Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: indian railway

ട്രെയിൻ യാത്രക്കാർക്ക് സന്തോഷവാർത്ത: സ്പെഷ്യൽ ട്രെയിനുകൾ സ്ഥിരമാക്കി

തിരുവനന്തപുരം: യാത്രക്കാരുടെ നിരന്തരമായ ആവശ്യം പരി​ഗണിച്ച് കേരളത്തിലൂടെ സർവീസ് നടത്തുന്ന വിവിധ സ്പെഷ്യൽ ട്രെയിനുകൾ റെയിൽവേ സ്ഥിരപ്പെടുത്തി. കൊല്ലം – എറണാകുളം മെമു സ്പെഷ്യൽ ഉൾപ്പെടെയുള്ള ട്രെയിനുകളാണ് റെയിൽവേ സ്ഥിരപ്പെടുത്തിയിരിക്കുന്നത്. കേന്ദ് സഹമന്ത്രി ജോർജ് കുര്യനാണ് ട്രെയിനുകൾ സ്ഥിരപ്പെടുത്തിയുള്ള റെയിൽവേ മന്ത്രിയുടെ അറിയിപ്പ് ലഭിച്ചെന്ന വാർത്ത പങ്കുവെച്ചത്. നിലവിൽ സ്പെഷ്യൽ ട്രെയിനായി ഓടുന്ന സർവീസുകളാണ് ഇനിമുതൽ സ്ഥിരമായി സർവീസ് നടത്തുക. സ്ഥിരമാക്കിയ ട്രെയിനുകൾ ഇവയാണ്- വിശാഖപട്ടണം – കൊല്ലം സ്പെഷ്യൽ ഇനി മുതൽ വിശാഖപട്ടണം – കൊല്ലം […]
Read more

ശബരി റെയില്‍പ്പാത: തുക അനുവദിച്ച് ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: അങ്കമാലി – എരുമേലി ശബരി റെയില്‍ പദ്ധതിക്ക് തുക അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. 1900 കോടിയാണ് അനുവദിച്ചത്. ഉത്തരവിന്റെ പകര്‍പ്പ് ദക്ഷിണറെയില്‍വേ ജനറല്‍ മാനേജര്‍ക്കും അയച്ചു. കേരളം നടപടികള്‍ ആരംഭിച്ചതായി കേന്ദ്ര റെയില്‍വേ മന്ത്രാലയത്തെ അറിയിക്കും. കഴിഞ്ഞ മന്ത്രിസഭായോഗമാണ് പണം നല്‍കാന്‍ തീരുമാനിച്ചത്. പദ്ധതിക്കുള്ള ആകെ ചെലവ് 3,800.9 കോടിയാണ്. ഇതില്‍ 1900.4 കോടിയാണ് സംസ്ഥാനം നല്‍കുന്നത്. റെയില്‍പ്പാതയ്ക്കായി ഇനി ഏറ്റെടുക്കേണ്ട 391.6 ഹെക്ടര്‍ ഭൂമിക്കായി 1361 കോടി രൂപ കിഫ്ബി വഴി അനുവദിച്ച് ഉടന്‍ […]
Read more

കേരളത്തിന് മൂന്ന് അമൃത് ഭാരത് എക്‌സ്പ്രസുകള്‍; പുതിയ ട്രെയിനുകള്‍ പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും

തിരുവനന്തപുരം: കേരളത്തിന് നാല് പുതിയ ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ. പുതുതായി പ്രഖ്യാപിച്ച അമൃത് ഭാരത് ട്രെയിനുകളിലെ മൂന്ന് സര്‍വീസുകളും ഗുരുവായൂര്‍ – തൃശൂര്‍ പാസഞ്ചറുമാണ് കേരളത്തിന് പുതുതായി ലഭിക്കുക. അടുത്തയാഴ്ച തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ആറ് പുതിയ ട്രെയിനുകള്‍ ഫല്‍ഗ് ഓഫ് ചെയ്യും. കേരളത്തിന് ലഭിച്ച നാലു ട്രെയിനുകളും തമിഴ്നാടിന് അനുവദിച്ച രണ്ട് ട്രെയിനുകളുമാണ് മോദി ഫ്‌ളാഗ് ഓഫ് ചെയ്യുക. തിരുവനന്തപുരം-താംബരം, തിരുവനന്തപുരം-ഹൈദരാബാദ്, നാഗര്‍കോവില്‍-മംഗളൂരു എന്നീ അമൃത് ഭാരത് ട്രെയിനുകളാണ് കേരളത്തിന് അനുവദിച്ചിരിക്കുന്നത്. ഒപ്പം ഗുരുവായൂര്‍-തൃശൂര്‍ […]
Read more

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ അന്തിമ പരീക്ഷണത്തിൽ

ന്യൂഡൽഹി: പുതിയ മാറ്റങ്ങളുമായി ഇന്ത്യൻ റെയിൽവേ. പരിസ്ഥിതി സൗഹൃദ ഗതാഗതത്തിൽ ഇന്ത്യ നിർണായക നേട്ടത്തിലേയ്ക്ക് അടുക്കുകയാണ്. രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ പവർ റെയിൽവേ ഈ വർഷം യാഥാർത്ഥ്യമാകും. ജിന്ദിനും സോണിപ്പത്തിനും ഇടയിലായിരിക്കും ട്രെയിൻ സർവീസ് നടത്തുക. ‌ട്രെയിനിന്റെ അന്തിമ പരീക്ഷണം ജിന്ദ് റെയിൽവേ സ്റ്റേഷനിൽ നടക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജിന്ദിനും സോണിപത്തിനും ഇടയിലുള്ള 90 കിലോമീറ്റർ റൂട്ടിലാണ് ജനുവരി 26ന് പരീക്ഷണ ഓട്ടം ആരംഭിക്കുന്നത്. പരീക്ഷണ ഓട്ടത്തിനായുള്ള ട്രെയിനിന്റെ കോൺഫിഗറേഷനിൽ രണ്ട് ഡ്രൈവർ പവർ […]
Read more

കൊങ്കണ്‍ മണ്‍സൂണ്‍ ടൈം ടേബിള്‍ അവസാനിച്ചു; ട്രെയിന്‍ സമയ മാറ്റം ഇന്ന് മുതല്‍

കൊച്ചി: ജൂണ്‍ 15 മുതലുള്ള റെയില്‍വേയുടെ മണ്‍സൂണ്‍ ടൈം ടേബിള്‍ അവസാനിച്ചു. കൊങ്കണ്‍ വഴിയുള്ള ട്രെയിന്‍ സമയത്തിന് ഇന്ന് മുതല്‍ മാറ്റം. നേത്രാവതി, മത്സ്യഗന്ധ അടക്കമുള്ള ട്രെയിനുകളുടെ ഓട്ടത്തില്‍ മണിക്കൂറുകളുടെ മാറ്റം വരും. ഓഖ, വെരാവല്‍ എക്‌സ്പ്രസ് ഉള്‍പ്പെടെ കേരളത്തില്‍ നിന്നു ഗുജറാത്ത്, രാജസ്ഥാന്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ട്രെയിനുകളുടെ സമയം കേരളത്തിനുള്ളില്‍ മാറില്ല. മംഗളൂരു മുതലുള്ള കൊങ്കണ്‍ പാതയില്‍ മാറും. ട്രെയിനുകളുടെ വേഗം 110-120 കിലോമീറ്ററായി വര്‍ധിക്കും. ജൂണ്‍ 10 മുതല്‍ ഒക്ടോബര്‍ 31 വരെയാണ് സാധാരണ […]
Read more

യാത്രയിൽ സ്വർണം ധരിക്കരുത്; മുന്നറിയിപ്പുമായി ഇന്ത്യൻ റെയിൽവേ

ന്യൂഡൽഹി: യാത്രയിൽ സ്വർണം ധരിക്കരുതെന്ന മുന്നറിയിപ്പ് യാത്രക്കാർക്ക് നൽകി ഇന്ത്യൻ റെയിൽവേ. ട്രെയിനിലെ സ്വർണക്കള്ളന്മാരെ ശ്രദ്ധിക്കണമെന്ന് ജാഗ്രത നൽകി പോസ്റ്ററും ബോധവത്കരണ വീഡിയോകളും റെയിൽവേ ഇറക്കിയിട്ടുണ്ട്. സ്വർണവില ഒരു ലക്ഷത്തിലേക്ക് കുതിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ശ്രദ്ധിക്കണം. ധരിക്കുന്നത് സ്വർണമല്ലെങ്കിലും അതിനോട് സാമ്യമുണ്ടെങ്കിൽ കള്ളന്മാർ കണ്ണുവെക്കും. അതിനാൽ റോഡ് ഗോൾഡ് ധരിക്കരുതെന്നും നിർദേശമുണ്ട്. പലപ്പോഴും പാദസരങ്ങളാണ് കള്ളന്മാർ ലക്ഷ്യമിടുക. പ്രത്യേകിച്ച് സ്ലീപ്പർ കോച്ചുകളിൽ. മുകൾ ബർത്തുകളിൽ കിടന്നുറങ്ങുന്ന സ്ത്രീകളുടെ പാദസരം ഇവർ പൊട്ടിച്ചെടുക്കും. കാൽ പുറത്തേക്ക് ആകുന്നതിനാലും ഇനി […]
Read more

ദിവസവേതനത്തിൽ ലോക്കോ പൈലറ്റുമാരെ നിയമിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ

ദിവസവേതന അടിസ്ഥാനത്തിൽ ട്രെയിനുകളിൽ അസിസ്റ്റന്റ്‌ ലോക്കോ പൈലറ്റുകളെ നിയമിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. അസിസ്റ്റന്റ്‌ ലോക്കോപൈലറ്റ്‌ നിയമനം നീണ്ടുപോകുന്നതിനാലാണ് കേന്ദ്ര സർക്കാരിന്റെ ഈ പുതിയ നീക്കം. സർവീസിൽ നിന്ന് വിരമിച്ച ലോക്കോപൈലറ്റുകളെയാണ് ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കാൻ ഒരുങ്ങുന്നത്. ദിവസവേതനാടിസ്ഥാന നിയമനത്തിനായി റെയിൽവേ മന്ത്രാലയം 19ന്‌ എല്ലാ സോണൽ ജനറൽ മാനേജർമാർക്കും അനുമതി നൽകിയതായാണ് വിവരം. ഷണ്ടിങ്ങിനും അനുബന്ധ ജോലികൾക്കും താത്കാലിക ജീവനക്കാരെ നിയമിക്കാനും തീരുമാനമായതായാണ് വിവരം. നിലവിൽ പതിനാറ്‌ സോണിലായി 1,45,230 ലോക്കോ റണ്ണിങ്‌ തസ്‌തികകളിൽ 33,174 എണ്ണം ഒഴിഞ്ഞ് […]
Read more

റെയില്‍വേ പാളത്തില്‍ സോളാര്‍ പാനലുകള്‍; പുതിയ നീക്കവുമായി ഇന്ത്യന്‍ റെയില്‍വേ

കണ്ണൂര്‍: ആദ്യമായി റെയില്‍പ്പാളങ്ങള്‍ക്കിടയില്‍ സോളാര്‍ പാനലുകള്‍ ഘടിപ്പിച്ച് വൈദ്യുതി ഉത്പാദിപ്പിച്ച് റെയില്‍വേ. വാരണാസിയിലെ ബനാറസ് ലോക്കോമോട്ടീവ് വര്‍ക്‌സ് തങ്ങളുടെ വര്‍ക്ക്‌ഷോപ്പ് ലൈനിലാണ് പരീക്ഷണം നടത്തി വിജയിച്ചത്. 70 മീറ്റര്‍ നീളത്തില്‍ 28 പാനലുകളാണ് സ്ഥാപിച്ചത്. ഈ പാനല്‍ വഴി 15 കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിച്ചു. ഹരിത ഊര്‍ജ്ജ നവീകരണത്തില്‍ റെയിൽവേയുടെ പുതിയ കാൽവെപ്പാണിത്. ഇന്ത്യയില്‍ 2249 റെയില്‍വേ സ്റ്റേഷനുകളില്‍ സൗരോര്‍ജത്തില്‍നിന്ന് ഇപ്പോള്‍ 309 മെഗാവാട്ട് ഉത്പാദിപ്പിക്കുന്നുണ്ട്. രാജസ്ഥാനിലാണ് കൂടുതല്‍ സോളാര്‍ പ്ലാന്റ് ഉള്ളത്- 275 എണ്ണം. കേരളത്തില്‍ […]
Read more

യാത്രക്കാര്‍ക്കായി ‘റൗണ്ട് ട്രിപ്പ് പാക്കേജ്’ അവതരിപ്പിച്ച് ഇന്ത്യന്‍ റെയില്‍വേ

ഒരേസമയം യാത്രയക്കും മടക്കയാത്രയ്ക്കുമുള്ള ടിക്കറ്റ് എടുക്കുന്നവര്‍ക്ക് മടക്കയാത്രയിലെ നിരക്കില്‍ 20 ശതമാനം ഇളവ് ലഭിക്കുന്നതാണ് ഓഫര്‍. ഉത്സവ സീസണിലെ തിരക്ക് നിയന്ത്രിക്കുന്നതിനും യാത്രക്കാരുടെ സൗകര്യവും കണക്കിലെടുത്താണ് പരീക്ഷണാടിസ്ഥാനത്തില്‍ ഈ രീതി നടപ്പാക്കുന്നത്. യാത്രക്ക് പുറപ്പെടുമ്പോള്‍ തന്നെ ഒരു നിശ്ചിത സമയത്തിനുള്ളില്‍ മടക്കയാത്ര മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് റിട്ടേണ്‍ ടിക്കറ്റിന്റെ നിരക്കില്‍ 20% കിഴിവ് ലഭിക്കും. ‘റൗണ്ട് ട്രിപ്പ് പാക്കേജ്’ എന്ന പേരില്‍ പുറത്തിറങ്ങുന്ന ഓഫര്‍ ഓഗസ്റ്റ് 14 മുതല്‍ പ്രാബല്യത്തില്‍ വരും.
Read more

ട്രെയിൻ യാത്രക്ക് തിരിച്ചറിയൽ കാർഡ് നിർബന്ധം

റിസർവ് ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്നവർക്ക് തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കി ഇന്ത്യൻ റെയിൽവേ. പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ടാണ് പുതിയ നിർദേശം. നിലവിൽ സീറ്റിലും ബർത്തിലുമുള്ള യാത്രക്കാരുടെ പേര് ചോദിക്കുകയും അത് ടാബിൽ ശരിയാണോ എന്ന് ഒത്തുനോക്കുകയുമായിരുന്നു. എന്നാൽ ഇനി റിസർവ് ടിക്കറ്റിനൊപ്പം തിരിച്ചറിയൽ കാർഡ് നിർബന്ധമായും പരിശോധിക്കും. തിരിച്ചറിയൽ രേഖ നൽകിയില്ലെങ്കിൽ കർശന നടപടിയെടുക്കണമെന്നാണ് റെയിൽവേയുടെ അറിയിപ്പ്. ഓൺലൈനായി എടുത്ത ടിക്കറ്റാണെങ്കിൽ ഐആർസിടിസി/ റെയിൽവേ ഒറിജിനൽ മെസേജും തിരിച്ചറിയൽ കാർഡും ടിക്കറ്റ് പരിശോധകനെ കാണിക്കേണ്ടതാണ്. തിരിച്ചറിയൽ കാർഡ് യാത്രാസമയം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix