Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: IndianEmbassy

സൗദിയിലെ ഇന്ത്യക്കാർ ജാഗ്രത പാലിക്കണം; നിർദേശവുമായി ഇന്ത്യൻ എംബസി

റിയാദ്: സൗദി അറേബ്യയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് എല്ലാ ഇന്ത്യൻ പൗരന്മാരും ജാഗ്രത പാലിക്കണമെന്ന് റിയാദിലെ ഇന്ത്യൻ എംബസി നിർദേശിച്ചു. സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും ആവശ്യമെങ്കിൽ സുരക്ഷ മുൻനിർത്തി വീടുകളിൽ തന്നെ തുടരണമെന്നും എംബസി അറിയിച്ചു. പ്രാദേശിക ഭരണകൂടങ്ങൾ ഔദ്യോഗിക ചാനലുകൾ വഴി നൽകുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കണം. നിലവിലെ സംഭവങ്ങളുമായി ബന്ധപ്പെട്ട വീഡിയോകളും വാർത്തകളും സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയോ വീണ്ടും പ്രചരിപ്പിക്കുകയോ ചെയ്യരുതെന്നും എംബസി മുന്നറിയിപ്പ് നൽകി. ഇത്തരം ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് പ്രവാസികൾ വിട്ടുനിൽക്കണമെന്നും നിർദേശമുണ്ട്. അതേസമയം, […]
Read more

നേപ്പാൾ ദുരന്തം; കൊല്ലം സ്വദേശിനിയെ കാണാതായി, ഇന്ത്യൻ എംബസിയിൽ പരാതി നൽകി കുടുംബം

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ ദുരന്തത്തിൽ കൊല്ലം സ്വദേശിനിയെ കാണാതായതായി പരാതി. പരവൂർ കോങ്ങാൽ സ്വദേശിനി സുനന്ദ മണി രാജ (63)യെയാണ് കാണാതായത്. നേപ്പാളിലെ ഇമിഗ്രേഷൻ, കസ്റ്റംസ് ഓഫീസിൽ വിസ സ്റ്റാമ്പ് ചെയ്യുന്നതിനിടെ അപകടത്തിൽപ്പെട്ടതായാണ് ബന്ധുക്കളുടെ സംശയം. ഏകദേശം 40 വർഷമായി ബ്രിട്ടനിൽ താമസിക്കുന്ന സുനന്ദ നിലവിൽ ബ്രിട്ടീഷ് പൗരത്വമുള്ളയാളാണ്. ഓഗസ്റ്റ് 25ന് ഉച്ചയോടെ നേപ്പാളിലെത്തിയതായി അറിയിച്ച് സുനന്ദ വീട്ടിലേക്ക് വിളിച്ചിരുന്നതായി സഹോദരി പറഞ്ഞു. എന്നാൽ പിറ്റേ ദിവസം ദുരന്തമുണ്ടായതിന് ശേഷം സുനന്ദയുമായി ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ മാസം 16ന് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix