സ്പായുടെ മറവിൽ പെൺകുട്ടികളെ ചൂഷണം ചെയ്തെന്ന് ആരോപണം; കളമശ്ശേരി കേസിൽ കൂടുതൽ അന്വേഷണം
കൊച്ചി: കളമശ്ശേരി കൂട്ടബലാത്സംഗ കേസിലെ ഒന്നാം പ്രതി ശ്രീരാജ് സ്പായുടെ മറവിൽ പെൺകുട്ടികളെ ചൂഷണം ചെയ്യുന്നത് പതിവാക്കിയിരുന്നയാളാണെന്ന് പൊലീസ്. ഏറെ നാളായി ഇത്തരം കുറ്റകൃത്യങ്ങൾ നടന്നുവരുന്നതായാണ് അന്വേഷണത്തിൽ വ്യക്തമായതെന്ന് എസിപി ബിജോയ് ചന്ദ്രൻ പറഞ്ഞു. കേസിൽ അറസ്റ്റിലായ ശരണ്യയും ശ്രീരാജിന്റെ കെണിയിൽപ്പെട്ടതാകാമെന്നാണ് പൊലീസിന്റെ സംശയം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന നിരവധി പെൺകുട്ടികളെ പ്രതികൾ ചൂഷണത്തിന് ഇരയാക്കിയിട്ടുണ്ടെന്നും എസിപി വ്യക്തമാക്കി. ആസൂത്രിതമായ രീതിയിലാണ് കുറ്റകൃത്യങ്ങൾ നടന്നതെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ജില്ലയിലെ പല സ്പാകളിലേക്കും സ്ത്രീകളെ എത്തിച്ചിരുന്നത് ശ്രീരാജാണെന്നാണ് അന്വേഷണത്തിൽ […]
Read more