Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: investigation

കേതൻ അഗർവാളിൻ്റെ കൊലപാതകം; യുവതിയുടെ കാമുകൻ്റെ സുഹൃത്തും പിടിയിൽ

പൂനെ: പ്രതിശ്രുതവരനായ യുവാവിനെ യുവതിയും ആൺസുഹൃത്തും ചേർന്ന് കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. റിതേഷ് ഹാംഗെയെയാണ് വെള്ളിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ പ്രധാന പ്രതിയായ ചേതൻ ചൗധരിയുടെ സുഹൃത്താണ് റിതേഷ്. ജൂൺ 18നാണ് റിയൽ എസ്റ്റേറ്റ് വ്യവസായിയായ കേതൻ വിശാൽ അഗർവാളിനെ പ്രതിശ്രുത വധു സിയ ഗോയലും ആൺസുഹൃത്ത് ചേതൻ ചൗധരിയും ചേർന്ന് കൊലപ്പെടുത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ. കൊലപാതകത്തിന്റെ ഗൂഢാലോചനയിൽ റിതേഷിനും പങ്കുണ്ടായിരുന്നെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പൂനെ റൂറൽ എസ്പി സന്ദീപ് ഗിൽ പറഞ്ഞു. […]
Read more

സുകുമാരക്കുറുപ്പ് മരിച്ചിട്ടില്ല? രൂപസാദൃശ്യമുള്ള ആളെ ബ്രൂണൈയിൽ കണ്ടെത്തി

കൊച്ചി: കേരളത്തിലെ ഏറ്റവും വിവാദമായ കേസുകളിലൊന്നായ ചാക്കോ വധക്കേസിലെ പ്രതി സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പുണ്ടെന്ന സംശയം ശക്തമാകുന്നു. നാലര പതിറ്റാണ്ടായി പൊലീസിനെ കബളിപ്പിച്ച് ഒളിവിൽ കഴിയുന്ന സുകുമാരക്കുറുപ്പ് ബ്രൂണൈയിൽ കഴിയുന്നതായാണ് പുതിയ അന്വേഷണത്തിൽ സൂചന ലഭിച്ചത്. ഒരു സൈബർ വിദഗ്ധൻ നടത്തിയ അന്വേഷണത്തിലാണ് സുകുമാരക്കുറുപ്പുമായി രൂപസാദൃശ്യമുള്ള ഒരാൾ ബ്രൂണൈയിൽ കഴിയുന്നതായി കണ്ടെത്തിയതെന്നാണ് വിവരം. ഇയാളുടെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ബ്രൂണൈയിൽ കഴിയുന്ന മലയാളിയായ വയോധികനെ കേന്ദ്രീകരിച്ച് നിരീക്ഷണം നടക്കുന്നതായും റിപ്പോർട്ടുകളുണ്ട്. പുതിയ വിവരങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസിയും അന്വേഷണം […]
Read more

ശബരിമല നെയ്യ് ക്രമക്കേട്; ദേവസ്വം വിജിലൻസ് അന്തിമ റിപ്പോർട്ട് സമർപ്പിച്ചു

പത്തനംതിട്ട: ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്തിമ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. ദേവസ്വം വിജിലൻസ് എസ്.പി. എം. ജെ. സോജന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡിന് കൈമാറി. കേസിൽ കൂടുതൽ വിശദമായ അന്വേഷണം വേണമെന്നാണ് റിപ്പോർട്ടിലെ പ്രധാന നിർദേശം. മിൽമയിൽ നിന്ന് വാങ്ങിയ നെയ്യ് ശബരിമലയിൽ എത്തിക്കുന്നതിന് മുമ്പ് മാറ്റിയതായാണ് വിജിലൻസിന്റെ കണ്ടെത്തൽ. ഓർഡർ ചെയ്ത മുഴുവൻ നെയ്യും ലഭിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. പത്തനംതിട്ട ഡയറിയിൽ നിന്ന് സന്നിധാനത്തേക്ക് കൊണ്ടുപോകുന്നതിനിടെയാണ് നെയ്യ് […]
Read more

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; അന്വേഷണ സംഘത്തെ പുനഃക്രമീകരിച്ചു

തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ അന്വേഷണസംഘത്തെ പുനഃക്രമീകരിച്ചു. കേസിന്റെ ഗൗരവവും ഗൂഢാലോചനാ സാധ്യതയും കണക്കിലെടുത്താണ് നടപടി. നേരത്തെ 30 അംഗങ്ങളുണ്ടായിരുന്ന അന്വേഷണസംഘത്തെ 14 അംഗങ്ങളായി ചുരുക്കി. ജനറൽ ട്രാൻസ്ഫറിന്റെ ഭാഗമായി നാല് ഉദ്യോഗസ്ഥരെ സംഘത്തിൽ നിന്ന് ഒഴിവാക്കി പകരം നാല് പേരെ ഉൾപ്പെടുത്തിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ഉന്നത സിപിഐഎം നേതാക്കളെ ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ്, മുൻമന്ത്രി വി ശിവൻകുട്ടി […]
Read more

കാസര്‍കോട് കളക്ടറേറ്റിലെ സീനിയര്‍ ക്ലര്‍ക്കിന്റെ മരണം; അന്വേഷണത്തിന് നിര്‍ദേശം നല്‍കി കളക്ടര്‍

കാസർകോട്: കാസർകോട് കളക്ടറേറ്റിലെ സീനിയർ ക്ലർക്ക് ആശാലതയുടെ ആത്മഹത്യയിൽ അന്വേഷണത്തിന് നിർദേശം നൽകി ജില്ലാ കളക്ടർ. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ എഡിഎമ്മിനെ ചുമതലപ്പെടുത്തി. ഈ മാസം ഏഴിന് വിഷം കഴിച്ച ആശാലത ചികിത്സയിലിരിക്കെ ഇന്നലെയാണ് മരിച്ചത്. ഓഫീസിലും വീട്ടിലും ഒറ്റപ്പെട്ടുപോയത് മാനസികമായി തളർത്തിയെന്നും ഇതാണ് ആത്മഹത്യയ്ക്ക് ശ്രമിക്കാൻ കാരണമെന്നുമാണ് ആശാലതയുടെ മരണമൊഴിയിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ആശുപത്രിയിൽവെച്ച് പൊലീസിന് നൽകിയ മൊഴിയിലും വീട്ടിലെയും ഓഫീസിലെയും മാനസിക സമ്മർദമാണ് ആത്മഹത്യാശ്രമത്തിന് കാരണമായതെന്ന് ആശാലത പറഞ്ഞതായി അധികൃതർ അറിയിച്ചു. അതേസമയം, […]
Read more

ADGP എസ് ശ്രീജിത്തിന് കുരുക്ക്; അഞ്ച് ഇടപാടുകളില്‍ അഴിമതിയെന്ന പരാതിയില്‍ പുതിയ അന്വേഷണം

തിരുവനന്തപുരം: എഡിജിപി എസ്. ശ്രീജിത്തിനെതിരായ ആരോപണങ്ങളിൽ വീണ്ടും അന്വേഷണം. ട്രാൻസ്പോർട്ട് കമ്മിഷണറായിരിക്കെ നടത്തിയതടക്കം അഞ്ച് ഇടപാടുകളിൽ അഴിമതി നടന്നെന്ന പരാതിയിലാണ് പുതിയ അന്വേഷണ നീക്കം. എഡിജിപി എം. ആർ. അജിത് കുമാർ സസ്പെൻഷനിലായ സാഹചര്യത്തിൽ എസ്. ശ്രീജിത്ത് ഡിജിപി റാങ്കിലേക്ക് എത്തുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് പുതിയ നടപടി. നേരത്തെ ഈ പരാതികളിൽ എസ്. ശ്രീജിത്തിന് ക്ലീൻ ചിറ്റ് നൽകിയ നിലവിലെ ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് ഹൈക്കോടതി റദ്ദാക്കിയിരുന്നു. പരാതിയിൽ ആഭ്യന്തര സെക്രട്ടറി മൂന്നാഴ്ചയ്ക്കകം നടപടികൾ പൂർത്തിയാക്കണമെന്നും കോടതി നിർദേശിച്ചിരുന്നു. […]
Read more

തലശ്ശേരി ഫസല്‍ വധക്കേസ്; കാണാതായ രക്തം പുരണ്ട തൂവാല കണ്ടെത്തി

കൊച്ചി: തലശ്ശേരി ഫസൽ വധക്കേസിൽ കോടതിയുടെ കസ്റ്റഡിയിൽ നിന്ന് കാണാതായ നിർണായക തൊണ്ടിമുതലായ രക്തം പുരണ്ട തൂവാല കണ്ടെത്തി. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (സിജെഎം) കോടതിയുടെ കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന തൂവാലയാണ് കണ്ടെത്തിയത്. കോടതി പരിസരത്തുനിന്നുതന്നെയാണ് തൊണ്ടിമുതൽ കണ്ടെത്തിയതെന്നാണ് വിവരം. മുൻപ് കേസിന്റെ വിചാരണയ്ക്കിടെ തൂവാല ഹാജരാക്കാൻ സിബിഐ ആവശ്യപ്പെട്ടപ്പോൾ, സീൽ ചെയ്ത കവറിനുള്ളിൽ തൂവാല കാണാതായതായി കണ്ടെത്തുകയായിരുന്നു. കവറിന് മുകളിൽ “തൂവാല കാണുന്നില്ല, എലി കൊണ്ടുപോയി” എന്ന കുറിപ്പ് രേഖപ്പെടുത്തിയിരുന്നതും വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. നിർണായക തെളിവ് […]
Read more

പേരാമ്പ്രയിൽ പിതാവിനെ കുത്തിപ്പരിക്കേല്പിച്ച മകനെ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: പേരാമ്പ്രയിൽ പിതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം ഒളിവില്‍ പോയ മകനെ മരിച്ച നിലയില്‍ കണ്ടെത്തി. കടിയങ്ങാട് സ്വദേശി ഇല്ലത്ത് മീത്തല്‍ ജംസാലി( 26)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നോടെ വീട്ടില്‍വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം. കടിയങ്ങാടില്‍ ഇല്ലത്ത് മീത്തല്‍ പോക്കറിനെയാണ് (60) മകൻ ജംസാല്‍ കത്തികൊണ്ട് അക്രമിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ പോക്കറിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സംഭവത്തില്‍ പോക്കറിന്റെ ഭാര്യ ജമീല നല്‍കിയ പരാതിയില്‍ മകന്‍ ജംസാലിന്റെ (26) പേരില്‍ പേരാമ്പ്ര […]
Read more

പൊന്നാനിയിൽ വ്യാജ സർട്ടിഫിക്കറ്റ് നിർമാണ സംഘം പിടിയിൽ ; പോലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ

മലപ്പുറം: പൊന്നാനിയിൽ വ്യാജ സർട്ടിഫിക്കറ്റ് നിർമാണ റാക്കറ്റ് പിടിയിൽ. ഇന്ത്യയിലും ഇന്ത്യക്ക് പുറത്തുമായി ഏജന്റുകൾ മുകേന 75000 മുതൽ ഒന്നര ലക്ഷം വരെ ഈടാക്കിയാണ് വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ച് വിതരണം ചെയ്തിരുന്നത്. ഇന്ത്യയിലെ പ്രമുഖ യൂണിവേഴ്സിറ്റി കളുടെ മുദ്രകളോട് കൂടിയാണ് ഇവർ സർട്ടിഫിക്കറ്റുകൾ നിർമിച്ച് ആളുകളിലേക്ക് എത്തിച്ചു നൽകിയിരുന്നത്. മാർക്ക്‌ ലിസ്റ്റുകൾ, കോൺടാക്ട് സർട്ടിഫിക്കറ്റുകൾ, റെക്കമെന്റേഷൻ സർട്ടിഫിക്കറ്റുകൾ, ഡിഗ്രി സർട്ടിഫിക്കറ്റുകൾ, മറ്റ് പ്രൊഫഷണൽ കോഴ്സുകളുടെ സർട്ടിഫിക്കറ്റുകൾ തുടങ്ങിയവ പിടിയിലായ സംഘത്തിൽ നിന്നും പിടിച്ചെടുത്തു. നിലവിൽ പത്തോളം പേരാണ് […]
Read more

അബു അരീക്കോടിൻ്റെ മരണം; അന്വേഷണം ഊർജിതമാക്കണമെന്ന് ആവശ്യം

മലപ്പുറം: അരീക്കോട് സ്വദേശിയും വിദ്യാർത്ഥിയും സി.പി.എം സൈബർ പോരാളിയുമായ അബുവിൻ്റെ ദുരൂഹ മരണത്തിൽ അന്വേഷണവും നടപടികളും ഊർജിതപ്പെടുത്തണമെന്ന കുടുംബത്തിൻ്റെ ആവശ്യം സത്വരമായി നിറവേറ്റണമെന്ന് മുൻ സംസ്ഥാന ഹജ്ജ് കമ്മിറ്റിയംഗം കെ എം മുഹമ്മദ് ഖാസിം കോയ അധികൃതരോട് ആവശ്യപ്പെട്ടു. മരണം സംഭവിച്ചിട്ട് മൂന്നാഴ്‌ചകളായി. അബുവിൻ്റെ അരീക്കോട് പൂക്കിടിയിലുള്ള കുടുംബത്തെ സന്ദർശിച്ചു കൊണ്ട് സംഭവത്തിൽ മതിയായ നീക്കങ്ങൾ ഇനിയും ഉണ്ടായിട്ടില്ലെന്നും സമഗ്രമായ അന്വേഷണമാണ് വേണ്ടതെന്നുമുള്ള കുടുംബത്തിന്റെ ആവശ്യം അധികൃതർ താമസംവിനാ കണക്കിലെടുക്കണമെന്നും ഖാസിം കോയ ആവർത്തിച്ചു. ദുഃഖം പേറുന്ന […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix