ഡിക്കിയിൽ 16.895 കിലോ കഞ്ചാവ്; യുവാക്കളെ പൊക്കി ഹിൽപാലസ് പൊലീസ്
തൃപ്പൂണിത്തുറ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഹിൽപാലസ് പൊലീസ് നടത്തിയ പരിശോധനയിൽ കാറിന്റെ ഡിക്കിയിൽ ഒളിപ്പിച്ചിരുന്ന 16.895 കിലോ കഞ്ചാവ് പിടികൂടി. സംഭവത്തിൽ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം പോണേക്കര പറമ്പാത്ത് പറമ്പിൽ ഷഹീർ പി.വൈ (23), പശ്ചിമ ബംഗാൾ സ്വദേശി മെഹബൂബ് മുർഷിദ് (18) എന്നിവരാണ് അറസ്റ്റിലായത്. ഹിൽപാലസ് എസ്.എച്ച്.ഒ വി.ആർ. രേഷ്മയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പരിശോധന നടത്തിയത്. പിടിയിലായവർക്കെതിരെ തുടർനടപടികൾ സ്വീകരിച്ചു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
Read more