Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: K K Shailaja

കാഫിർ സ്ക്രീൻഷോട്ട് കേസ്; 3 പേർക്ക് കൂടി നോട്ടീസ്

കോഴിക്കോട്: വടകര ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ‘കാഫിർ’ സ്ക്രീൻഷോട്ട് കേസിൽ അന്വേഷണം കൂടുതൽ ശക്തമാക്കി പ്രത്യേക അന്വേഷണ സംഘം. കേസുമായി ബന്ധപ്പെട്ട് മൂന്ന് പേർക്ക് കൂടി ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നൽകി. റിബേഷ് രാമകൃഷ്ണൻ, മനേഷ്, അതുൽ എന്നിവർക്കാണ് ഹാജരാകാൻ നിർദേശം നൽകിയിരിക്കുന്നത്. വ്യാജ സ്ക്രീൻഷോട്ട് ആദ്യമായി ഷെയർ ചെയ്തവരെയും പിന്നീട് പ്രചരിപ്പിച്ചവരെയും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. നോട്ടീസ് ലഭിച്ചവർ വിവിധ വാട്‌സാപ്പ് ഗ്രൂപ്പുകളിലും സോഷ്യൽ മീഡിയ പേജുകളിലും സന്ദേശം പങ്കുവെച്ചവരാണെന്നാണ് സൂചന. […]
Read more

പിണറായി രാജിവയ്ക്കണം, ശൈലജയെ പ്രതിപക്ഷ നേതാവാക്കണം: സിപിഎം

കോട്ടയം: സിപിഎം തലയോലപ്പറമ്പ് ഏരിയ കമ്മിറ്റി യോഗത്തിൽ പാർട്ടി നേതൃത്വത്തിനെതിരെ ശക്തമായ വിമർശനങ്ങൾ ഉയർന്നു. പിണറായി വിജയനെ എംഎൽഎ സ്ഥാനത്ത് നിന്ന് രാജിവയ്പിച്ച് കെ.കെ. ശൈലജയെ മത്സരിപ്പിച്ച് പ്രതിപക്ഷ നേതാവാക്കണമെന്ന ആവശ്യം യോഗത്തിൽ ചില അംഗങ്ങൾ ഉന്നയിച്ചതായി റിപ്പോർട്ട്. യോഗത്തിൽ നേതാക്കളുടെ നിലപാടുകളും പ്രവർത്തനരീതിയും സംബന്ധിച്ചും വിവിധ വിമർശനങ്ങൾ ഉയർന്നു. പി. ജയരാജനുവേണ്ടി പാട്ട് വന്നപ്പോൾ എതിർത്ത നേതൃത്വം, പിണറായി വിജയനുവേണ്ടി പാട്ട് ഉണ്ടായപ്പോൾ മൗനം പാലിച്ചുവെന്ന ആരോപണവും ഉയർന്നു. പി. ജയരാജനെ വീണ്ടും നേതൃനിരയിലേക്ക് ഉയർത്തിക്കൊണ്ടുവരണമെന്നും […]
Read more

കാഫിർ സ്ക്രീൻഷോട്ട് കേസ് അട്ടിമറിക്കുന്നു

കാഫിർ സ്ക്രീൻഷോട്ട് സംഭവം നമ്മളാരും മറക്കുവാൻ വഴിയില്ല. കേരള രാഷ്ട്രീയത്തിൽ ആ സ്ക്രീൻഷോട്ട് സൃഷ്ടിച്ച രാഷ്ട്രീയ വിവാദം അത്രമേൽ വലുതായിരുന്നു. ഒരുപക്ഷേ സമൂഹത്തിൽ ആഴത്തിലുള്ള വർഗീയ കലാപത്തിന് പോലും തിരികൊളുത്തുവാൻ ശക്തിയുള്ളതായിരുന്നു അന്നത്തെ വിവാദം. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ വടകരയിൽ വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് സിപിഎം ഇറക്കിയ കാഫിർ സ്ക്രീൻ ഷോട്ട് കേസ് ആഭ്യന്തരവകുപ്പ് അട്ടിമറിക്കുന്നു. കേസിൽ ഒരുവർഷം പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാൻ പൊലീസിന് സാധിച്ചില്ല. വിവാദ സ്ക്രീൻഷോട്ട് സൃഷ്ടിച്ചത് ഉന്നത സിപിഎം നേതാവിന്റെ കുടുംബത്തിൽ നിന്നാണെന്ന […]
Read more

ദിവ്യ എസ് അയ്യർക്ക് പിന്തുണയുമായി സിപിഎം നേതാക്കൾ

കണ്ണൂർ: ദിവ്യ എസ് അയ്യർക്ക് പിൻതുണയുമായി കൂടുതൽ സിപിഎം നേതാക്കൾ രം​ഗത്ത്. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തെര‍ഞ്ഞെടുക്കപ്പെട്ട കെ കെ രാ​ഗേഷിനെ പുകഴ്ത്തിയ ദിവ്യക്കെതിരെ ഉയർന്ന സെെബ‍ർ ആക്രമണത്തെ അപലപിച്ചു കൊണ്ടാണ് സിപിഎം നേതാക്കൾ രം​ഗത്തെത്തിയിരിക്കുന്നത്. സിപിഎം നേതാക്കളായ കെകെ ശൈലജയും ഇപി ജയരാജനും ദിവ്യക്ക് പിന്തുണയുമായി രം​ഗത്തെത്തി. ദിവ്യ എസ് അയ്യർക്കെതിരായ സൈബർ ആക്രമണം അപലപനീയമാണെന്ന് കെകെ ശൈലജ പറഞ്ഞു. സഹപ്രവർത്തകർ ചില സ്ഥാനങ്ങളിലേക്ക് വന്നാൽ പ്രശംസിക്കുന്നത് സ്വാഭാവികമാണെന്ന് ഇപി ജയരാജനും പ്രതികരിച്ചു. അപകീർത്തികരമായ […]
Read more

കെ കെ ശൈലജയുടെ പേരിൽ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസിൽ ലീഗ് നേതാവിന് പിഴ ശിക്ഷ

ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന കെ.കെ.ശൈലജയുടെ പേരിൽ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസിൽ ലീഗ് നേതാവിന് പിഴ ശിക്ഷ. ന്യൂമാഹി പഞ്ചായത്ത് യുഡിഎഫ് ചെയർമാനും വാർഡംഗവുമായ ടിഎച്ച് അസ്ലമിനാണ് തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പതിനയ്യായിരം രൂപ പിഴയിട്ടത്. മുസ്ലീങ്ങൾ വർഗീയവാദികളാണെന്ന് കെ കെ ശൈലജ പറഞ്ഞു എന്ന തരത്തിലാണ് വാട്സാപ്പ് ഗ്രൂപ്പുകളിൽ വ്യാജ വീഡിയോ പ്രചരിപ്പിച്ചത്. ചൊക്ലി സ്വദേശി നൽകിയ പരാതിയിൽ, സമുദായ സ്പർധയുണ്ടാക്കാൻ ശ്രമിച്ചെന്ന വകുപ്പുൾപ്പെടെ ചേർത്താണ് ന്യൂ മാഹി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix