Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: karipur air port

അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം സൗദി എയർലൈൻസ് വിമാനം കരിപ്പൂരിൽ

മലപ്പുറം: അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം സൗദി എയർലൈൻസ് വിമാനം കരിപ്പൂരിലെത്തി. മലബാറിലേക്കുള്ള യാത്രക്കാരുടെ തിരക്ക് കുറയ്ക്കാൻ സൗദി എയർലൈൻസിന്റെ വരവ് സഹായിക്കുമെന്നാണ് കരുതുന്നത്. രാവിലെ 8.15 ഓടെയാണ് വിമാനം ഇറങ്ങിയത്. അരമണിക്കൂർ നേരത്തെ എത്താനായെന്ന് യാത്രക്കാർ പറഞ്ഞു. നല്ല സർവീസാണെന്നാണ് യാത്രക്കാരുടെ അഭിപ്രായം. സൗദി എയർലൈൻസിന്റെ ചെറിയ വിമാനമാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. ഭാവിയിൽ വലിയ വിമാനങ്ങൾ എത്തിക്കാൻ സമ്മർദം ചെലുത്തുമെന്നും മലബാർ ഡെവലപ്‌മെന്റ് ഫോറം ഭാരവാഹികൾ പറഞ്ഞു. മലബാറിലേക്കുള്ള യാത്രക്കാരുടെ തിരക്ക് കുറയ്ക്കാൻ സൗദി എയർലൈൻസിന്റെ […]
Read more

കരിപ്പൂരിന് വീണ്ടും തിരിച്ചടി; പുതിയ ലാൻഡിങ് സംവിധാനം കൊൽക്കത്തയിലേക്ക് മാറ്റാൻ നീക്കം

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ സ്ഥാപിക്കുന്നതിനായി എത്തിച്ച അത്യാധുനിക ഇൻസ്ട്രുമെന്റൽ ലാൻഡിങ് സിസ്റ്റം (ഐ.എൽ.എസ്) കൊൽക്കത്ത വിമാനത്താവളത്തിലേക്ക് മാറ്റാൻ നീക്കം. മൂന്ന് കോടിയിലേറെ രൂപ വിലവരുന്ന വിദേശനിർമ്മിത ഐ.എൽ.എസ് കഴിഞ്ഞ മാസമാണ് കരിപ്പൂരിലെത്തിച്ചത്.ഈ അത്യാധുനിക സംവിധാനം കൊൽക്കത്തയിലേക്ക് മാറ്റിയാൽ, പകരം സംവിധാനം കരിപ്പൂരിലെത്താൻ ഉണ്ടാകുന്ന കാലതാമസം വിമാനങ്ങളുടെ ലാൻഡിങ്ങിനെ വരെ പ്രതികൂലമായി ബാധിച്ചേക്കുമെന്ന ആശങ്ക ശക്തമാണ്. റൺവേ സുരക്ഷാ പ്രതലത്തിന്റെ (റെസ) വിപുലീകരണ പ്രവർത്തനങ്ങൾ മാർച്ചിൽ 80 ശതമാനത്തോളം പൂർത്തിയാകുന്നതോടെ പുതിയ ഐ.എൽ.എസ് സ്ഥാപിക്കാനായിരുന്നു അധികൃതർ പദ്ധതിയിട്ടിരുന്നത്. 2020 […]
Read more

കരിപ്പൂരിൽ പാർക്കിംഗ് വിപുലീകരണം; വീണ്ടും ഭൂമിയേറ്റെടുക്കൽ നീക്കം പ്രതിഷേധവുമായി പ്രദേശവാസികൾ

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിലെ കാർ പാർക്കിംഗ് ഏരിയ വിപുലീകരണത്തിനായി വീണ്ടും ഭൂമിയേറ്റെടുക്കാനുള്ള നീക്കത്തിനെതിരെ പ്രദേശവാസികൾ രംഗത്ത്. വിമാനത്താവളത്തിന്റെ വടക്കുഭാഗത്തുള്ള സ്വകാര്യ ഭൂമികളിൽ ഉടമകളെ അറിയിക്കാതെ കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥർ അളവെടുപ്പ് നടത്തിയതാണ് നാട്ടുകാരെ ആശങ്കയിലാക്കിയത്. ഈ നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് കലക്ടർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് പ്രദേശവാസികൾ നിവേദനം നൽകി. പലതവണ കുടിയൊഴിപ്പിക്കലിന് വിധേയരായവരാണ് ഈ മേഖലയിലുള്ളവരെന്നും സ്വകാര്യ ഭൂമികളിലേക്കുള്ള അനധികൃത കടന്നുകയറ്റം അംഗീകരിക്കാനാവില്ലെന്നും നാട്ടുകാർ. ​വിമാനത്താവള വികസനത്തിന് അതോറിറ്റിയുടെ കൈവശം നിലവിലുള്ള ഭൂമി തന്നെ ശാസ്ത്രീയമായി പ്രയോജനപ്പെടുത്തുകയാണ് […]
Read more

കരിപ്പൂർ വിമാനത്താവളത്തിൽ ‘ബോംബ് നിർവീര്യമാക്കി ‘

മലപ്പുറം : കരിപ്പൂർ വിമാനത്താവളത്തിലെ ‘ബോംബ് ഭീഷണി’ ഒടുവിൽ വിദഗ്ധ സംഘം ‘നിർവീര്യമാക്കി’. വിമാനത്താവളത്തിൽ നടന്ന സുരക്ഷാ പരിശീലന പരിപാടിയുടെ ഭാഗമായി ഒരുക്കിയ മോക്ഡ്രിൽ ഏറെ നേരം യാത്രക്കാരെയും മുൾമുനയിലാക്കി. പ്രതിസന്ധി നേരിടൽ സംവിധാനങ്ങളുടെ ഭാഗമായി സിവിൽ ഏവിയേഷൻ സെക്യൂരിറ്റി ബ്യൂറോയുടെ നിർദേശപ്രകാരമായിരുന്നു മോക്ഡ്രിൽ. ബോംബ് ഉണ്ടെന്ന ഭീഷണി ലഭിച്ചാൽ തുടർന്ന് എന്തെല്ലാം ചെയ്യാമെന്ന പരിശീലനമാണു നടന്നത്. ആഭ്യന്തര ടെർമിനലിലെ ചെക്ക് ഇൻ ഭാഗത്താണ് ‘ബോംബ്’ കണ്ടെത്തിയത്. വിവിധ വകുപ്പുകൾ ഏകോപിപ്പിച്ചു നടത്തിയ പരിപാടിയിൽ യാത്രക്കാരെ സുരക്ഷിത […]
Read more

കരിപ്പൂർ വിമാനത്താവളത്തിൽ പ്രവാസികളുടെ ലഗേജ്‌ പൊളിച്ച് കവർച്ച

മലപ്പുറം : വിമാനയാത്രക്കാരുടെ ലഗേജ് സാധാനങ്ങളും പണവും കവർന്നെന്ന പരാതിയിൽ കരിപ്പൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പാലക്കാട് തൃത്താല സ്വദേശികളായ പടിഞ്ഞാറങ്ങാടി ചുങ്കത്ത് വീട്ടിൽ ഇബ്രാഹിം ബാദുഷ, ബന്ധുവായ മുഹമ്മദ് ബാസിൽ എന്നിവരാണ് പരാതി നൽകിയത്. സ്പൈസ് ജെറ്റ് വിമാനത്തിൽ ദുബായിൽ നിന്ന് കരിപ്പൂരിൽ എത്തിയതായിരുന്നു ഇരുവരും.26,500 രൂപ കവർന്നതായാണ് ഇബ്രാഹിം ബാദുഷയുടെ പരാതി. വിമാനത്താവളത്തിൽ ലഗേജ് കൈപ്പറ്റുന്നതിനു മുൻപാണ് കൺവെയർ ബെൽറ്റിലൂടെ എത്തിയ ലഗേജിന്റെ പൂട്ട് തകർത്തത് ശ്രദ്ധയിൽപ്പെട്ടത്. പൊലീസ് വിമാനക്കമ്പി, വ്യോമയാന മന്ത്രി, […]
Read more

Recent News

Advertisement
WhiteswanTV Footer