Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസം; അപകട ഇൻഷുറൻസ് ധനസഹായം വർധിപ്പിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കുമുള്ള ഗ്രൂപ്പ് അപകട ഇൻഷുറൻസ് ധനസഹായം വർധിപ്പിച്ചു. നിലവിലുണ്ടായിരുന്ന 10 ലക്ഷം രൂപയുടെ ധനസഹായം 15 ലക്ഷം രൂപയായാണ് ഉയർത്തിയത്. ഇതുസംബന്ധിച്ച ഉത്തരവ് ഫിഷറീസ്, തുറമുഖ വകുപ്പ് അഡീഷണൽ സെക്രട്ടറി ചന്ദ്രശേഖർ പുറത്തിറക്കി. ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

മത്സ്യത്തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പരിരക്ഷ 10 ലക്ഷം രൂപയിൽ നിന്ന് 20 ലക്ഷം രൂപയായി ഉയർത്താനായിരുന്നു ബജറ്റിലെ പ്രഖ്യാപനം. ഇതിന്റെ ഭാഗമായി ഫിഷറീസ് ഡയറക്ടർ സർക്കാരിന് നിർദേശം സമർപ്പിച്ചിരുന്നു. ഇതിന്റെ ആദ്യഘട്ടമായാണ് നിലവിൽ ധനസഹായം 15 ലക്ഷം രൂപയായി വർധിപ്പിച്ചത്.

മത്സ്യമേഖലയുടെ പുരോഗതിക്കായി കൂടുതൽ പദ്ധതികൾ ആസൂത്രണം ചെയ്തുവരികയാണെന്ന് ഫിഷറീസ് മന്ത്രി വി.ഇ. അബ്ദുൽ ഗഫൂർ അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix