മക്കയിലെ വിശുദ്ധ കഅബയിൽ പുതിയ കിസ്‍വ അണിയിച്ചു; വെള്ളിനൂലുകളില്‍ 68 ഖുറാന്‍ വാക്യങ്ങള്‍, 1,415 കിലോ തൂക്കം
മക്കയിലെ വിശുദ്ധ കഅബയിൽ പുതിയ കിസ്‍വ അണിയിച്ചു. വ്യാഴാച പുലര്‍ച്ചയോടെയാണ് പുതിയ കിസ്‌വ അണിയിച്ചത്. ഏകദേശം 11 മാസം എടുത്താണ് പുതിയ കിസ്‌വ നിർമിച്ചത്. 24 കാരറ്റ് സ്വര്‍ണ്ണ പൂശിയ വെള്ളി നൂലുകളില്‍ 68 ഖുറാന്‍ വാക്യങ്ങള്‍ എംബ്രോയിഡറി ആയി കിസ്‌വയിൽ എഴുതിച്ചേർത്തിട്ടുണ്ട്. 410 കിലോ പ്രകൃതിദത്തമായ പട്ടുനൂൽ, 120 കിലോ സ്വര്‍ണ നൂലുകളും 100 കിലോ വെള്ളി നൂലുകളും 60 കിലോ വെള്ളിയും ഉപയോഗിച്ചാണ് പുതിയ കിസ്‌വ നിർമിച്ചിരിക്കുന്നത്. 1,415 കിലോയോളം തൂക്കം കിസ്‌വയ്ക്ക് ഉണ്ടാകും. […]
Read more