Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: investigation

പത്തനംതിട്ട പോക്സോ കേസ്: അന്വേഷണം ജില്ലക്ക് പുറത്തേക്കും

പത്തനംതിട്ട പീഡനക്കേസിൽ കൂടുതൽ പ്രതികൾക്കായി ജില്ലയ്ക്ക് പുറത്തും അന്വേഷണം നടത്തും. രണ്ടു പോലീസ് സ്റ്റേഷനുകളിലായി ഇതുവരെ 20 പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിരിക്കുന്നത്.നിലവിൽ എഫ്ഐആറുകളുടെ എണ്ണം ഒൻപതായി. പെൺക്കുട്ടി ഉപയോഗിച്ചിരുന്ന ഫോണിലേക്ക് പ്രതികളിൽ പലരും അശ്ലീല ദൃശ്യങ്ങൾ അയച്ചുവെന്ന് പൊലീസ് കണ്ടെത്തി. പെൺക്കുട്ടിയുടെ നഗ്ന ചിത്രങ്ങൾ അയച്ച് ഭീഷണിപ്പെടുത്തിയാണ് കൂടുതൽ പേർ പെൺകുട്ടിയെ പീഡിപ്പിച്ചത്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 62 പേർ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നാണ് പെൺകുട്ടി നൽകിയ മൊഴി. പതിമൂന്നാം വയസ്സ് മുതൽ പെൺക്കുട്ടിയെ ലൈംഗീകമായി ഉപദ്രവിച്ചു […]
Read more

കമാന്‍ഡോ വിനീതിന്റെ മരണം; അന്വേഷണ സംഘം കുടുംബത്തിന്റെ മൊഴിയെടുത്തു

അരീക്കോട് സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് ക്യാമ്പില്‍വെച്ച് ഹവില്‍ദാര്‍ വിനീത് ജീവനൊടുക്കിയ സംഭവത്തില്‍ അന്വേഷണ സംഘം കുടുംബത്തിന്റെ മൊഴിയെടുത്തു. വിനീതിന്റെ അച്ഛന്‍, അമ്മ, ഭാര്യ, ഭാര്യയുടെ മാതാപിതാക്കള്‍, സുഹൃത്ത് എന്നിവരുടെ മൊഴിയാണ് എടുത്തത്. വയനാട് കോട്ടത്തറ തെക്കുംതറയിലെ വീട്ടില്‍ അന്വേഷണ സംഘം നേരിട്ടെത്തിയാണ് മൊഴിയെടുത്തത്. വിനീത് ആത്മഹത്യ ചെയ്തതിന് പിന്നില്‍ അസി. കമാന്‍ഡന്റ് അജിത്ത് ആണെന്ന് പറഞ്ഞ് സഹോദരന്‍ ബിപിന്‍ രംഗത്ത് എത്തിയിരുന്നു. സുഹൃത്ത് മരിച്ചതിലെ വീഴ്ച്ച വിനീത് കുമാര്‍ ചോദ്യം ചെയ്തത് വൈരാഗ്യത്തിന് ഇടയാക്കിയെന്ന് മൊഴിയില്‍ പറയുന്നു. […]
Read more

ബെല്ലാരിയില്‍ പ്രസവ വാര്‍ഡിലെ അഞ്ച് സ്ത്രീകളുടെ മരണം: അന്വേഷണത്തിന് ഉത്തരവിട്ട് കര്‍ണാടക സര്‍ക്കാര്‍

ബെഗംളൂരു: ബെല്ലാരി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രസവ വാര്‍ഡില്‍ സിസേറിയന് വിധേയമായ അഞ്ച് സ്ത്രീകള്‍ മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് കര്‍ണാടക സര്‍ക്കാര്‍. ബംഗാളിലെ ഫാര്‍മ കമ്പനിക്കെതിരെ സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രസവത്തിനോട് അനുബന്ധിച്ച് നല്‍കിയ മരുന്നാണ് മരണകാരണം എന്നാണ് നിഗമനം. ഇതിന്റെ അടിസ്ഥാനത്തില്‍ കര്‍ണാടകയിലെ മരുന്ന് സംഭരണ കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടന്നു വരുകയാണ്. കഴിഞ്ഞ മാസം നാല് പേരാണ് ഇത്തരത്തില്‍ പ്രസവ ശസ്ത്രക്രിയയ്ക്ക് പിന്നാലെ മരിച്ചത്. നന്ദിനി, റോജമ്മ, മഹാലക്ഷ്മി, മുസ്‌കാന്‍, ലളിതാമ്മ തുടങ്ങിയവരാണ് മരിച്ചത്. ഇവരുടെ […]
Read more

നൂറുകോടി കോഴയില്‍ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍, അന്വേഷണം ആവശ്യപ്പെടുമെന്ന് തോമസ് കെ തോമസ്

എല്‍ഡിഎഫിലെ രണ്ട് എംഎല്‍എമാരെ കൂറുമാറ്റാന്‍ മുന്നണിയിലെ തന്നെ എംഎല്‍എയായ തോമസ് കെ തോമസ് 100 കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന ആരോപണത്തില്‍ അന്വേഷണം വേണ്ടെന്ന നിലപാടില്‍ സര്‍ക്കാര്‍. അന്വേഷണം നടന്നാല്‍ കേന്ദ്രഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിഷയത്തില്‍ ഇടപെടുമോ എന്നതാണ് സര്‍ക്കാരിന്റെ ആശങ്ക. അങ്ങനെ സംഭവിച്ചാല്‍ അത് തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ആരോപണത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കുമെന്ന് തോമസ് കെ തോമസ് പ്രതികരിച്ചു. പരാതി നല്‍കുന്നതില്‍ തന്റെ ഭാഗത്ത് കാലതാമസം […]
Read more

കോഴ ആരോപണം നിഷേധിച്ച് കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ; അന്വേഷണം വേണമെന്ന് സിപിഐ

കൂറുമാറ്റത്തിനായി തോമസ് കെ തോമസ് തനിക്ക് 50 കോടി വാഗ്ദാനം ചെയ്‌തെന്ന ആരോപണം തള്ളി കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ. ഇക്കാര്യം അന്വേഷിക്കാന്‍ മുഖ്യമന്ത്രി വിളിപ്പിച്ചിരുന്നെന്നും എന്നാല്‍ താന്‍ നിഷേധിച്ചെന്നും കോവൂര്‍ കുഞ്ഞുമോന്‍ പ്രതികരിച്ചു. ആരോപണം സമഗ്രമായി അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വാഗ്ദാനങ്ങളില്‍ താന്‍ വീഴില്ല. യുഡിഎഫിനൊപ്പം പോയെങ്കില്‍ മന്ത്രി, ഡെപ്യൂട്ടി സ്പീക്കര്‍ പദവികള്‍ തനിക്ക് ലഭിക്കുമായിരുന്നു. എന്നാല്‍ ചെങ്കൊടി പിടിച്ചാണ് ജീവിതമെന്നും കോവൂര്‍ കുഞ്ഞുമോന്‍ പറഞ്ഞു. അതേസമയം, കോഴയാരോപണം ഗൗരവതരമാണെന്നും വിഷയത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും സിപിഐ […]
Read more

ലഹരി കേസില്‍ ശ്രീനാഥ് ഭാസിക്കെതിരെ കൂടുതല്‍ അന്വേഷണം

കൊച്ചി: ഓംപ്രകാശ് പ്രതിയായ ലഹരി ഇടപാട് കേസില്‍ ശ്രീനാഥ് ഭാസിക്കെതിരെ കൂടുതല്‍ അന്വേഷണം. കേസുമായി ബന്ധപ്പെട്ട്അറസ്റ്റിലായ ഗുണ്ടാ നേതാവ് ബിനു ജോസഫുമായി ശ്രീനാഥ് ഭാസിക്ക് സാമ്പത്തിക ഇടപാടുകളുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്. പൊലീസ് ചോദ്യചെയ്യലില്‍ ശ്രീനാഥ് ഭാസിയുടെ മൊഴിയിലെ വൈരുദ്ധ്യവും പൊലീസ് പരിശോധിക്കും. കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓം പ്രകാശിന്റെ അറസ്റ്റിന് പിന്നാലെയാണ് ലഹരിക്കേസില്‍ അന്വേഷണം ശ്രീനാഥ് ഭാസിയിലേക്കും പ്രയാഗയിലേക്കും നീണ്ടത്. ഇരുവരെയും ചോദ്യംചെയ്യലിനായി പൊലീസ് നോട്ടീസ് അയച്ചിരുന്നു. ചോദ്യംചെയ്യലില്‍ പ്രയാഗയുടെ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിരിക്കുകയാണ്. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix