‘കാന്താര’ സിനിമയിലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു
ബംഗളൂരു: കാന്താര സിനിമയിലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു. സംഭവത്തില്‍ ആറ് പേര്‍ക്കാണ് പരുക്കേറ്റത്. കൊല്ലൂരിനടുത്തുള്ള ജഡ്കലില്‍ വച്ച് ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്. 20 പേര്‍ സഞ്ചരിച്ച മിനിബസ് തലകീഴായി മറിയുകയായിരുന്നു. കാന്തരയുടെ രണ്ടാം ഭാഗത്തിലെ ജൂനിയര്‍ ആര്‍ടിസ്റ്റുകളാണ് വാഹനത്തിലുണ്ടായിരുന്നത്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read more

