Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kanchikode

കഞ്ചിക്കോട് ജനവാസ മേഖലയിലുണ്ടായിരുന്ന കാട്ടാനയെ ഒടുവിൽ തുരത്തി

പാലക്കാട്: കഞ്ചിക്കോട് ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയെ ഒടുവിൽ കാട് കയറ്റി. ഏഴര മണിക്കൂർ‌ നീണ്ട ദൗത്യത്തിനൊടുവിലാണ് വനംവകുപ്പ് ഉദ്യോ​ഗസ്ഥർ ആനയെ കാട്ടിലേക്ക് തുരത്തിയത്. ധോണിയിലെ അഗസ്റ്റിനെന്ന കുങ്കിയാനയെ ഉപയോഗിച്ചാണ് കാട്ടാനയെ തുരത്തിയത്. സ്കൂൾ തുറക്കുന്നതിന് മുമ്പ് ശാശ്വത പരിഹാരം വേണ ആവശ്യം നാട്ടുകാർ ഉയർത്തിയിരുന്നു. വാളയാർ റേഞ്ചിന്റെ നേതൃത്വത്തിൽ രാവിലെ ഏഴ് മണിയോടെ കാട്ടാനയെ തുരത്താനുള്ള നടപടികൾ ആരംഭിച്ചിരുന്നു. രണ്ടാഴ്ചയിലേറെയായി പ്രദേശത്ത് നിലയുറപ്പിച്ച ആന പ്രദേശത്ത് വലിയ നാശ നഷ്ടമുണ്ടാക്കിയിരുന്നു. ദൗത്യത്തിന്റെ ചെലവ് പുതുശ്ശേരി പഞ്ചായത്താണ് വഹിച്ചത്.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix