Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: India

രാജ്യത്തെ ആദ്യത്തെ കേബിൾ സ്റ്റേയ്ഡ് പാലം തയ്യാറായി

ജമ്മു കശ്മീരിലെ കത്രയെയും റിയാസിയെയും ബന്ധിപ്പിക്കുന്ന ഇന്ത്യൻ റെയിൽവേയുടെ രാജ്യത്തെ ആദ്യ കേബിൾ സ്റ്റേയ്ഡ് പാലം തയ്യാറായി. ഇന്ത്യൻ റെയിൽവേയുടെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഉദംപൂർ-ശ്രീനഗർ-ബാരാമുള്ള-റെയിൽ ലിങ്ക് (USBRL) പദ്ധതിക്ക് കീഴിൽ, ജമ്മു കശ്മീരിലെ കേന്ദ്രഭരണ പ്രദേശമായ റിയാസി ജില്ലയിലാണ് രാജ്യത്തെ ആദ്യത്തെ കേബിൾ-സ്റ്റേഡ് റെയിൽ പാലമായ അൻജി ഖഡ് പാലംനിർമ്മിച്ചിരിക്കുന്നത്. ഹിമാലയത്തിലെ ഇളം പർവതനിരകളിൽ ഭൂകമ്പ സാധ്യത മേഖലയിൽ ആണ് പാലം സ്ഥിതിചെയ്യുന്നത്. ജമ്മുവിൽ നിന്ന് 80 കിലോമീറ്റർ റോഡ് മാർഗമാണ് പാലം. സങ്കീർണ്ണവും ദുർബലവും […]
Read more

ജമ്മുവിനെ കശ്മീരുമായി ബന്ധിപ്പിക്കുന്ന വന്ദേഭാരത് സർവീസ് ഉടൻ ആരംഭിക്കും

ജമ്മുവിനെയും കശ്മീരിനെയും ബന്ധിപ്പിക്കുന്ന എട്ട് കോച്ചുള്ള പ്രത്യേക വന്ദേഭാരത് തീവണ്ടി സജ്ജമായി. ജമ്മു-ശ്രീനഗര്‍ വന്ദേഭാരത് എക്‌സ്പ്രസ് ഉടന്‍ കത്ര-ശ്രീനഗര്‍ ഇടയില്‍ സര്‍വീസ് ആരംഭിക്കും. കശ്മീര്‍ താഴ്വരയുമായി ബന്ധിപ്പിക്കുന്ന 111 കിലോമീറ്റര്‍ നീളമുള്ള കത്ര-ബനിഹാല്‍ ട്രാക്കില്‍ അന്തിമ പരിശോധനകള്‍ പൂര്‍ത്തിയായിട്ടുണ്ട്. കശ്മീരിനെ കന്യാകുമാരിയുമായി ബന്ധിപ്പിക്കുന്ന ദീര്‍ഘദൂര പദ്ധതി പൂര്‍ത്തിയാക്കുന്നതിന്റെ നിര്‍ണായക ഘട്ടമാണിത്. ഇതിനായുള്ള അന്‍ജി കേബിള്‍ പാലത്തില്‍ ഭാരപരിശോധന വിജയകരമായി പൂര്‍ത്തിയാക്കുകയും, ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ചെനാബ് ആര്‍ച്ച് പാലം സജ്ജമാക്കുകയും ചെയ്തിട്ടുണ്ട്. പാളങ്ങളില്‍ മഞ്ഞുവീഴ്ച ഒഴിവാക്കുന്നതിനായി പ്രത്യേക […]
Read more

ഇന്ധിരാഗാന്ധി ദുർബലയായ സ്ത്രീ: ബിജെപി എംപി കങ്കണ റണൗട്ട്‌

മുംബൈ: മുന്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധി ശക്തയായ സ്ത്രീ അല്ലായിരുന്നെന്ന് ബിജെപി എംപി കങ്കണ റണൗട്ട്‌. ‘എമര്‍ജന്‍സി’ എന്ന ചിത്രത്തിനായുള്ള പഠനങ്ങൾ നടത്തിയപ്പോൾ താൻ കരുതിയിരുന്നത് ഇന്ദിര ഗാന്ധി ശക്തയായ ഒരു സ്ത്രീ ആയിരുന്നെന്നും എന്നാൽ പിന്നീടാണ് അവര്‍ ദുര്‍ബലയാണെന്ന് മനസിലായതെന്നും കങ്കണ പറഞ്ഞു. മറ്റുള്ളവരെ നിരന്തരം ആശ്രയിക്കുന്ന വ്യക്തിയായിരുന്നെന്നും സ്വന്തം കഴിവില്‍ ആത്മവിശ്വാസം ഉണ്ടായിരുന്നില്ലെന്നും കങ്കണ പറഞ്ഞു. മറ്റുള്ളവരെ വേദനിപ്പിക്കുകയോ വികാരങ്ങളെ വ്രണപ്പെടുത്തുകയോ ചെയ്യുക എന്ന ലക്ഷ്യത്തോടെയല്ല എമര്‍ജന്‍സി എന്ന സിനിമ അണിയിച്ചൊരുക്കിയിരിക്കുന്നതെന്നും അതിനാല്‍ സെന്‍സറിങ് […]
Read more

ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട് പട്ടികയിൽ സിംഗപ്പൂര്‍ ഒന്നാമത്; ഇന്ത്യക്ക് എണ്‍പത്തിയഞ്ചാം സ്ഥാനം

ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ടുകളുടെ റാങ്കിംഗ് ‘ഹെന്‍ലി പാസ്പോര്‍ട്ട് സൂചിക’ പ്രകാരം സിംഗപ്പൂർ ഒന്നാമത്. 195 ഇടങ്ങളിലേക്ക് വിസ രഹിത പ്രവേശനമുള്ളതാണ് സിംഗപ്പൂര്‍ പാസ്‌പോര്‍ട്ട്. 193 രാജ്യങ്ങളിലേക്ക് വിസ രഹിത പ്രവേശനമുള്ള ജപ്പാനാണ് രണ്ടാമത്. യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളായ ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, സ്പെയിന്‍ എന്നിവര്‍ സൂചികയില്‍ മൂന്നാം സ്ഥാനം പങ്കിട്ടു. പട്ടികയില്‍ ഇന്ത്യക്ക് എണ്‍പത്തിയഞ്ചാം സ്ഥാനമാണുള്ളത്. 2025-ല്‍ 192 സ്ഥലങ്ങളിലേക്ക് വിസ രഹിത പ്രവേശനം ലഭിക്കുന്ന ആറ് പാസ്‌പോര്‍ട്ടുകള്‍ക്കൊപ്പം ഫിന്‍ലാന്‍ഡും ദക്ഷിണ കൊറിയയും എത്തി. ഓസ്ട്രിയ, […]
Read more

അഫ്​ഗാൻ മേഖലയിലെ സുരക്ഷ; താലിബാനുമായി സുപ്രധാന നയതന്ത്ര ചർച്ച

ദുബായ്: താലിബാനുമായി സുപ്രധാന നയതന്ത്ര ചർച്ച നടത്തി ഇന്ത്യ. ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയും അഫ്ഗാനിസ്ഥാന്റെ ആക്ടിങ് വിദേശകാര്യമന്ത്രി അമീർ ഖാൻ മുത്താഖിയും തമ്മിൽ ആയിരുന്നു കൂടിക്കാഴ്ച. ഇന്നലെ ദുബായിൽ വെച്ച് നടന്ന കൂടിക്കാഴ്ച്ച, താലിബാൻ ഭരണം ഏറ്റെടുത്ത ശേഷം നടക്കുന്ന ആദ്യ ഉന്നതതല കൂടിക്കാഴ്ചയാണ്. കൂടിക്കാഴ്ച്ചയിൽ സഹകരണം ശക്തിപ്പെടുത്തുന്നത് ഉൾപ്പടെ ഇരു രാജ്യങ്ങളെയും സംബന്ധിക്കുന്ന സുപ്രധാന വിഷയങ്ങൾ ചർച്ചയായി. അഫ്ഗാൻ അഭയാർത്ഥികളുടെ പുനരധിവാസത്തിന് ഇന്ത്യ സഹായം നൽകുമെന്ന് ഉറപ്പു നല്കി. അഫ്ഗാനുമായി ആരോഗ്യം, കായികം […]
Read more

