Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: hmpv virus

എച്ച്എംപിവി ശൈത്യകാലത്ത് ഉണ്ടാകുന്ന സ്വാഭാവിക അണുബാധയെന്ന് ലോകാരോഗ്യ സംഘടന

എച്ച്എംപിവി വ്യാപനത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ലോകാരോഗ്യ സംഘടന. ചൈനയിൽ നിലവിൽ ശൈത്യകാലത്ത് സ്വാഭാവികമായി ഉണ്ടാകുന്ന ശ്വാസകോശ അണുബാധ മാത്രമേ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളുവെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. 2024 ഡിസംബര്‍ 29 കാലയളവില്‍ ചൈന പ്രസിദ്ധീകരിച്ച വിവരങ്ങള്‍ പ്രകാരം വടക്കന്‍ പ്രവിശ്യകളില്‍ സീസണല്‍ ഇന്‍ഫ്ളുവന്‍സ, എച്ച് എം പി വി, റൈനോ വൈറസ്, ആര്‍ എസ് വി എന്നിവ കൂടിയിട്ടുണ്ട്. എന്നാൽ അസാധാരണ രീതിയില്‍ എച്ച് എം പി വൈറസ് ബാധ ചൈനയിൽ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
Read more

ആറുമാസം പ്രായമുളള കുട്ടിക്ക് എച്ച്എംപിവി വൈറസ് ബാധ സ്ഥിരീകരിച്ചു

മുംബൈ: മുംബൈയില്‍ ഒരു കുട്ടിക്ക് എച്ച്എംപിവി വൈറസ് ബാധ സ്ഥിരീകരിച്ചു. ആറുമാസം പ്രായമുള്ള പെണ്‍കുട്ടിയിലാണ് രോഗം സ്ഥിരീകരിച്ചത്. പൊതുവേ രോഗപ്രതിരോധശേഷി കുറഞ്ഞവരെയാണ് എച്ച്എംപി വൈറസ് ബാധിക്കുന്നത്. നിലവില്‍ ചികിത്സയിലുണ്ടായിരുന്ന കുട്ടി ആശുപത്രി വിട്ടതായാണ് റിപ്പോര്‍ട്ട്. അതേസമയം, എച്ച്എംപിവി വൈറസ് ബാധിച്ച് യെലഹങ്കയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന എട്ട് മാസം പ്രായമുള്ള ആണ്‍ കുഞ്ഞ് രോഗമുക്തനായി. ആദ്യം രോഗബാധ സ്ഥിരീകരിച്ച മൂന്ന് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ നേരത്തേ ഡിസ്ചാര്‍ജ് ചെയ്തിരുന്നു. കര്‍ണാടകത്തില്‍ രോഗം സ്ഥിരീകരിച്ച രണ്ട് കുട്ടികളും രോഗമുക്തരായിരുന്നു. […]
Read more

എച്ച്.എം.പി.വി: രാജ്യത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം

ന്യൂഡൽഹി: എച്ച്.എം.പി.വി. വ്യാപനത്തില്‍ ഇന്ത്യയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം. ആറ് പേര്‍ക്ക് എച്ച്എം.പി.വി. സ്ഥിരീകരിച്ചെങ്കിലും ആരുടെയും ആരോഗ്യനിലയില്‍ പ്രശ്‌നങ്ങളില്ലെന്നും ലോകാരോഗ്യ സംഘടനയും ഇന്ത്യയിലെ സാഹചര്യം നിരീക്ഷിക്കുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചൈനയിലെ വിവരങ്ങള്‍ കൃത്യമായി അറിയിക്കുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു. ബംഗളുരുവില്‍ രണ്ടും ചെന്നൈയില്‍ രണ്ടും അഹമ്മദാബാദിലും കൊല്‍ക്കത്തയിലും ഒന്ന് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്.
Read more

രാജ്യത്ത് വീണ്ടും എച്ച്എംപിവി കേസുകൾ സ്ഥിരീകരിച്ചു

രാജ്യത്ത് വീണ്ടും എച്ച്എംപിവി കേസുകൾ സ്ഥിരീകരിച്ചു. കർണാടകയിലും ഗുജറാത്തിലുമാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബെംഗളൂരിൽ മൂന്ന് മാസം പ്രായമുള്ള ആൺകുഞ്ഞിനും അഹമ്മദാബാദിൽ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അഹമ്മദാബാദിലെ ആശൂപത്രിയിൽ ചികിത്സയിലാണ് . രണ്ട് കുട്ടികൾക്കും വിദേശയാത്ര പശ്ചാത്തലമില്ല. രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ജലദോഷത്തിന് സമാനമായ ലക്ഷണങ്ങൾ ഉണ്ടാക്കുന്ന ഒരു വൈറസാണ് ഹ്യൂമൻ മെറ്റാ ന്യൂമോ വൈറസ്. ചൈനയിൽ എച്ച്എംപിവി വൈറസ് ബാധ രൂക്ഷമാകുന്നതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ചൈനയിൽ വ്യാപകമായ എച്ച്എംപിവി […]
Read more

രാജ്യത്ത് ആദ്യ എച്ച്എംപിവി വൈറസ് സ്ഥിരീകരിച്ചു

രാജ്യത്ത് ആദ്യമായി ഹ്യൂമൻ മെറ്റാ ന്യൂമോ വൈറസ്ബാധ സ്ഥിരീകരിച്ചു. ബെംഗളുരുവിൽ എട്ടുമാസം പ്രായമുള്ള കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. ബെംഗളൂരു ബാപ്റ്റിസ്റ്റ് ആശുപത്രയിലാണ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. കുട്ടി എവിടെയും യാത്ര ചെയ്തിട്ടില്ലെന്നാണ് നിലവിൽ ലഭിച്ചിരിക്കുന്ന വിവരം. ചൈനയിൽ വ്യാപകമായ എച്ച്എംപിവി വൈറസിന്റെ അതേ വർഗത്തിൽപ്പെട്ട വൈറസ് ആണോ ഇതെന്ന് ഇത് വരെ വ്യക്തമായിട്ടില്ല.
Read more

Recent News

Advertisement
WhiteswanTV Footer