Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: justice

കെ.എസ്.ആർ.ടി.സിയിലെ ‘സ്ത്രീ സൗജന്യ യാത്ര’ പുരുഷന്മാരോടുള്ള ക്രൂരമായ വിവേചനം

തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കപ്പെടുന്നത് ജനാധിപത്യത്തിൽ സ്വാഗതാർഹമായ കാര്യമാണെങ്കിലും, ഒരു വിഭാഗത്തിന് നൽകുന്ന ആനുകൂല്യങ്ങൾ മറുവിഭാഗത്തിന്റെ ജീവിതം നരകതുല്യമാക്കിക്കൊണ്ടാകരുത്. യു.ഡി.എഫ് തങ്ങളുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായി മുന്നോട്ടുവെക്കുകയും, ഭരണത്തിലേറിയ ആദ്യ കാബിനറ്റിൽ തന്നെ ഉത്തരവാക്കുകയും ചെയ്ത ‘കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര’ എന്ന നയം സ്ത്രീകളെ സന്തോഷിപ്പിക്കുന്നുണ്ടാകാം. എന്നാൽ, ‘പുരുഷന്മാരും മനുഷ്യരാണ്’ എന്ന ലളിതമായ യാഥാർത്ഥ്യം ഭരണാധികാരികൾ മറന്നുപോയോ എന്ന ചോദ്യമാണ് കേരളത്തിലെ ലക്ഷക്കണക്കിന് വരുന്ന സാധാരണക്കാരായ പുരുഷന്മാർ ഇപ്പോൾ ഉയർത്തുന്നത്. സ്ത്രീശാക്തീകരണത്തിന്റെ പേരുപറഞ്ഞ് സമൂഹത്തിലെ പകുതിയോളം വരുന്ന […]
Read more

അലീനയ്ക്ക് മരണശേഷം നീതി; നിയമനം സ്ഥിരീകരിച്ച് വിദ്യാഭ്യാസ വകുപ്പ്

താമരശ്ശേരി: നിയമനം സ്ഥിരപ്പെടാഞ്ഞതിനെ തുടർന്ന് ജീവനൊടുക്കിയ അധ്യാപിക അലീന ബെന്നിക്ക് താൽക്കാലിക നിയമനം നൽകി വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. അഞ്ചു വർഷത്തോളം അധ്യാപികയായി ജോലി ചെയ്തിട്ടും ഒരു രൂപ പോലും ശമ്പളം കിട്ടാത്തതിനെ തുടർന്നാണ് കോഴിക്കോട് കട്ടിപ്പാറയിലെ അലീന ബെന്നി ജീവനൊടുക്കിയത്. കഴിഞ്ഞ മാസം ഫെബ്രുവരി 19നാണ് അലീനയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. താമരശ്ശേരി കട്ടിപ്പാറ സെൻ്റ് ജോസഫ് എൽ പി സ്കൂൾ അധ്യാപികയായിരുന്ന അലീന ബെന്നിയുടെ താൽക്കാലിക നിയമനമാണ് മാർച്ച് 15 ന് […]
Read more

വീട്ടമ്മമാരുടെ ത്യാഗം ഇന്ത്യൻ പുരുഷന്മാര്‍ തിരിച്ചറിയണമെന്ന് കോടതി

ന്യൂഡൽഹി: കുടുംബത്തിനുവേണ്ടി വീട്ടമ്മമാർ സഹിക്കുന്ന ത്യാ​ഗങ്ങളെക്കുറിച്ച് ഇന്ത്യൻ പുരുഷന്മാർ തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് സുപ്രീംകോടതി. ജസ്റ്റിസുമാരായ ബി.വി. നാഗരത്‌ന, അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം. വിവാഹമോചിതരായ ‌മുസ്ലിം സ്ത്രീകളുടെ ജീവനാംശവുമായി ബന്ധപ്പെട്ട് മുഹമ്മദ് അബ്ദുള്‍ സമദ് എന്ന വ്യക്തി നല്‍കിയ ഹര്‍ജി പരി​ഗണിക്കുകയായിരുന്നു കോടതി.കുടുംബത്തിൽ വീട്ടമ്മമാർക്കുള്ള പ്രധാന പങ്കിനെക്കുറിച്ചും കോടതി വ്യക്തമാക്കി. ഭർത്താക്കന്മാർ ഭാര്യമാർക്ക് സാമ്പത്തിക സഹായം നൽകേണ്ടത് അത്യാവശ്യമാണ്. സ്ത്രീകളുടെ സാമ്പത്തിക സ്ഥിരത ഉറപ്പുവരുത്തുന്നതിനായി ജോയിന്റ് ബാങ്ക് അക്കൗണ്ടുകൾ നിലനിർത്തണമെന്നും എ.ടി.എം ഉപയോ​ഗിക്കാൻ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix