Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: -israels-war

ഗാസയിലെ ഇസ്രയേല്‍ ആക്രമണത്തില്‍ 112 പേര്‍ കൊല്ലപ്പെട്ടു

ഗാസ: കഴിഞ്ഞ ദിവസം ഗാസയിലുടനീളമുണ്ടായ ഇസ്രയേല്‍ ആക്രമണത്തില്‍ 112 പലസ്തീനികള്‍ കൊല്ലപ്പെട്ടു. പലസ്തീനികള്‍ അഭയം പ്രാപിച്ച ഗാസ സിറ്റിയിലെ സ്‌കൂളുകളില്‍ നടത്തിയ മൂന്ന് വ്യത്യസ്ത ആക്രമണങ്ങളില്‍ കുട്ടികളും സ്ത്രീകളുമടക്കം 33 പേരാണ് കൊല്ലപ്പെട്ടത്. 70ഓളം പേര്‍ക്ക് പരിക്കേറ്റു. അതേസമയം ഗാസ സിറ്റിയില്‍ നിന്നും ആളുകളെ നിര്‍ബന്ധിതമായി കുടിയൊഴിപ്പിക്കാനുള്ള സമ്മര്‍ദ്ദം ഇസ്രയേലിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നുവെന്ന റിപ്പോര്‍ട്ടും പുറത്ത് വരുന്നുണ്ട്. വടക്കന്‍ ഗാസയില്‍ നിന്നും തെക്കോട്ടേക്കോ പടിഞ്ഞാറേക്കോ പോകാന്‍ സൈന്യം കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു.കഴിഞ്ഞ മാസം 18ന് ഇസ്രയേല്‍ വെടിനിര്‍ത്തല്‍ […]
Read more

ഗാസയില്‍ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ

ജറുസലേം: ഗാസയില്‍ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ. വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കാനിരിക്കെയാണ് ഇസ്രായേലിന്റെ ഈ നടപടി. ഇതോടെ ഇസ്രയേലിന്റെ ആക്രമണത്തിൽ ഗാസയിലെ അല്‍ മവാസിയിലും, ഖാന്‍ യൂനിസിലുമായി രണ്ട് ദിവസത്തിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണം 140 കടന്നു. ഗാസയിൽ സമാധാനമേഖലയായി പ്രഖ്യാപിച്ചിരുന്ന അൽ മവാസിയിലും ഇസ്രായേൽ ആക്രമണം നടത്തി. ആക്രമണത്തിൽ ഗാസയിലെ ഉന്നത പൊലീസ് മേധാവിയും കൊല്ലപ്പെട്ടിരുന്നു. എന്നാൽ ഇവിടുത്തെ ഹമാസ് കേന്ദ്രങ്ങൾ മാത്രമാണ് അക്രമിച്ചതെന്നാണ് ഇസ്രയേലിന്റെ അവകാശവാദം. ഗാസയുടെ ആഭ്യന്തര മന്ത്രാലയം ഇസ്രേയിന്റെ ആക്രമണത്തെ അപലപിച്ചു.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix