Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പിണറായിക്കും റിയാസിനുമെതിരെ പ്രത്യേകം ESIR രജിസ്റ്റർ ചെയ്യാൻ ഇഡി നീക്കം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരായ അന്വേഷണത്തിന്റെ ഭാഗമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് രേഖകൾ ആവശ്യപ്പെട്ട് വിജിലൻസ്. പണമിടപാടുകളുടെ രേഖകൾ, മൊഴികളുടെ വിശദാംശങ്ങൾ, ഇഡി പിടിച്ചെടുത്ത രേഖകൾ എന്നിവ ലഭ്യമാക്കണമെന്നാണ് വിജിലൻസ് ആവശ്യപ്പെട്ടിരിക്കുന്നത്. രേഖകൾ പരിശോധിച്ച ശേഷമായിരിക്കും പ്രതികളെ ചോദ്യം ചെയ്യുക.

സിഎംആർഎൽ–എക്സാലോജിക് ഇടപാടിൽ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്യാനാണ് ഇഡിയുടെ നീക്കം. നേരത്തെ എസ്‌എഫ്‌ഐഒ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇഡി എൻഫോഴ്‌സ്‌മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ഇസിഐആർ) രജിസ്റ്റർ ചെയ്തിരുന്നു. വിജിലൻസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്ത സാഹചര്യത്തിലാണ് ഇഡിയുടെ പുതിയ നീക്കം. പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ പ്രത്യേകം ഇസിഐആർ രജിസ്റ്റർ ചെയ്യാനാണ് നീക്കം.

ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് കഴിഞ്ഞ ദിവസം കേസുകൾ രജിസ്റ്റർ ചെയ്തത്. ആദ്യ കേസിൽ പിണറായി വിജയനും മകൾ വീണ ടി.യും പ്രതികളാണ്. റിയാസ് മന്ത്രിയായിരിക്കെ പണം വിദേശത്തേക്ക് കടത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ടതാണ് രണ്ടാമത്തെ കേസ്. ഇതിൽ മുഹമ്മദ് റിയാസ് ഒന്നാം പ്രതിയും വീണ ടി. രണ്ടാം പ്രതിയുമാണ്.

രണ്ട് കേസുകളും അന്വേഷിക്കാൻ വിജിലൻസ് രണ്ട് പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. കൈക്കൂലി ആരോപണവും കള്ളപ്പണ ഇടപാട് ആരോപണവും പ്രത്യേകം അന്വേഷിക്കാനാണ് തീരുമാനം. ഇഡിയോട് വിവരങ്ങൾ ആവശ്യപ്പെട്ട് കത്തയക്കുമെന്നും നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

സിഎംആർഎൽ–എക്സാലോജിക് ഇടപാടിൽ പിണറായി വിജയൻ കുറ്റകരമായ ഗൂഢാലോചന നടത്തിയെന്നാണ് വിജിലൻസ് എഫ്‌ഐആറിലെ ആരോപണം. പിണറായി വിജയൻ, വീണ ടി., സിഎംആർഎൽ എംഡി ശശിധരൻ കർത്ത എന്നിവർ ഗൂഢാലോചന നടത്തിയെന്നും ഔദ്യോഗിക പദവി വ്യക്തിതാൽപര്യങ്ങൾക്കായി ദുരുപയോഗം ചെയ്തെന്നുമാണ് എഫ്‌ഐആറിൽ പറയുന്നത്. വിജിലൻസ് എഫ്‌ഐആറിന്റെ പകർപ്പ് റിപ്പോർട്ടറിന് ലഭിച്ചിരുന്നു.

2016 മുതൽ 2020 വരെയുള്ള കാലയളവിൽ പിണറായി വിജയനും വീണ ടി.യും ശശിധരൻ കർത്തയുമായി ചേർന്ന് ക്രിമിനൽ ഗൂഢാലോചന നടത്തിയെന്നാണ് എഫ്‌ഐആറിലെ പരാമർശം. സേവനങ്ങൾ നൽകാതെ വീണ ടി.യുടെ കമ്പനിക്ക് സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നും ഇതിനായി പിണറായി വിജയന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്നുമാണ് ആരോപണം.

പിണറായി വിജയൻ, വീണ ടി., എക്സാലോജിക് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, ശശിധരൻ കർത്ത, പി. സുരേഷ് കുമാർ, സിഎംആർഎൽ, എംപവേർഡ് ഇന്ത്യ ക്യാപിറ്റൽ ഇൻവെസ്റ്റ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവരെയാണ് എഫ്‌ഐആറിൽ ഒന്ന് മുതൽ ഏഴ് വരെ പ്രതികളായി ഉൾപ്പെടുത്തിയിരിക്കുന്നത്.

അതേസമയം, വിജിലൻസ് കേസിനെതിരെ മുഹമ്മദ് റിയാസും വീണ ടി.യും ഉൾപ്പെടെയുള്ളവർ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി കഴിഞ്ഞ ദിവസം പരിഗണിച്ചിരുന്നു. എന്നാൽ, എഫ്‌ഐആർ അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. പ്രത്യേക അനുമതി ലഭിച്ച ശേഷമേ സ്റ്റേ ആവശ്യം പരിഗണിക്കാനാകൂവെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix