Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: investigation

ശബരിമല സ്വര്‍ണപ്പാളി; സന്നിധാനത്ത് എസ്‌ഐടിയുടെ നിര്‍ണായക പരിശോധന

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രത്യേക അന്വേഷണ സംഘം നിര്‍ണായക പരിശോധന ആരംഭിച്ചു. ഇതിന്റെ ഭാഗമായി ശബരിമല സന്നിധാനത്ത് തെളിവെടുപ്പ് ആരംഭിച്ചിരിക്കുകയാണ് എസ്‌ഐടി. സാമ്പിളുകള്‍ ശേഖരിക്കുന്നതിന് വേണ്ടി സ്വര്‍ണപാളികള്‍ ഇളക്കിമാറ്റിയിരിക്കുയാണ്. ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരമാണ് നടപടി. സ്വര്‍ണക്കൊളളയില്‍ സംസ്ഥാന പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ രേഖകള്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് നല്‍കിയ ഹര്‍ജി ദേവസ്വം ബെഞ്ച് പരിഗണിക്കാന്‍ നിര്‍ദ്ദേശം നല്‍കി ഹൈക്കോടതി. ഇക്കാര്യത്തില്‍ ചീഫ് ജസ്റ്റിസ് തീരുമാനമെടുക്കണമെന്ന് സിംഗില്‍ ബെഞ്ച് വ്യക്തമാക്കി. നിലവില്‍ സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ദേവസ്വം […]
Read more

കുറുപ്പംപടി പീഡനക്കേസ്: അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: കുറുപ്പംപടിയില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ പീഡപ്പിച്ച കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. പെരുമ്പാവൂര്‍ എഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. രണ്ടു കുറ്റപത്രങ്ങളായാണ് സമര്‍പ്പിച്ചത്. കുട്ടികളുടെ അമ്മയുടെ ആണ്‍ സുഹൃത്ത് ധനേഷ് രണ്ടു വര്‍ഷത്തോളം കുട്ടികളെ പീഡിപ്പിച്ചെന്നാണ് കണ്ടെത്തല്‍. കേസില്‍ കുട്ടികളുടെ രഹസ്യ മൊഴിയും ക്ലാസ് ടീച്ചര്‍ അടക്കമുള്ളവരുടെ മൊഴികളുമാണ് നിര്‍ണായകമായത്. കേസില്‍ ശാസ്ത്രീയ തെളിവുകളും ലഭിച്ചിട്ടുണ്ട്. പീഡന വിവരം മറച്ചു വച്ചതിന് അമ്മയ്ക്കെതിരെ മറ്റൊരു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അമ്മയും ആണ്‍ സുഹൃത്തും […]
Read more

രാവിലെ ട്യൂഷന് പോയി തിരിച്ചെത്തിയില്ല; കൊല്ലം ചിതറയിൽ പതിനഞ്ചുകാരനെ കാണാനില്ലെന്ന് പരാതി

കൊല്ലം: ചിതറയിൽ പതിനഞ്ചുകാരനെ കാണാതെയായി. ചിതറ സ്വദേശി അഭയ് ജെ പണിക്കരെയാണ് കാണാതായത്. രാവിലെ ട്യൂഷന് പഠിക്കാൻ പോകുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയതാണ്. പിന്നീട് തിരിച്ചുവന്നില്ലെന്ന് കുട്ടിയുടെ അച്ഛൻ പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ചിതറ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇന്നലെ രാവിലെ കുട്ടി രണ്ട് ബാഗുകളുമായി പോകുന്ന ദൃശ്യം പൊലീസിന് ലഭിച്ചു.
Read more

സൈനിക സ്കൂളിൽ നിന്ന് കുട്ടിയെ കാണാതായ സംഭവം; അന്വേഷണം ഊർജ്ജിതം

കോഴിക്കോട്: സൈനിക സ്കൂളിൽ നിന്ന് കുട്ടിയെ കാണാതായ സംഭവത്തിൽ അന്വേഷണം ശക്തമാക്കി. ബീഹാർ സ്വദേശിയായ 13കാരനെയാണ് സ്കുളിൽ നിന്ന് കാണാതായത്. കുട്ടി ഹോസ്റ്റലിൽനിന്നു രക്ഷപ്പെട്ടതാണെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. കുട്ടിക്കായി പൂനെ ധൻബാദ് മേഖലകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നത്. ആത്മഹത്യ ചെയ്യില്ലെന്നും ജോലി ചെയ്തു ജീവിക്കുമെന്നും കുട്ടി കൂട്ടുകാരോട് പറഞ്ഞിരുന്നതായും വിവരം ഉണ്ട്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് കുട്ടിക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
Read more

സ്വർണക്കടത്ത്; രന്യയുടെ ഇടപാടുകളിൽ വളർത്തച്ഛൻ്റെ പങ്ക് അന്വേഷിക്കും

ബെംഗളൂരു: സ്വര്‍ണക്കടത്ത് കേസില്‍ നടി രന്യ റാവു അറസ്റ്റ് ചെയ്യപ്പെട്ടതിന് പിന്നാലെ അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്. രന്യയുടെ വളര്‍ത്തച്ഛനിലേക്ക് കര്‍ണാടക സര്‍ക്കാര്‍ ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു. പൊലീസ് ഹൗസിങ് കോര്‍പറേഷന്‍ ചുമതലയുള്ള ഡിജിപിയുമായ രാമചന്ദ്ര റാവുവിലെക്കാണ് അന്വേഷണം നീണ്ടിരിക്കുന്നത്. ബിജെപി സര്‍ക്കാരിന്റെ കാലത്ത് സ്റ്റീല്‍ പ്ലാന്റ് സ്ഥാപിക്കാന്‍ നടിക്ക് 12 ഏക്കര്‍ ഭൂമി നല്‍കിയതും അന്വേഷണ പരിധിയിലുണ്ട്. കേസില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ വീഴ്ചയെക്കുറിച്ചും സിഐഡി വിഭാഗം അന്വേഷിക്കും. കേസിലെ രാജ്യാന്തര സ്വര്‍ണക്കടത്ത് റാക്കറ്റുകളുടെ ബന്ധവും ഹവാല […]
Read more

കൊല്ലത്ത് ദേവാലയ വളപ്പിൽ സ്യൂട്ട് കേസിൽ അസ്ഥികൂടം; അന്വേഷണം ആരംഭിച്ച് പൊലീസ്

കൊല്ലം: കൊല്ലത്ത് ദേവാലയ വളപ്പില്‍ സ്യൂട്ട് കേസില്‍ അസ്ഥികൂടം കണ്ടെത്തി. സിഎസ്‌ഐ ദേവാലയത്തോട് ചേര്‍ന്നുള്ള സെമിത്തേരിയില്‍ ഇന്ന് രാവിലെ ആണ് അസ്ഥികൂടം കണ്ടെത്തിയത്. പൊതുറോഡിന് സമീപത്താണ് അസ്ഥികൂടം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി. വിശദമായ പരിശോധനയ്ക്ക് ശേഷമേ മറ്റ് വിവരങ്ങള്‍ പുറത്ത് വരൂ.
Read more

കെജ്രിവാളിൻ്റെ ആഡംബര വസതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് സെൻട്രൽ വിജിലൻസ് കമ്മീഷൻ

ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ആഡംബര വസതിയുമായി ബന്ധപ്പെട്ട പരാതികളില്‍ സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. കേന്ദ്ര പൊതുമരാമത്ത് വകുപ്പിനോട് വിശദ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാനാണ് സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തലസ്ഥാനത്തെ എ എ പിയുടെ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. നാല്‍പ്പതിനായിരം സ്‌ക്വയര്‍ഫീറ്റില്‍ 8 ഏക്കറിലായി നിര്‍മ്മിച്ച വസതി ആഡംബര വസ്തുക്കളുപയോഗിച്ച് നവീകരിച്ചതിലാണ് അന്വേഷണം നടക്കുക. ഡല്‍ഹി പ്രതിപക്ഷ നേതാവായിരുന്ന വിജേന്ദര്‍ ഗുപ്ത അന്വേഷണം ആവശ്യപ്പെട്ട് പരാതി […]
Read more

മിഹിര്‍ അഹമ്മദിന്റെ ആത്മഹത്യ: അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

കൊച്ചി: തൃപ്പൂണിത്തുറയിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി മിഹിര്‍ അഹമ്മദിന്റെ മരണത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. മിഹിറിനെതിരെ റാഗിങ് നടന്നു എന്ന കുടുംബത്തിൻ്റെ പരാതിയില്‍ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തും. കുട്ടി പഠിച്ച ഗ്ലോബല്‍ പബ്ലിക് ഇന്റര്‍നാഷണല്‍ സ്‌കൂളിലും പൊലീസിന്റെ പരിശോധന ഉണ്ടാകും. അതേസമയം മിഹിറിന്റെ മരണത്തില്‍ അന്വേഷണത്തിന് വിദ്യാഭ്യാസ മന്ത്രി ഉത്തരവിട്ടിരുന്നു. വിശദമായ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കാനായിരുന്നു നിര്‍ദേശം. കഴിഞ്ഞ മാസം പതിനഞ്ചിനായിരുന്നു ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി മിഹിര്‍ അഹമ്മദ് കെട്ടിടത്തിന്റെ 26-ാം […]
Read more

ഇ പി ജയരാജന്റെ ആത്മകഥാ വിവാദം: പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കി

കോട്ടയം: സിപിഐഎം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്റെ ആത്മകഥാ വിവാദത്തില്‍ പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കി. കൂടുതല്‍ പേരെ പ്രതി ചേര്‍ക്കേണ്ടതില്ലെന്ന് അന്വേഷണസംഘം വ്യക്തമാക്കി. കേസില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങുകയാണ് പൊലീസ്. ഡിസി ബുക്ക്സ് മുന്‍ പ്രസിദ്ധീകരണ വിഭാഗം മേധാവി എ വി ശ്രീകുമാര്‍ മാത്രമാണ് കേസില്‍ പ്രതി. ‘കട്ടന്‍ ചായയും പരിപ്പുവടയും, ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം’ എന്ന ഇ പിയുടെ ആത്മകഥയുടെ ഭാഗങ്ങളാണ് മാധ്യമങ്ങളിലൂടെ പുറത്ത് വന്നത്. അതേസമയം തെരഞ്ഞെടുപ്പ് ദിവസം പുസ്തകം ചോര്‍ത്തിയത് പിന്നിലെ കാരണവും, […]
Read more

ചെന്താമര വിറ്റ ഫോണ്‍ ഓണായി; അന്വേഷണം തിരുവമ്പാടിയിലേക്കും

പാലക്കാട്: നെന്മാറയിലെ ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമരയ്ക്കായുളള തിരച്ചില്‍ തിരുമ്പാടിയിലേക്കും. ചെന്താമര വിറ്റ ഫോണ്‍ തിരുവമ്പാടിയില്‍ ഓണായ പശ്ചാത്തലത്തിലാണ് അന്വേഷണം കോഴിക്കോട്ടേയ്ക്കും വ്യാപിപ്പിച്ചത്. സുഹൃത്തിനാണ് ചെന്താമര ഫോണ്‍ വിറ്റതെന്ന് അന്വേഷണ സംഘം കണ്ടെത്തി. ചെന്താമര രണ്ട് ഫോണുകള്‍ ഉപയോഗിച്ചിരുന്നതായും പൊലീസ് സംശയിക്കുന്നുണ്ട്. ചെന്താമര നേരത്തേ തിരുവമ്പാടിയില്‍ സെക്യൂരിറ്റി ആയി ജോലി ചെയ്തിരുന്നുവെന്നും സുഹ്യത്ത് മണികഠ്ണന് ഫോണ്‍ വിറ്റെന്നും പൊലീസ് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തില്‍ മണികഠ്ണനെ് പൊലീസ് ചോദ്യം ചെയ്യും. അതേസമയം ചെന്താമരയ്ക്കായി നെല്ലിയാമ്പതി മലയില്‍ തിരച്ചില്‍ തുടരുകയാണെന്ന് പാലക്കാട് എസ്പി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix