Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Jail

ജയിലുകളിലെ കസ്റ്റഡി മർദനം; ഭരണകൂടം പിന്തുണയ്ക്കുന്നില്ലെന്ന് പരാതിയുമായി മനുഷ്യാവകാശ സംഘടന

തിരുവനന്തപുരം:സംസ്ഥാനത്തെ ജയിലുകളിൽ തുടരുന്ന കസ്റ്റഡി മർദനങ്ങൾക്കെതിരായ നിയമപോരാട്ടങ്ങളിൽ ഭരണകൂട സംവിധാനങ്ങളിൽ നിന്ന് മതിയായ പിന്തുണ ലഭിക്കുന്നില്ലെന്ന് തടവുകാരുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന സംഘടനയായ ‘ജസ്റ്റിസ് ഫോർ പ്രിസണേഴ്‌സ്’ ആരോപിച്ചു. വിയ്യൂർ അതിസുരക്ഷാ ജയിലിൽ മർദനമേറ്റ തടവുകാരുടെ വിഷയത്തിൽ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് സംഘടന വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി. ജയിലുകളിലെ സിസിടിവി ക്യാമറകൾ പ്രവർത്തനരഹിതമായി തുടരുന്നതിലും അധികൃതർ മൗനം പാലിക്കുകയാണെന്ന് ആക്ഷേപമുണ്ട്. കഴിഞ്ഞ നവംബറിൽ വിയ്യൂർ ജയിലിൽ മാവോയിസ്റ്റ് തടവുകാരൻ മനോജിനും എൻഐഎ തടവുകാരൻ അസ്ഹറുദ്ദീനും […]
Read more

തവനുരിൽ ജയിൽ ക്ഷേമദിനാഘോഷം നടത്തി

മലപ്പുറം: സെൻട്രൽ പ്രിസൻ & കറക്ഷണൽ ഹോം തവനൂർ ഈ വർഷത്തെ ജയിൽ ക്ഷേമദിനാഘോഷം “കലാരവം 2025” സംഘടിപ്പിച്ചു. സിവിൽ ജഡ്ജ്( DLSA സെക്രട്ടറി ) ഷാബിർ ഇബ്രാഹിം ഉദ്ഘാടനം നിർവ്വഹിച്ചു. ജയിൽ സൂപ്രണ്ട് ബൈജു കെ.വി സ്വാഗതം പറഞ്ഞ ചടങ്ങിൽ ജയിൽ റീജിയണൽ വെൽഫയർ ഓഫീസർ ശിവപ്രസാദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് ജയിൽ സൂപ്പറണ്ട് ബൈജു കെ വി സ്വാഗതം ആശംസിച്ചു. തവനൂർ പഞ്ചായത്ത് സെക്രട്ടറി അബ്ദുൾ സലാം. പി, കൃഷി ഓഫീസർ സുരേന്ദ്രൻ. എം.പി, […]
Read more

കൊടുംകുറ്റവാളികള്‍ക്കായി ഫ്രഞ്ച് ഗയാനയില്‍ പുതിയ ജയില്‍ വരുന്നു

പാരിസ്: രാജ്യത്തിന് പുറത്ത് കുറ്റവാളികള്‍ക്കായി ജയില്‍ നിര്‍മിക്കാന്‍ ഫ്രാന്‍സ്. ഫ്രാന്‍സിന്റെ ഓവര്‍സീസ് ടെറിട്ടറിയായ തെക്കെ അമേരിക്കയിലെ ഫ്രഞ്ച് ഗയാനയിലാണ് അതിസുരക്ഷാ ജയില്‍ നിര്‍മിക്കാന്‍ പോകുന്നത്. ലഹരിമരുന്ന് കടത്തുകാര്‍, ഇസ്ലാമിക ഭീകരവാദികള്‍ തുടങ്ങിയവരെയാണ് ഇവിടെ പാര്‍പ്പിക്കുക. ആമസോണ്‍ വനത്തിനുള്ളിലെ സാന്‍ലൊറോണ്‍ ദു മറോനി എന്ന സ്ഥലത്താണ് ജയില്‍ നിര്‍മിക്കുക. 40 കോടി യൂറോ ( ഏകദേശം 3845 കോടി രൂപ) മുടക്കിയാണ് ഫ്രഞ്ച് ഗയാനയില്‍ അതിസുരക്ഷാ ജയില്‍ സ്ഥാപിക്കുക. ജയിലില്‍ 500 പേരെ പാര്‍പ്പിക്കാനുള്ള സൗകര്യങ്ങളാണ് ആദ്യം ഒരുക്കുന്നത്. […]
Read more

പരോളിലിറങ്ങി മുങ്ങി; 34 കൊല്ലത്തിന് ശേഷം കീഴടങ്ങി; ആൾ മാറാട്ടമോയെന്ന് അന്വേഷണം

തിരുവനന്തപുരം: 34 വർഷങ്ങൾക്ക് മുമ്പ് ജയിലിൽ നിന്നിറങ്ങി ഒളിവിൽ പോയ പ്രതി തിരിച്ചെത്തി. കാട്ടാക്കട നെട്ടുകാൽത്തേരിയിലെ തുറന്ന ജയിലിലാണ് സംഭവം. വധക്കേസ് പ്രതിയായ ഇടുക്കി നെടുങ്കണ്ടം സ്വദേശി ഭാസ്കരൻ (65)ആണ് കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് തിരിച്ചെത്തിയത്. ശിഷ്ടകാലം തനിക്ക് ജയിലിൽ കഴിയണമെന്ന ആവശ്യവുമായാണ് ഭാസ്കരൻ തുറന്ന ജയിലിൽ എത്തിയത്. ഇയാളുടെ ആവശ്യപ്രകാരമുള്ള അന്വേഷണത്തിൽ പരോളിൽ മുങ്ങിയവരിൽ ഭാസ്ക്‌കരനെന്ന പേരുകാരനുണ്ടെന്ന് ജയിൽ അധികൃതർ കണ്ടെത്തി. പക്ഷെ, 34 വർഷം മുമ്പ് മുങ്ങിയ ആളാണോ ഇതെന്ന് കണ്ടെത്താൻ സാധിച്ചില്ല. ഇയാളുടെ […]
Read more

ജാമ്യമില്ല; പി വി അൻവർ തവനൂർ ജയിലിൽ

നിലമ്പൂര്‍: നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ അറസ്റ്റിലായ പി വി അന്‍വര്‍ എംഎല്‍എ തവനൂര്‍ സബ് ജയിലിലാണ്. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ അന്‍വറിനെ പതിനാല് ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തിരുന്നു. അന്‍വറിന് പുറമേ ഡിഎംകെ പ്രവര്‍ത്തകരായ സുധീര്‍ പുന്നപ്പാല, മുസ്തഫ പട്ടാമ്പി, ഷൗക്കത്ത് പനമരം, കുഞ്ഞിമുഹമ്മദ് എന്നവരേയും റിമാന്‍ഡ് ചെയ്തിരുന്നു. ഇവരെയും തവനൂര്‍ ജയിലിലേക്കാണ് മാറ്റിയിരിക്കുന്നത്.
Read more

ജയിലുകളിൽ ജാതി വിവേചനം ഇല്ലാതാക്കാൻ കേന്ദ്രസർക്കാർ

ന്യൂഡൽഹി: ജയിലുകളിലെ ജാതി വിവേചനം ഇല്ലാതാക്കാൻ നടപടിയുമായി കേന്ദ്രസർക്കാർ. തടവുകാരെ ജാതി അടിസ്ഥാനത്തിൽ വേർതിരിക്കുകയും ജോലി നിശ്ചയിക്കുകയും ചെയ്യുന്ന രീതി ഇല്ലാതാക്കാൻ ചട്ടങ്ങളിലും നിയമങ്ങളിലും ഭേദഗതി വരുത്തി. ജയിലുകളിലെ ജാതി വിവേചനം ഭരണഘടന വിരുദ്ധമാണെന്ന് സുപ്രീംകോടതിയുടെ വിധിയെ തുടർന്നാണ് ആഭ്യന്തരവകുപ്പിന്റെ നടപടി. ഇത് സംബന്ധിച്ചുള്ള നിർദ്ദേശങ്ങൾ സംസ്ഥാനങ്ങൾക്ക് നൽകുകയും ചെയ്തു. 2016-ലെ മോഡൽ പ്രിസൺ മാന്വലും 2023-ലെ മോഡൽ പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസസ് നിയമവുമാണ് ഭേദഗതിചെയ്തത്. 2023-ലെ നിയമത്തിൽ 55(എ) എന്ന പുതിയ വകുപ്പുചേർത്താണ് ജാതിവ്യവസ്ഥ […]
Read more

ഹിന്ദുജ കുടുംബാംഗങ്ങള്‍ക്ക് തടവുശിക്ഷ വിധിച്ചിട്ടില്ല;മനുഷ്യക്കടത്ത് ആരോപണങ്ങള്‍ തള്ളിക്കളഞ്ഞു

ഹിന്ദുജ കുടുംബത്തിലെ സ്വിസ് പൗരന്‍മാരായ കമല്‍, പ്രകാശ് ഹിന്ദുജ, നമ്രത, അജയ് ഹിന്ദുജ എന്നീ നാലുപേര്‍ക്കും എതിരെ ഒരു വിധത്തിലുള്ള തടവോ ശിക്ഷയോ തടഞ്ഞു വെക്കലോ ഉണ്ടായിട്ടില്ല.സ്വിസ് നിയമ നടപടിക്രമങ്ങള്‍ അനുസരിച്ച് പരമോന്നത കോടതിയുടെ അന്തിമ വിധി വരെ നിരപരാധിത്വം എന്ന വിലയിരുത്തലാണ് ഏറ്റവും പ്രാധാന്യത്തോടെ മുകളിലുണ്ടാകുക.അതുണ്ടാകാതെ കീഴിക്കോടതിയുടെ വിധി പ്രയോഗത്തിലില്ലാതിരിക്കുന്നതും നടപ്പാക്കാതിരിക്കുന്നതുമായിരിക്കും. ഇവര്‍ക്കെതിരെ ഉണ്ടായിരുന്ന ഏറ്റവും ഗൗരവമായ കുറ്റാരോപണമായ മനുഷ്യക്കടത്ത് കോടതി കഴിഞ്ഞ ദിവസം പൂര്‍ണമായി തള്ളിക്കളഞ്ഞിരുന്നു.ഈ കേസില്‍ പരാതിക്കാര്‍ ഇല്ലെന്നതും പരിഗണിക്കേണ്ടതാണ്.അവര്‍ സ്റ്റേറ്റ്‌മെന്റുകള്‍ ഒപ്പുവെച്ചത് […]
Read more

Recent News

Advertisement
WhiteswanTV Footer