോർട്ട്. സംസ്ഥാന ദുരന്തനിവാരണ സേനയും പൊലീസും ഫയർഫോഴ്സുമടക്കം രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ട്. Content: Uttarakhand helicopter crash: Seven dead
Read more

ഉത്തരകാശിയിൽ ഹെലികോപ്റ്റർ തകർന്ന് 6 മരണം, ഒരാൾക്ക് പരുക്ക്

ന്യൂ‍ഡൽഹി: ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ ഗംഗനാനിക്ക് സമീപം ഉണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ ആറു യാത്രക്കാർ മരിച്ചു. ഒരാൾക്ക് പരുക്കേറ്റു. സ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ആറ് യാത്രക്കാരും ക്യാപ്റ്റനും അടക്കം 7 പേർ സഞ്ചരിച്ചിരുന്ന ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. ഹെലികോപ്റ്റർ പൂർണമായും തകർന്നു. അപകട കാരണം വ്യക്തമല്ല. രക്ഷാപ്രവർത്തനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ സേനയും ജില്ലാ ഭരണകൂടവും സ്ഥലത്തെത്തിയിട്ടുണ്ടെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി പറഞ്ഞു. ഡെറാഡൂണിൽ നിന്ന് ഹർസിൽ ഹെലിപാഡിലേക്കു പോകുന്നതിനിടെയാണ് ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടത്. എയ്‌റോട്രാൻസ് ബെൽ 407 […]
Read more

കോസ്റ്റ് ഗാർഡ് ഹെലികോപ്ടർ തകർന്ന് മൂന്ന് പേർ മരിച്ചു

ഗുജറാത്തിലെ പോർബന്തർ വിമാനത്താവളത്തിൽ ഹെലികോപ്റ്റർ തകർന്നുവീണു. അപകടത്തിൽ മൂന്ന് പേർ മരിച്ചു. ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്. എഎച്ച്എൽ ധ്രുവ് ഹെലികോപ്റ്റർ ആണ് അപകടത്തിൽപെട്ടത്. രണ്ട് പൈലറ്റുമാര്‍ അടക്കമുള്ളവരാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരണം സംഭവിച്ചത്. പതിവ് പരിശീലന പരിപാടിക്കിടെയായിരുന്നു അപകടം. അപകടകാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്. കോസ്റ്റ് ഗാർഡിൻ്റെ മറ്റൊരു ഹെലികോപ്റ്റർ കടലിൽ തകർന്ന് രണ്ട് മാസത്തിന് ശേഷമാണ് അപകടമുണ്ടായത്.
Read more

പൂനെയിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ മൂന്ന് മരണം; മരിച്ചവരില്‍ മലയാളിയും

പൂനെ: മഹാരാഷ്ട്രയിലെ പൂനെയിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ മൂന്ന് മരണം. ബാവ്ധാന്‍ മേഖലയില്‍ ഇന്ന് രാവിലെയാണ് സംഭവം. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹെറിറ്റേജ് ഏവിയേഷന്റെ ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരില്‍ മലയാളിയും ഉള്‍പ്പെടുന്നു. വ്യോമസേനയിലെ റിട്ടയേര്‍ഡ് പൈലറ്റും കൊല്ലം കുണ്ടറ സ്വദേശിയുമായ ഗിരീഷ് പിള്ളയാണ് മരിച്ചത്. മറ്റൊരു പൈലറ്റായ പ്രീതം ഭരദ്വാജ്, എഞ്ചിനീയര്‍ പരംജിത്ത് എന്നിവരാണ് അപകടത്തില്‍ മരിച്ച മറ്റ് രണ്ട് പേര്‍. മൂടല്‍മഞ്ഞാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
Read more

Recent News

Advertisement
WhiteswanTV Footer