തുര്‍ക്കിക്കെതിരെ നിയമം കടുപ്പിച്ച് ബേക്കറി ഫെഡറേഷന്‍: അസംസ്‌കൃതവസ്തുക്കളുടെ ഇറക്കുമതി ബഹിഷ്‌കരിക്കും
ന്യൂഡല്‍ഹി: ഇന്ത്യ- പാക് സംഘര്‍ഷസാഹചര്യത്തില്‍ പാകിസ്താന് പിന്തുണ നല്‍കിയ തുര്‍ക്കിക്കെതിരെ കൂടുതല്‍ നടപടികളുമായി ഇന്ത്യ. ബേക്കറി ഉല്‍പന്നങ്ങളുടെ നിര്‍മാണത്തിനുപയോഗിക്കുന്ന തുര്‍ക്കിയില്‍ നിന്നുള്ള അസംസ്‌കൃത വസ്തുക്കള്‍ ബഹിഷ്‌കരിക്കുമെന്ന് ഇന്ത്യന്‍ ബേക്കേഴ്സ് ഫെഡറേഷന്‍ അറിയിച്ചു. ബേക്കറി ഉല്‍പന്നങ്ങള്‍ക്കായുള്ള ഡ്രൈഫ്രൂട്സ്, നട്സ്, ജെല്‍സ്, ഫ്ളേവറുകള്‍ തുടങ്ങിയവയൊന്നും തുര്‍ക്കിയില്‍ നിന്ന് വാങ്ങേണ്ടതില്ലെന്നാണ് തീരുമാനം. കൂടാതെ, മെഷീനുകളും പാക്കിങ് വസ്തുക്കളും വാങ്ങേണ്ടതില്ലെന്നും തീരുമാനിച്ചിട്ടുണ്ട്. ബേക്കേഴ്സ് ഫെഡറേഷന്‍ ദേശീയ സെക്രട്ടറി പോള്‍ മാത്യുവാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. ബേക്കറി ഉല്‍പന്നങ്ങള്‍ക്കായി ഇന്ത്യയിലേക്ക് നല്ലൊരു പങ്ക് അസംസ്‌കൃത വസ്തുക്കള്‍ […]
Read more