Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: hindi

‘സര്‍സമീന്‍’ ട്രെയ്‍ലര്‍ പുറത്ത്

പൃഥ്വിരാജിന്‍റേതായി അടുത്ത് പ്രേക്ഷകരിലേക്ക് എത്താനിരിക്കുന്ന ചിത്രം ഹിന്ദിയില്‍ നിന്നാണ്. കയോസ് ഇറാനി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പേര് സര്‍സമീന്‍ എന്നാണ്. കജോളും സെയ്ഫ് അലി ഖാന്‍റെ മകന്‍ ഇബ്രാഹിം അലി ഖാനുമാണ് ചിത്രത്തില്‍ മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സൈനികോദ്യോഗസ്ഥനാണ് പൃഥ്വിരാജിന്‍റെ കഥാപാത്രം. അച്ഛന്‍- മകന്‍ സംഘര്‍ഷം പ്രമേയമാക്കുന്ന ചിത്രത്തില്‍ സൈനികോദ്യോഗസ്ഥനായ അച്ഛന്‍റെ വഴി വിട്ട് തീവ്രവാദ പ്രവര്‍ത്തനങ്ങളിലേക്ക് നീങ്ങുകയാണ് മകന്‍. ഇത് ആ കുടുംബത്തിലുണ്ടാക്കുന്ന പ്രശ്നങ്ങളും അതിനെ അവര്‍ എങ്ങനെ നേരിടുന്നു എന്നതുമാണ് ചിത്രം […]
Read more

ഹിന്ദി പഠനത്തിന് പ്രാധാന്യം നൽകാൻ സംസ്ഥാന സർക്കാർ

സംസ്ഥാനത്ത് ഹിന്ദി പഠനത്തിന് കൂടുതൽ പ്രാധാന്യം നൽകാൻ സർക്കാർ. പുതിയതായി തയ്യാറാക്കിയ മാർഗരേഖയിലാണ് ഹിന്ദി പഠനത്തിന് മുൻഗണന നൽകുന്നത്. ഹിന്ദി ഭാഷ കൈകാര്യം ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് ഈ നീക്കത്തിന്റെ പ്രധാന ലക്ഷ്യമെന്ന് മാർഗരേഖ വ്യക്തമാക്കുന്നു. നിലവിൽ അഞ്ചാം ക്ലാസിലാണ് ഹിന്ദി പഠനം ആരംഭിക്കുന്നത്. എന്നാൽ ഇത് ഒന്നാം ക്ലാസിലേക്ക് നീട്ടാനാണ് ആലോചന നടക്കുന്നത്. ഹിന്ദി വായിക്കാനും സംസാരിക്കാനുമുള്ള പ്രാപ്തി കുട്ടികൾക്കുണ്ടാക്കണമെന്ന് സ്കൂളുകൾക്ക് നിർദേശം നൽകി. ഹിന്ദി സിനിമകൾ കാണുന്നതിനും കുട്ടികൾക്ക് അവസരമൊരുക്കാൻ സ്കൂളുകൾക്ക് നിർദേശം […]
Read more

‘ഹിന്ദി രാഷ്ട്രത്തിന്റെ ഭാഷ, എതിർക്കേണ്ട ആവശ്യമില്ല’; ഗവർണർ

തിരുവനന്തപുരം: ഹിന്ദി രാഷ്ട്രത്തിന്റെ ഭാഷയെന്ന് ഗവർണർ രാജേന്ദ്ര ആർലേക്കർ. ഭാഷയുടെ പേരിൽ വിഭജനത്തിന്റെ ആവശ്യമില്ല എന്നും ഭാഷയെ എതിർക്കേണ്ട ആവശ്യമില്ല എന്നും ഗവർണർ പറഞ്ഞു. ഹിന്ദി പ്രചാര സഭയുടെ ബിരുദദാന ചടങ്ങിലായിരുന്നു ഗവർണറുടെ ഭാഷ പരാമർശം. തനിക്ക് മലയാളം അറിയില്ല, താൻ പറയുന്ന ഹിന്ദി മറ്റൊരാൾ വേറെ അർത്ഥത്തിലാണ് എടുക്കുന്നത്. ഹിന്ദി രാഷ്ട്രത്തിന്റെ ഭാഷയാണ്. ഭാഷയെന്നാൽ പരസ്പരം വിചാരങ്ങളും കാര്യങ്ങളും സംസാരിക്കാനുള്ള ഉപാധിയാണ്. ഭാഷയോട് വിരോധം കാട്ടേണ്ട ആവശ്യവുമില്ല എന്നും ഗവർണർ പറഞ്ഞു. ഭാഷയുടെ പേരിൽ വിഭജനത്തിന്റെ […]
Read more

‘ഹിന്ദി വേണ്ട, പകരം ഒന്നാം ക്ലാസിൽ മറാത്തിയും ഇംഗ്ലീഷും മതി’; മഹാരാഷ്ട്ര സർക്കാരിന് കത്ത് നൽകി രാജ് താക്കറെ

മുംബൈ: ഹിന്ദിയെ ഒഴിവാക്കി ഒന്നാം ക്ലാസ് മുതൽ മറാത്തിയും ഇംഗ്ലീഷും മാത്രം പഠിപ്പിക്കാനും ആവശ്യപ്പെട്ട് രാജ് താക്കറെ. മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി ദാദാജി ബുസേയ്ക്ക് എഴുതിയ കത്തിലാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഹിന്ദി ഒരിക്കലും നിർബന്ധമാക്കരുതെന്നും രാജ് താക്കറെ കത്തിൽ പറയുന്നു. ഹിന്ദിയിൽ പാഠപുസ്തകങ്ങൾ അച്ചടിക്കാൻ തുടങ്ങിയെന്ന് തങ്ങൾക്ക് വിവരം ലഭിച്ചുവെന്നും ഈ സർക്കാർ മറ്റ് സംസ്ഥാനങ്ങൾ പ്രകടിപ്പിക്കുന്നത് പോലെ അൽപ്പം സംസ്ഥാനസ്നേഹം കാണിക്കണമെന്നും രാജ് താക്കറെ കത്തിൽ പറഞ്ഞു. എന്തിനാണ് കുട്ടികളെ ഒന്നാം ക്ലാസ് മുതൽക്കേ […]
Read more

‘അനാമിക’യെ രക്തരക്ഷസ് ആക്കി; രോമാഞ്ചം ഹിന്ദി റീമേക്ക് ട്രെയിലർ എത്തി

സൗബിൻ ഷാഹിറിനെ നായകനാക്കി ജിത്തു മാധവൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് രോമാഞ്ചം. ‘ഇപ്പോൾ ചിത്രത്തിന്റെ ഹിന്ദി റീമേക് റിലീസിനായി ഒരുങ്ങുകയാണ്. സിനിമയുടെ ട്രെയിലർ എത്തി. ‘കപ്കപി’ എന്നു പേരിട്ടിരിക്കുന്ന ചിത്രം സംഗീത് ശിവനാണ് സംവിധാനം ചെയ്തിരിക്കുന്നത്. ബ്രാവോ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ജയേഷ് പട്ടേൽ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ബോളിവുഡിലെ യുവതാരങ്ങളായ ശ്രേയസ് തൽപാഡെ, തുഷാർ കപൂർ, സിദ്ധി ഇദ്നാനി, സോണിയ റാത്തി, ദിബേന്ദു ഭട്ടാചാര്യ, സാക്കീർ ഹുസൈൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. അർജുൻ അശോകൻ […]
Read more

