Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: illegal migrents

ട്രംപിന്റെ ഭീഷണിയ്ക്ക് വഴങ്ങി കൊളംബിയ; അഭയാർഥികളെ തിരിച്ചെടുക്കും

വാഷിങ്ടൺ: യു എസ് തിരിച്ചയച്ച അനധികൃത കുടിയേറ്റക്കാരെ സ്വീകരിക്കില്ലെന്ന നിലപാട് കൊളംബിയ പിൻവലിച്ചു. കൊളംബിയക്കെതിരേ ഉപരോധവും അവിടുത്തെ ഉത്പന്നങ്ങൾക്ക് 25 ശതമാനം അധികനികുതിയും ഏർപ്പെടുത്തുമെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിയെത്തുടർന്നാണ് കൊളംബിയ അഭയാർഥികളെ തിരിച്ചെടുക്കുമെന്ന തീരുമാനത്തിൽ എത്തിയത്. ഒരാഴ്ചയ്ക്കുശേഷം നികുതി 50 ശതമാനമാക്കുമെന്ന മുന്നറിയിപ്പും നൽകി. പിന്നാലെ, അതേ താരിഫ് യു.എസ്. ഉത്പന്നങ്ങൾക്ക് ചുമത്തുമെന്ന് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ പറഞ്ഞു. എന്നാൽ, പിന്നീട് നിലപാടിൽനിന്ന് പിന്മാറി ട്രംപിന്റെ എല്ലാനിർദേശങ്ങളും അനുസരിക്കാമെന്ന് അറിയിക്കുകയായിരുന്നു.
Read more
Advertisement
WhiteswanTV Footer