നേപ്പാള്‍ ഭൂചലനം: മരണസംഖ്യ 126 ആയി

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ ഭൂചലനത്തിൽ മരണസംഖ്യ 126 ആയി. 188 പേര്‍ക്ക് പരിക്കേറ്റു. നിരവധി കെട്ടിടങ്ങള്‍ക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.ചൊവ്വാഴ്ച രാവിലെയാണ് റിക്ടര്‍ സ്‌കെയിലില്‍ 7.1 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ആദ്യ ഭൂചലനത്തിന് ശേഷം ഏഴ് മണിയോടെ 4.7, 4.9 തീവ്രതയിലും തുടർ ചലനങ്ങൾ ഉണ്ടായി. ഉത്തരേന്ത്യയിലും ഭൂചലനത്തിന്റെ പ്രകമ്പനങ്ങള്‍ അനുഭവപ്പെട്ടു. ഇന്ത്യയിലെ അസം, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. ടിബറ്റില്‍ ഭൂചലനം മൂലമുണ്ടായ നാശനഷ്ടങ്ങളില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ അനുശോചനം രേഖപ്പെടുത്തി.
Read more

നേപ്പാൾ ഭൂചലനം: മരണ സംഖ്യ 50 ആയി

കാഠ്മണ്ഡു: ടിബറ്റ്-നേപ്പാൾ അതിർത്തിയിലുണ്ടായ ഭൂചലനത്തിൽ 50 പേർ കൊല്ലപ്പെടുകയും 60 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ചൈനയുടെ സ്റ്റേറ്റ് മീഡിയ. നേപ്പാൾ ടിബറ്റ് അതിർത്തിയിൽ രാവിലെ 6:35 നാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 7.1 തീവ്രതയുള്ള ഭൂചലനമാണ് രേഖപ്പെടുത്തിയത്. ലോബുഷെയില്‍ നിന്ന് 93 കിലോമീറ്റര്‍ വടക്ക് കിഴക്കുണ്ടായ ഭൂചലനത്തിൽ കാഠ്മണ്ഡുവിലടക്കം പ്രകമ്പനമുണ്ടായി. പിന്നാലെ ഉത്തരേന്ത്യയിൽ ഡല്‍ഹിയിലെയും ബിഹാറിലെയും ചിലയിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു.
Read more

വിമാനത്താവളത്തിൽ കൊക്കെയ്ൻ വേട്ട; വിപണി മൂല്യം 20.98 കോടിയോളം

ന്യൂഡൽഹി: ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ ലഹരി വേട്ട. 20 കോടി രൂപയുടെ കൊക്കെയ്ൻ രാജ്യത്തേക്ക് കടത്തിയതിന് രണ്ട് ബ്രസീലുകാരെ അറസ്റ്റ് ചെയ്തതായി കസ്റ്റംസ് വകുപ്പ് അറിയിച്ചു. ഡിസംബർ 24 ന് സാവോപോളോയിൽ നിന്ന് എത്തിയ യുവതിയും യുവാവുമാണ് പിടിയിലായത്. സംശയം തോന്നി ചോദ്യം ചെയ്ത കസ്റ്റംസ് ഉദ്യോഗസ്ഥരോട് മയക്കുമരുന്ന് പദാർത്ഥങ്ങൾ അടങ്ങിയ ഗുളികകൾ കഴിച്ചതായി വിദേശികൾ സമ്മതിച്ചു. ഇരുവരെയും വിശദമായ പരിശോധനകൾക്കായി സഫ്ദർജംഗ് ആശുപത്രിയിലേക്ക് എത്തിച്ച് വിഴുങ്ങിയ കാപ്സ്യൂളുകൾ പുറത്തെടുക്കാനുള്ള നടപടികൾ ആരംഭിച്ചു. ദിവസങ്ങളോളം നീണ്ടുനിന്ന […]
Read more

ഗർഭിണികൾ പ്രായമുള്ളവർ ഗുരുതര രോഗമുള്ളവർ മാസ്ക് ധരിക്കുന്നത് അഭികാമ്യം

തിരുവനന്തപുരം: ചൈനയില്‍ പടരുന്ന എച്ച്എംപിവി വൈറസ് ബാധയില്‍ ജാഗ്രത പുലർത്തണമെന്ന് മന്ത്രി വീണ ജോർജ്. വളരെ വേഗത്തിൽ പടർന്നുപിടിക്കുന്നതോ മഹാമാരിയാകാൻ സാധ്യതയുള്ളതോ ആയ വൈറസുകളെ ഒന്നും നിലവിൽ ചൈനയിൽ കണ്ടെത്തിയിട്ടില്ല എന്നും അതിനാൽ ആശങ്ക വേണ്ടതില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. ആഗോളതലത്തി ലെ വൈറൽ പനിയും ശ്വാസകോശ ഇൻഫെക്ഷനും സംബന്ധിച്ച വാർത്തകൾ സംസ്ഥാനം സസൂക്ഷ്മം നിരീക്ഷിച്ച് സ്ഥിതിഗതികൾ വിലയിരുത്തുന്നു എന്ന് മന്ത്രി പറഞ്ഞു. “ചൈനയിൽ വൈറൽ പനിയുടെയും ന്യൂമോണിയയുടെയും വലിയ ഔട്ട് ബ്രേക്ക് ഉണ്ട് എന്ന നിലയിൽ വാർത്തകൾ […]
Read more

18 വയസ്സിന് താഴെയുള്ളവർക്ക് സാമൂഹ്യമാധ്യമങ്ങളിൽ അക്കൗണ്ട് എടുക്കാൻ രക്ഷിതാക്കളുടെ സമ്മതം നിർബന്ധം

ന്യൂഡൽഹി: 18 വയസ്സിനു താഴെയുള്ളവർക്ക് സമൂഹമാധ്യമങ്ങളടക്കമുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ അക്കൗണ്ടുകൾ സൃഷ്ടിക്കാൻ മാതാപിതാക്കളുടെയോ രക്ഷിതാക്കളുടെയോ അനുമതി ആവശ്യമാണെന്ന് കരട് ഡിജിറ്റൽ വ്യക്തിവിവര സംരക്ഷണ ചട്ടം (ഡിപിഡിപി റൂൾസ്) നിർദേശിക്കുന്നു. 2023 ഓഗസ്റ്റിൽ വിവരസുരക്ഷാ നിയമം പാസാക്കിയെങ്കിലും അത് ഇതുവരെയായിട്ടും പ്രാബല്യത്തിൽ വന്നിട്ടില്ല. ഫെബ്രുവരി 18 വരെ പൊതുജനാഭിപ്രായം തേടിയ ശേഷമാകും ചട്ടം അന്തിമമാക്കുക. കുട്ടികളുടെ വ്യക്തിവിവരങ്ങൾ വിദ്യാഭ്യാസ, മെഡിക്കൽ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിന് കരട് ചട്ടം ഇളവ് നൽകുന്നു. രക്ഷിതാവിന്റെ പ്രായം സർക്കാർ രേഖകളിലൂടെയോ ഡിജിലോക്കർ ഉപയോഗിച്ചോ സാമൂഹികമാധ്യമങ്ങൾ […]
Read more
Advertisement
WhiteswanTV Footer