ജോലിയിൽ മുന്നേറണമെങ്കിൽ ഹിന്ദി പഠിക്കണമെന്ന് ശ്രീധർ വെമ്പു; മറുപടിയുമായി ഡിഎംകെ

ചെന്നൈ: ജോലിയില്‍ മുന്നേറണമെങ്കില്‍ ഹിന്ദി പഠിക്കുന്നത് നല്ലതാണെന്ന് സോഹോ സ്ഥാപകന്‍ ശ്രീധര്‍ വെമ്പുവിന്റെ പ്രസ്താവനയ്‌ക്കെതിരെ വിമര്‍ശനവുമായി ഡിഎംകെ. സാമൂഹികമാധ്യമ സന്ദേശത്തിലാണ് ശ്രീധര്‍ വെമ്പു ഹിന്ദി പഠിക്കണമെന്ന് അഭിപ്രായപ്പെട്ടത്. എന്നാല്‍ വെമ്പുവിന് വേണമെങ്കില്‍ തന്റെ ജീവനക്കാരെ ഹിന്ദി പഠിപ്പിക്കാമെന്നും തമിഴ്നാട്ടിലെ വിദ്യാര്‍ഥികള്‍ക്ക് അതിന്റെ ആവശ്യമില്ലെന്നുമായിരുന്നു ഡിഎംകെയുടെ പ്രതികരണം. ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിന്റെ പേരില്‍ തമിഴ്നാട് സര്‍ക്കാരും കേന്ദ്രവും തമ്മില്‍ ഏറ്റുമുട്ടുന്നതിനിടെയാണ് വെമ്പുവിന്റെ പ്രതികരണം. വെമ്പുവിന്റെ വ്യാപാരത്തിന് ആവശ്യമാണെങ്കില്‍ തന്റെ ജീവനക്കാരെ അദ്ദേഹത്തിന് ഹിന്ദി പഠിപ്പിക്കാവുന്നതാണെന്ന് ഡിഎംകെ വക്താവ് ശരവണന്‍ അണ്ണാദുരൈ […]
Read more

പ്രചരിക്കുന്നത് ‘മാര്‍ക്കോ’യുടെ ഹൈ ക്വാളിറ്റി ദൃശ്യങ്ങള്‍: പ്രധാന ഭാഗങ്ങള്‍ റീല്‍ രൂപത്തില്‍

കേരളത്തിലും കേരളത്തിന് പുറത്തും മികച്ച പ്രേക്ഷക പിന്തുണയോടെയാണ് ഉണ്ണി മുകുന്ദൻ നായകനായെത്തിയ ഹനീഫ് അദേനി ചിത്രം മാർക്കോ പ്രദർശനം തുടരുന്നത് . ഇപ്പോഴിതാ വീണ്ടും ചിത്രത്തിന്റെ വ്യാജപതിപ്പ് പ്രചരിക്കുകയാണ് എന്ന വാർത്തയാണ് പുറത്തു വരുന്നത് . ഇൻസ്റ്റഗ്രാം റീലുകളായാണ് ഉയർന്ന ക്വാളിറ്റിയോടെ ഇത്തവണ ചിത്രം പ്രചരിക്കുന്നത്.ഹിന്ദി പതിപ്പിന്റേതാണ് പോസ്റ്റ്‌ ചെയ്തിരിക്കുന്ന ഭാഗങ്ങള്‍. മുന്പും ചിത്രത്തിന്റെ എച്ച്‌ഡി പതിപ്പ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പിന്നാലെ പ്രതികരണവുമായി ഉണ്ണി മുകുന്ദന്‍ രംഗത്തെത്തിയിരുന്നു. വ്യാജപതിപ്പ് കാണാതിരിക്കാന്‍ പ്രേക്ഷകര്‍ തീരുമാനിക്കുക എന്നത് […]
Read more

കാലാപാനി ഒരു പാൻ ഇന്ത്യൻ ചിത്രം: മോഹന്‍ലാല്‍

മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസ് എന്ന സിനിമയുടെ ഹിന്ദി ട്രെയിലർ ലോഞ്ചിൽ മലയാള സിനിമകളെക്കുറിച്ച് പരാമർശിച്ച് മോഹൻലാൽ. ബോളിവുഡ് താരം അക്ഷയ് കുമാറാണ് ബറോസിന്റെ ഹിന്ദി ട്രെയ്‌ലർ ലോഞ്ച് ചെയ്തത്. ഡിസംബർ 25 ന് ക്രിസ്തുമസ് റിലീസായിട്ടാണ് ബറോസ് തിയേറ്ററിലെത്തുന്നത്. ലോഞ്ച് വേദിയിൽ മലയാള സിനിമാ ഇൻഡസ്ട്രി ചെറുതാണെങ്കിലും ഇന്ത്യൻ സിനിമാ മേഖലയ്ക്ക് നിരവധി സംഭാവനകൾ നൽകിയിട്ടുണ്ടെന്ന് മോഹൻലാൽ പറഞ്ഞു. കേരളം ഒരു ചെറിയ മാർക്കറ്റ് ആണ്. പക്ഷേ മലയാള സിനിമാ ഇൻഡസ്ട്രിയിൽ നിന്ന് വലിയ മാറ്റങ്ങളാണ് […]
Read more

Recent News

Advertisement
WhiteswanTV Footer