Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: kazhakootam

കഴക്കൂട്ടം; കഴകങ്ങളുടെ മണ്ണിൽ കനൽ പടരുന്ന ത്രികോണപ്പോര്”

രാജഭരണകാലത്തിന്റെ സ്മരണകൾ ഇരമ്പുന്ന മണ്ണിൽ നിന്ന് ആധുനിക കേരളത്തിന്റെ രാഷ്ട്രീയ ഗതിവിഗതികൾ നിർണ്ണയിക്കുന്ന സുപ്രധാന കേന്ദ്രമായി മാറിയ കഴക്കൂട്ടം മണ്ഡലം, ഇക്കുറി അക്ഷരാർത്ഥത്തിൽ ഒരു രാഷ്ട്രീയ അഗ്നിപരീക്ഷയ്ക്കാണ് സാക്ഷ്യം വഹിക്കുന്നത്. ചരിത്രരേഖകൾ പ്രകാരം തിരുവിതാംകൂർ രാജഭരണകാലത്ത് രാജ്യകാര്യങ്ങൾ ചർച്ച ചെയ്യാനും ഭരണാധികാരികൾക്ക് ആവശ്യമായ ശുപാർശകൾ നൽകാനും ചുമതലപ്പെട്ട ‘കഴകങ്ങളുടെ’ കൂട്ടമാണ് പിൽക്കാലത്ത് കഴക്കൂട്ടം എന്ന പേരിൽ അറിയപ്പെട്ടത്. അന്ന് ഭരണസിരാകേന്ദ്രങ്ങളിൽ ചെലുത്തിയിരുന്ന അതേ സ്വാധീനം ഇന്നും ഈ മണ്ഡലം നിലനിർത്തുന്നു എന്നതിന്റെ തെളിവാണ് ഇവിടുത്തെ ഓരോ തിരഞ്ഞെടുപ്പും […]
Read more

മെഡിക്കൽ ഓഫീസറെ ഭീഷണിപ്പെടുത്തത്തിയയാൾ അറസ്റ്റിൽ

തിരുവനന്തപുരം :കഴക്കൂട്ടത്ത്, മകന്റെ മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകാൻ ഫീസ് ആവശ്യപ്പെട്ടതിന് മെഡിക്കൽ ഓഫീസർക്കുനേരേ ഭീഷണിയും അസഭ്യവർഷവും നടത്തിയ കേസിൽ ഒളിവിലായിരുന്നയാൾ അറസ്റ്റിൽ. പെരുമാതുറ സുൽഫി നിവാസിൽ സുൽഫിക്കർ(63) ആണ് കഠിനംകുളം പോലീസിന്റെ പിടിയിലായത്. വെള്ളിയാഴ്ച വൈകീട്ടോടെയായിരുന്നു പെരുമാതുറ കുടുംബാരോഗ്യകേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ. ഹിമയ്ക്കു നേരേ ആക്രമണമുണ്ടായത്. ചികിത്സയിലായിരുന്ന മകന് കോളേജിൽ നൽകാൻ മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകാൻ ആവശ്യപ്പെടുകയും, ഡോക്ടർ നിയമപ്രകാരമുളള 100 രൂപ ഫീസ് ആവശ്യപ്പെടുകയും ചെയ്തു. അതിൽ പ്രകോപിതനായ പിതാവും മകനും ഡോക്ടറെ അസഭ്യംപറയുകയും […]
Read more

സംഘർഷ സാധ്യത; ചെമ്പഴന്തിയിൽ പോലീസ് റൂട്ട് മാർച്ച് നടത്തി

തിരുവനന്തപുരം: കഴക്കൂട്ടം, വോട്ടെടുപ്പ് ദിവസം സംഘർഷമുണ്ടാകാൻ സാധ്യതയുണ്ടെന്ന ഇന്റലിജൻസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള പ്രദേശങ്ങളിൽ പോലീസ് റൂട്ട് മാർച്ച് നടത്തി. ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലംമുതൽ അണിയൂർ ജംഗ്ഷൻ വരെയും പൗഡിക്കോണം പ്രദേശങ്ങളിലുമാണ് പോലീസ് റൂട്ട് മാർച്ച് നടത്തിയത്. കഴക്കൂട്ടം അസിസ്റ്റൻറ് കമ്മിഷണർ ചന്ദ്രദാസ്, എസ്എച്ച്ഒ ജെ.എസ്. പ്രവീൺ എന്നിവരുടെ നേതൃത്വത്തിൽ കഴക്കൂട്ടം, ശ്രീകാര്യം, മെഡിക്കൽ കോളേജ്, തുമ്പ എന്നിവിടങ്ങളിൽ നിന്നുള്ള പോലീസ് സംഘം റൂട്ട് മാർച്ചിൽ പങ്കെടുത്തു. കഴിഞ്ഞദിവസം ചെമ്പഴന്തിയിൽ വാഹനത്തിലെ അനൗൺസ്മെൻറിനെതിരേ എൽഡിഎഫ്, ബിജെപി പരസ്പരം വെല്ലുവിളികൾ […]
Read more

മാജിക് പ്ലാനറ്റിൽ ഇൻക്ലൂസീവ് ഇന്ത്യ ഫോട്ടോഗാലറി പ്രദർശനം

തിരുവനന്തപുരം : ഗോപിനാഥ് മുതുകാട് നടത്തിയ ഇൻക്ലൂസീവ് ഇന്ത്യ ഭാരതയാത്രയുടെ ഫോട്ടോ പ്രദർശനം മാജിക് പ്ലാനറ്റിൽ ആരംഭിച്ചു. അവോക്കി എംഡി ഗണേഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. ലോക ഭിന്നശേഷിദിനത്തിൽ നടന്ന പരിപാടിയിൽ ഡിഫറന്റ് ആർട് സെന്റർ എക്സിക്യുട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാട്, മാജിക് പ്ലാനറ്റ് മാനേജർ സി.കെ. സുനിൽരാജ്, ക്രിയേറ്റീവ് ഹെഡ് ഭരതരാജൻ, സിഎഫ്ഒ അശ്വതി നിഷാന്ത് തുടങ്ങിയവർ പങ്കെടുത്തു. മാജിക് പ്ലാനറ്റിലെ സന്ദർശകർക്ക് സൗജന്യമായി ഫോട്ടോഗാലറി സന്ദർശിക്കാം. ഭിന്നശേഷിവിഭാഗത്തിനായി രാജ്യത്തിന്റെ വിവിധയിടങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ, അവയുടെ പ്രവർത്തനങ്ങൾ […]
Read more

കഴക്കൂട്ടത്ത് ഹോസ്റ്റലില്‍ അതിക്രമിച്ച് കയറി ഐടി ജീവനക്കാരിയെ പീഡിപ്പിച്ച സംഭവം; പ്രതി പിടിയില്‍

തിരുവനന്തപുരം: കഴക്കൂട്ടത്ത് ഹോസ്റ്റലില്‍ അതിക്രമിച്ച് കയറി ഐടി ജീവനക്കാരിയായ യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍. തമിഴ്‌നാട്ടിലെ മധുരയില്‍ നിന്നാണ് പ്രതിയെ പൊലീസ് സാഹസികമായി പിടികൂടിയത്. പ്രതിയെ കസ്റ്റഡിയിലെടുത്തു. ഇയാള്‍ ലാറി ഡ്രൈവറാണ്. സംഭവത്തിനുശേഷം പ്രതി മധുരയില്‍ ഒളിവില്‍ കഴിയുകയായിരുന്നു. പൊലീസ് സംഘം മധുരയിലെത്തി ഇയാളെ പിടികൂടുകയായിരുന്നു.കഴിഞ്ഞ ദിവസം രാത്രിയാണ് ഐടി ജീവനക്കാരിയായ പെണ്‍കുട്ടി പീഡനത്തിനിരയായത്. സംഭവത്തില്‍ യുവതി കഴക്കൂട്ടം പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. കഴക്കൂട്ടം അസി. കമ്മീഷണറുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പെണ്‍കുട്ടി ഞെട്ടി ഉണര്‍ന്നപ്പോള്‍ പ്രതി […]
Read more

ഉത്സവത്തിനിടെ സംഘര്‍ഷം;പോലീസുകാരന് പരിക്ക്

തിരുവനന്തപുരം:കഴക്കൂട്ടത്ത് ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പോലീസുകാരന് പരിക്ക്.കഴക്കൂട്ടം മഹാദേവര്‍ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ സമാപനമായ ഇന്നലെ രാത്രിയാണ് സംഭവം.എആര്‍ ക്യാമ്പില്‍ നിന്നുള്ള പൊലീസുകാരന്‍ കൊല്ലം ചിതറ സ്വദേശി റിയാസിനാണ് തലയ്ക്ക് പരിക്കേറ്റത്.ഉത്സവശേഷം കൂടിനിന്നവരെ പറഞ്ഞു വിടുന്നതിനിടെയാണ് പോലീസിനെ ആക്രമിച്ചത്.സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതിനിടെ കമ്പി ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയായിരുന്നു. സംഭവത്തില്‍ ആറുപേര്‍ കസ്റ്റഡിയിലാണ്.
Read more

Recent News

Advertisement
WhiteswanTV Footer