Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: IndiaOlympics

2036 ഒളിമ്പിക്സ്; ഇന്ത്യയുടെ കാഴ്ചപ്പാടും കർമപദ്ധതിയും ഐഒസിക്ക് മുന്നിൽ അവതരിപ്പിച്ചു

ന്യൂഡൽഹി: 2036ലെ സമ്മർ ഒളിമ്പിക്സിനും പാരാലിമ്പിക്സിനും ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ കാഴ്ചപ്പാടും കർമപദ്ധതിയും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ ഫ്യൂച്ചർ ഹോസ്റ്റ് കമ്മീഷന് മുന്നിൽ അവതരിപ്പിച്ചു. ഓൺലൈനായി നടന്ന യോഗത്തിൽ ഗുജറാത്തിലെ അഹമ്മദാബാദിനെ പ്രധാന വേദിയായി ഉയർത്തിക്കാട്ടിയാണ് ഇന്ത്യ അവതരണം നടത്തിയത്. കായിക അടിസ്ഥാന സൗകര്യ വികസനവും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പിന്തുണയും അവതരണത്തിൽ വിശദീകരിച്ചു. അഹമ്മദാബാദിലെ നിലവിലുള്ള കായിക സൗകര്യങ്ങൾ, പുതിയ വേദികൾ വികസിപ്പിക്കുന്നതിനുള്ള പദ്ധതികൾ, അന്താരാഷ്ട്ര കായിക മത്സരങ്ങൾ സംഘടിപ്പിച്ചതിലുള്ള ഇന്ത്യയുടെ മുൻപരിചയം എന്നിവയ്ക്കാണ് അവതരണത്തിൽ പ്രധാന്യം […]
Read more

2036 ഒളിമ്പിക്സ്: ആതിഥേയത്വത്തിനായി ഇന്ത്യയുൾപ്പെടെ 7 രാജ്യങ്ങള്‍ രംഗത്ത്; അന്തിമ പ്രഖ്യാപനം 2029ൽ

ലൂസാൻ (സ്വിറ്റ്സർലൻഡ്): 2036ലെ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനുള്ള മത്സരത്തിൽ ഇന്ത്യയുൾപ്പെടെ ഏഴ് രാജ്യങ്ങൾ. ഇന്ത്യയ്ക്ക് പുറമെ ജർമനി, ഹംഗറി, ഖത്തർ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, തുർക്കി, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളാണ് വേദിക്കായി രംഗത്തുള്ളതെന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐഒസി) അറിയിച്ചു. 2036 ഒളിമ്പിക്സ് വേദി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അടുത്ത ഘട്ട നടപടികൾ ആരംഭിച്ചതായും ഐഒസി വ്യക്തമാക്കി. ആതിഥേയത്വത്തിനായി മത്സരിക്കുന്ന രാജ്യങ്ങളുടെ അന്തിമ പട്ടിക അടുത്ത മാസം ഐഒസി ഔദ്യോഗികമായി പുറത്തുവിടും. തുടർന്ന് നിർദിഷ്ട വേദികളുടെ പ്രാഥമിക […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix