കരുവന്നൂരിൽ തെരഞ്ഞെടുപ്പ്; 13 അംഗ ഭരണസമിതിയെ തെരഞ്ഞെടുക്കും
തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്കില്‍ തെരഞ്ഞെടുപ്പിന് വിജ്ഞാപനം പുറത്ത്. അടുത്തമാസം 22 ന് മാടായിക്കോണം ചാത്തന്‍ മാസ്റ്റര്‍ എയുപി സ്കൂളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. പതിമൂന്ന് അംഗ ഭരണ സമിതിയെ ആണ് തെരഞ്ഞെടുക്കുന്നത്. കരുവന്നൂർ കൊള്ള കണ്ടെത്തിയതോടെ 2021 മുതൽ ബാങ്കിൽ അഡ്മിനിസ്ട്രേറ്റർ ഭരണമായിരുന്നു. വോട്ടര്‍ പട്ടിക പ്രകാരം പതിമൂവായിരം വോട്ടര്‍മാരാണ് കരുവന്നൂരുള്ളത്. എക്ലാസ് മെമ്പര്‍ഷിപ്പുള്ളവര്‍ക്കാണ് വോട്ടു ചെയ്യാൻ കഴിയുക.
Read more

