Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: India

നേപ്പാൾ ഭൂചലനം: മരണ സംഖ്യ 50 ആയി

കാഠ്മണ്ഡു: ടിബറ്റ്-നേപ്പാൾ അതിർത്തിയിലുണ്ടായ ഭൂചലനത്തിൽ 50 പേർ കൊല്ലപ്പെടുകയും 60 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ചൈനയുടെ സ്റ്റേറ്റ് മീഡിയ. നേപ്പാൾ ടിബറ്റ് അതിർത്തിയിൽ രാവിലെ 6:35 നാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 7.1 തീവ്രതയുള്ള ഭൂചലനമാണ് രേഖപ്പെടുത്തിയത്. ലോബുഷെയില്‍ നിന്ന് 93 കിലോമീറ്റര്‍ വടക്ക് കിഴക്കുണ്ടായ ഭൂചലനത്തിൽ കാഠ്മണ്ഡുവിലടക്കം പ്രകമ്പനമുണ്ടായി. പിന്നാലെ ഉത്തരേന്ത്യയിൽ ഡല്‍ഹിയിലെയും ബിഹാറിലെയും ചിലയിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു.
Read more

വിമാനത്താവളത്തിൽ കൊക്കെയ്ൻ വേട്ട; വിപണി മൂല്യം 20.98 കോടിയോളം

ന്യൂഡൽഹി: ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ ലഹരി വേട്ട. 20 കോടി രൂപയുടെ കൊക്കെയ്ൻ രാജ്യത്തേക്ക് കടത്തിയതിന് രണ്ട് ബ്രസീലുകാരെ അറസ്റ്റ് ചെയ്തതായി കസ്റ്റംസ് വകുപ്പ് അറിയിച്ചു. ഡിസംബർ 24 ന് സാവോപോളോയിൽ നിന്ന് എത്തിയ യുവതിയും യുവാവുമാണ് പിടിയിലായത്. സംശയം തോന്നി ചോദ്യം ചെയ്ത കസ്റ്റംസ് ഉദ്യോഗസ്ഥരോട് മയക്കുമരുന്ന് പദാർത്ഥങ്ങൾ അടങ്ങിയ ഗുളികകൾ കഴിച്ചതായി വിദേശികൾ സമ്മതിച്ചു. ഇരുവരെയും വിശദമായ പരിശോധനകൾക്കായി സഫ്ദർജംഗ് ആശുപത്രിയിലേക്ക് എത്തിച്ച് വിഴുങ്ങിയ കാപ്സ്യൂളുകൾ പുറത്തെടുക്കാനുള്ള നടപടികൾ ആരംഭിച്ചു. ദിവസങ്ങളോളം നീണ്ടുനിന്ന […]
Read more

ഗർഭിണികൾ പ്രായമുള്ളവർ ഗുരുതര രോഗമുള്ളവർ മാസ്ക് ധരിക്കുന്നത് അഭികാമ്യം

തിരുവനന്തപുരം: ചൈനയില്‍ പടരുന്ന എച്ച്എംപിവി വൈറസ് ബാധയില്‍ ജാഗ്രത പുലർത്തണമെന്ന് മന്ത്രി വീണ ജോർജ്. വളരെ വേഗത്തിൽ പടർന്നുപിടിക്കുന്നതോ മഹാമാരിയാകാൻ സാധ്യതയുള്ളതോ ആയ വൈറസുകളെ ഒന്നും നിലവിൽ ചൈനയിൽ കണ്ടെത്തിയിട്ടില്ല എന്നും അതിനാൽ ആശങ്ക വേണ്ടതില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. ആഗോളതലത്തി ലെ വൈറൽ പനിയും ശ്വാസകോശ ഇൻഫെക്ഷനും സംബന്ധിച്ച വാർത്തകൾ സംസ്ഥാനം സസൂക്ഷ്മം നിരീക്ഷിച്ച് സ്ഥിതിഗതികൾ വിലയിരുത്തുന്നു എന്ന് മന്ത്രി പറഞ്ഞു. “ചൈനയിൽ വൈറൽ പനിയുടെയും ന്യൂമോണിയയുടെയും വലിയ ഔട്ട് ബ്രേക്ക് ഉണ്ട് എന്ന നിലയിൽ വാർത്തകൾ […]
Read more

18 വയസ്സിന് താഴെയുള്ളവർക്ക് സാമൂഹ്യമാധ്യമങ്ങളിൽ അക്കൗണ്ട് എടുക്കാൻ രക്ഷിതാക്കളുടെ സമ്മതം നിർബന്ധം

ന്യൂഡൽഹി: 18 വയസ്സിനു താഴെയുള്ളവർക്ക് സമൂഹമാധ്യമങ്ങളടക്കമുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ അക്കൗണ്ടുകൾ സൃഷ്ടിക്കാൻ മാതാപിതാക്കളുടെയോ രക്ഷിതാക്കളുടെയോ അനുമതി ആവശ്യമാണെന്ന് കരട് ഡിജിറ്റൽ വ്യക്തിവിവര സംരക്ഷണ ചട്ടം (ഡിപിഡിപി റൂൾസ്) നിർദേശിക്കുന്നു. 2023 ഓഗസ്റ്റിൽ വിവരസുരക്ഷാ നിയമം പാസാക്കിയെങ്കിലും അത് ഇതുവരെയായിട്ടും പ്രാബല്യത്തിൽ വന്നിട്ടില്ല. ഫെബ്രുവരി 18 വരെ പൊതുജനാഭിപ്രായം തേടിയ ശേഷമാകും ചട്ടം അന്തിമമാക്കുക. കുട്ടികളുടെ വ്യക്തിവിവരങ്ങൾ വിദ്യാഭ്യാസ, മെഡിക്കൽ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിന് കരട് ചട്ടം ഇളവ് നൽകുന്നു. രക്ഷിതാവിന്റെ പ്രായം സർക്കാർ രേഖകളിലൂടെയോ ഡിജിലോക്കർ ഉപയോഗിച്ചോ സാമൂഹികമാധ്യമങ്ങൾ […]
Read more

ഇന്ത്യയിൽ ദാരിദ്ര നിരക്ക് കുറയുന്നുവെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയില്‍ ഗ്രാമ, നഗര മേഖലകളില്‍ ദാരിദ്ര്യ നിരക്കില്‍ ഗണ്യമായ കുറവുണ്ടായതായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പറയുന്നു. ഗ്രാമീണ ദാരിദ്ര്യ നിരക്ക് 7.2% നിന്ന് 4.86% ആയി കുറഞ്ഞപ്പോള്‍, നഗര ദാരിദ്ര്യ നിരക്ക് 4.09% ആയി. 2023 ല്‍ ഇത് 4.6% ആയിരുന്നു. മൊത്തത്തില്‍, ഇന്ത്യയിലെ ദാരിദ്ര്യ നിരക്ക് 4% മുതല്‍ 4.5% വരെ ആയി കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടിന്റെ സൂചന. ഗ്രാമ, നഗര ഉപഭോഗ വ്യത്യാസവും (എംപിസിഇ) കുറഞ്ഞിട്ടുണ്ട്. 2009-10 […]
Read more

കൊളോണിയൽ ചിന്താഗതിക്കാരാണ് സനാതന ധർമത്തെ തള്ളിപ്പറയുന്നത്: ഉപരാഷ്ട്രപതി

ന്യൂഡൽഹി: കൊളോണിയൽ ചിന്താഗതിക്കാരാണ് സനാതന ധർമത്തെ തള്ളിപ്പറയുന്നതെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ. ജെ.എൻ.യുവിലെ വേദാന്ത ഇന്റർനാഷണൽ കോൺഗ്രസിൽ സംസാരിക്കവെയാണ് അദ്ദേഹം തന്റെ നിലപാടുകൾ പങ്കുവെച്ചത്. വാക്കുകളുടെയും അവയുടെ ആഴത്തിലുള്ള അർത്ഥങ്ങളുടെയും ബോധമില്ലാതെ ചിലർ പ്രതികരിക്കുന്നത് ഏറെ വേദനാജനകമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരത്തിലുള്ള പ്രതികരണങ്ങൾ സമൂഹത്തെ അപകടകരമായ സാഹചര്യത്തിലേക്കാണ് നയിക്കുന്നത്. ഇന്ന് ആഗോളശാസ്ത്രം വേദാന്തചിന്തയെ ഉൾക്കൊള്ളുന്ന സാഹചര്യത്തിലാണെങ്കിലും വേദാന്തവും സനാതനവും നിരസിക്കുന്ന ചില “വഴിമുട്ടിയ” ആളുകൾ ഇന്ത്യയിലുണ്ട്. അവരുടെ മനസ്സിൽ കൊളോണിയൽ സ്വഭാവം പ്രകടമാണ്.അവർ നമ്മുടെ ബൗദ്ധിക പൈതൃകത്തെ […]
Read more

കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ ബി ജെ പി അധ്യക്ഷന്റെ തിരഞ്ഞെടുപ്പ് ഈ മാസം 15-നുമുൻപ്‌

ന്യൂഡൽഹി: കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ ബിജെപി അധ്യക്ഷന്റെ തിരഞ്ഞെടുപ്പ് ഈ മാസം 15-ന് മുൻപ്‌. ഈ മാസം അവസാനം തന്നെ ദേശീയ അധ്യക്ഷനെ തീരുമാനിക്കും. ദേശീയ അധ്യക്ഷനെയും സംസ്ഥാന അധ്യക്ഷന്മാരെയും ദേശീയ കൗൺസിൽ ഭാരവാഹികളെയും തിരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്ന് കേന്ദ്രനേതാക്കൾ പറഞ്ഞു. ഈ തെരഞ്ഞെടുപ്പുകളിൽ മേൽനോട്ടം വഹിക്കാൻ നേതാക്കന്മാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. കേരളത്തിന്റെ ചുമതല കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷിക്കാണ്. കേന്ദ്രമന്ത്രി ജോർജ് കുര്യന് മേഘാലയയുടെയും മുൻ കേന്ദ്രമന്ത്രി വി. മുരളീധരന് നാഗാലാൻഡിന്റെയും ചുമതലയാണ്. ലക്ഷദ്വീപ് ചുമതല പൊൻ രാധാകൃഷ്ണനാണ്.
Read more

കലാലയങ്ങളിലെ ജാതി വിവേചനം അവസാനിപ്പിക്കും: സുപ്രീം കോടതി

ന്യൂഡൽഹി: കലാലയങ്ങളിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലും നിലനിൽക്കുന്ന ജാതിവിവേചനം അവസാനിപ്പിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് സുപ്രീംകോടതി. ആത്മഹത്യചെയ്ത വിദ്യാർഥികളായ രോഹിത് വെമുലയുടെയും പായൽ തദ്വിയുടെയും അമ്മമാർ നൽകിയ ഹർജിയാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. ഇതിനായി കേന്ദ്ര, സംസ്ഥാന, സ്വകാര്യ, കൽപ്പിത സർവകലാശാലകളിലെ ജാതിവിവേചനം ഇല്ലാതാക്കാനുള്ള നിയന്ത്രണ സംവിധാനത്തിന്റെ കരട് വിജ്ഞാപനം ചെയ്യാൻ സുപ്രീംകോടതി യുജിസിക്ക് നിർദേശം നൽകി. കരട് വിജ്ഞാപനം വെബ്‌സൈറ്റിൽ പ്രസിധീകരിച്ച് അതിൽ നിന്നും അഭിപ്രായ, നിർദേശങ്ങൾ തേടണമെന്നും കോടതി ആവശ്യപ്പെട്ടു. യുജിസി റെഗുലേഷനിൽ പറയുന്ന തുല്യ അവസര സെല്ലുകൾ […]
Read more

കോവിഡിന് പിന്നാലെ ചൈനയില്‍ വീണ്ടും ആശങ്ക പടർത്തി പുതിയ പകര്‍ച്ചവ്യാധി വ്യാപിക്കുന്നു

കോവിഡിന് പിന്നാലെ ചൈനയില്‍ വീണ്ടും ആശങ്ക പടർത്തി പുതിയ പകര്‍ച്ചവ്യാധി വ്യാപിക്കുന്നു. കോവിഡ് മഹാമാരി സ്ഥിരീകരിച്ച്‌ അഞ്ച് വര്‍ഷം പൂര്‍ത്തീകരിക്കുന്നതിനിടെയാണ് പുതിയ വൈറസ് വ്യാപനം. ഹ്യൂമൻ മെറ്റാപ്‌ന്യൂമോവൈറസ് (എച്ച്‌എംപിവി) രാജ്യത്തുടനീളം പടരുന്നതായാണ് സാമൂഹ്യ മാധ്യമ പോസ്റ്റുകള്‍ വ്യക്തമാക്കുന്നുത്. പുതിയ വൈറസ് വ്യാപനത്തെത്തുടർന്ന് ആശുപത്രികളും ശ്മശാനങ്ങളും നിറയുകയാണ്. കൂടാതെ ചൈനയിൽ ഇൻഫ്ലുവൻസ എ, ഹ്യൂമൻ മെറ്റാപ്‌ന്യൂമോവൈറസ്, കോവിഡ്19 വൈറസുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള വൈറസ് ബാധയും ഉണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ ആശുപത്രിയില്‍ രോഗികള്‍ തിങ്ങിനിറഞ്ഞിരിക്കുന്നത് കാണാം. […]
Read more

റെയിൽവേ ട്രാക്കിലിരുന്ന് പബ്ജി കളി; ട്രെയിനിടിച്ച് മൂന്നു പേർക്ക് ദാരുണാന്ത്യം

പട്‌ന: റെയിൽവേ ട്രാക്കിലിരുന്ന് പബ്ജി കളിച്ച വിദ്യാർത്ഥികൾ ട്രെയിനിടിച്ച് മരിച്ചു. ബിഹാറിലെ ചമ്പാരനില്‍ റെയില്‍വേ ട്രാക്കിലിരുന്ന് മൊബൈല്‍ ഗെയിം കളിക്കുന്നതിനിടെ ട്രെയിന്‍ വന്ന് തട്ടുകയായിരുന്നു. ഫർകാൻ ആലം, സമീര്‍ ആലം, ഹബീബുള്ള അന്‍സാരി എന്നിവരാണ് മരിച്ചത്. ട്രാക്കിലിരുന്നു പബ്ജി കളിക്കുകയായിരുന്ന മൂന്ന് പേരും ഇയര്‍ഫോണ്‍ ധരിച്ചതിനാല്‍ ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല. കുട്ടികളുടെ മൃതശരീരങ്ങൾ അന്ത്യകര്‍മങ്ങള്‍ക്കായി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
Read more
Advertisement
WhiteswanTV Footer