Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: kanjavu plant

ബൈക്ക് വർക്ക് ഷോപ്പിന്റെ മറവിൽ കഞ്ചാവ് വിൽപ്പന

കൊച്ചി: എറണാകുളം പച്ചാളത്ത് ടൂവീലർ വർക്ക്ഷോപ്പിന്റെ മറവിൽ കഞ്ചാവ് വിൽപ്പന. വർക്ക്‌ഷോപ്പിൽ സൂക്ഷിച്ച രണ്ട് കിലോ കഞ്ചാവ് എക്സൈസ് സംഘം പിടികൂടി. കൂവക്കാട് വീട്ടിൽ അരുൺജിത്തിനെ പ്രതി ചേർത്ത് കേസെടുത്തു. ഇയാൾ സംഭവസ്ഥലത്ത് ഇല്ലാത്തതിനാൽ അറസ്റ്റ് നടന്നില്ല. അരുൺജിത്തിനെതിരെ മുൻപ് എംഡിഎംഎ കേസ് ഉണ്ടായിരുന്നു.
Read more

വൻ കഞ്ചാവ് വേട്ട; 33 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

കാസർകോട്: മഞ്ചേശ്വരത്ത് പോലീസിന്റെ നേതൃത്വത്തിൽ വൻ കഞ്ചാവ് വേട്ട. വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 33.05 കിലോഗ്രാം കഞ്ചാവുമായി യുവാവിനെ അറസ്റ്റ് ചെയ്തു. ഉപ്പള സോങ്കാൽ കൗശിക് നിലയത്തിലെ എ.അശോകയാണ് (45) അറസ്റ്റിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവാണ് പിടികൂടിയത്. അശോകയുടെ കിടപ്പുമുറിയിലെ കട്ടിലിനടിയിൽ സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ജില്ലയിലെ കഞ്ചാവ് വിതരണ ശൃംഖലയിലെ പ്രധാന കണ്ണിയാണ് അറസ്റ്റിലായതെന്ന്‌ പോലീസ് അറിയിച്ചു.
Read more

ഹാഷിഷ് ഓയിലുമായി മൂന്ന് വിദ്യാർത്ഥികൾ പിടിയിൽ

ആലപ്പുഴ: അരൂരിൽ ഹാഷിഷ് ഓയിലുമായി മൂന്ന് വിദ്യാർത്ഥികൾ പിടിയിൽ. പ്രായപൂർത്തിയാകാത്ത 3 പേരെയാണ് അരൂർ പൊലീസ് പിടികൂടിയത്. പിടിയിലായ വിദ്യാർത്ഥികളിൽ ഒരാളുടെ വീട്ടിൽ നിന്നും പത്ത് സെന്റി മീറ്റർ നീളമുള്ള ക‍ഞ്ചാവ് ചെടിയും കണ്ടെത്തി. പിടിയിലായ മൂന്ന് പേരിൽ രണ്ട് പേർ പ്ലസ് വൺ വിദ്യാർത്ഥികളാണ്.
Read more

പൂഞ്ഞാറിൽ കഞ്ചാവ് ചെടി കണ്ടെത്തി; ചെടി കസ്റ്റഡിയിൽ എടുത്ത് എക്‌സൈസ് സംഘം

കോട്ടയം: പൂഞ്ഞാറിൽ മീനച്ചിലാർ കാവുംകടവ് പാലത്തിന് സമീപത്ത് നിന്നും കഞ്ചാവ് ചെടി കണ്ടെത്തി. കഞ്ചാവുമായി വിദ്യാർത്ഥി പിടിയിലായ സ്ഥലത്തിന് സമീപത്ത് നിന്നാണ് ചെടി കണ്ടെത്തിയത്. എക്സൈസ് സംഘം സ്ഥലത്ത് എത്തി ചെടി കസ്റ്റഡിയിലെടുത്തു. 35 സെന്റിമീറ്റര്‍ നീളമുള്ള കഞ്ചാവ് ചെടിയാണ് കണ്ടെത്തിയത്. സംഭവത്തില്‍ എക്‌സൈസ് വിശദമായ അന്വേഷണം ആരംഭിച്ചു. വിദ്യാർഥിയെ കഞ്ചാവുമായി പിടികൂടിയ സംഭവത്തിൽ അന്വേഷണവുമായി എത്തിയപ്പോഴാണ് നാട്ടുകാർ കഞ്ചാവ് ചെടി നിൽക്കുന്ന കാര്യം എക്‌സൈസിനോട് പറഞ്ഞത്.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix