ഏഷ്യൻ ഗെയിംസ്; ഇന്ത്യയുടെ സെമി എതിരാളികളെ നാളെയറിയാം
നിഷിൻ (ജപ്പാൻ): കനത്ത മഴയെ തുടർന്ന് അഫ്ഗാനിസ്ഥാനെതിരായ ക്വാർട്ടർ ഫൈനൽ മത്സരം ഉപേക്ഷിച്ചതോടെ ഇന്ത്യ ഏഷ്യൻ ഗെയിംസ് 2026 പുരുഷ ക്രിക്കറ്റിന്റെ സെമി ഫൈനലിൽ. നിഷിനിലെ കൊറോഗി സ്പോർട്സ് പാർക്ക് ഗ്രൗണ്ടിൽ ടോസിന് 16 മിനിറ്റ് മാത്രം ശേഷിക്കെയാണ് മത്സരം ഉപേക്ഷിക്കാൻ തീരുമാനിച്ചത്. മത്സരം മഴമൂലം റദ്ദാക്കിയതിൽ അഫ്ഗാൻ താരം മുഹമ്മദ് അക്രം സസായ് നിരാശ പ്രകടിപ്പിച്ചു. 2023-ലെ ഹാങ്‌ഷൗ ഏഷ്യൻ ഗെയിംസിലും അഫ്ഗാനിസ്ഥാനെതിരായ ഇന്ത്യയുടെ മത്സരം മഴമൂലം ഉപേക്ഷിക്കപ്പെട്ടിരുന്നു. അന്നും ഇന്ത്യക്ക് അനുകൂലമായാണ് ഫലം വന്നത്. […]
Read more








