Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബി.ബി. ഗോപകുമാർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ഗ്യാനേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ ഉണ്ടായിട്ടും വിവിധ ചുമതലകൾ നൽകിയ മുഖ്യമന്ത്രി സതീശനെതിരെ കേസെടുക്കുന്നില്ലെന്ന് ബിജെപി നിയമസഭാ കക്ഷി നേതാവ് ബി.ബി. ഗോപകുമാർ ആരോപിച്ചു. രണ്ട് പേരോടും സർക്കാർ വ്യത്യസ്ത സമീപനമാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുൻ മന്ത്രി എം.കെ. മുനീറിനെതിരെ കേസെടുക്കുമോയെന്ന് സർക്കാർ വ്യക്തമാക്കണമെന്നും ഗോപകുമാർ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് പകർച്ചവ്യാധികൾ ഉൾപ്പെടെ നിരവധി പ്രശ്നങ്ങൾ നിലനിൽക്കുമ്പോഴും സർക്കാർ ആവശ്യമായ ഇടപെടലുകൾ നടത്തുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സർക്കാർ സ്പോൺസർമാർക്ക് വേണ്ടി മാത്രമാണ് പ്രവർത്തിക്കുന്നതെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ ഒരു സ്പോൺസർഡ് മുഖ്യമന്ത്രിയാണെന്നും ഗോപകുമാർ ആരോപിച്ചു. മുസ്ലിം ലീഗിന്റെ പിന്തുണ കൊണ്ടാണ് വി.ഡി. സതീശൻ മുഖ്യമന്ത്രിയായതെന്നും ലീഗിന് വേണ്ടി സർക്കാർ കാര്യങ്ങൾ ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു.

അമിത് ഷായെ ആക്രമിക്കാൻ ശ്രമിച്ചതിന്റെ ഗൂഢാലോചനയ്ക്ക് മന്ത്രി ഒ.ജെ. ജനീഷ് നേതൃത്വം നൽകിയെന്നും ഗോപകുമാർ ആരോപിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രിക്കെതിരെ ജനീഷ് സമൂഹമാധ്യമത്തിൽ പോസ്റ്റ് ഇട്ടതിന്റെ ഗൗരവം മുഖ്യമന്ത്രി മനസിലാക്കിയെന്നും മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്നാണ് പോസ്റ്റ് പിൻവലിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഒ.ജെ. ജനീഷിനെ അടിയന്തരമായി മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും ബി.ബി. ഗോപകുമാർ ആവശ്യപ്പെട്ടു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix