Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സംഘർഷ സാധ്യത; ചെമ്പഴന്തിയിൽ പോലീസ് റൂട്ട് മാർച്ച് നടത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കഴക്കൂട്ടം, വോട്ടെടുപ്പ് ദിവസം സംഘർഷമുണ്ടാകാൻ സാധ്യതയുണ്ടെന്ന ഇന്റലിജൻസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള പ്രദേശങ്ങളിൽ പോലീസ് റൂട്ട് മാർച്ച് നടത്തി. ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലംമുതൽ അണിയൂർ ജംഗ്ഷൻ വരെയും പൗഡിക്കോണം പ്രദേശങ്ങളിലുമാണ് പോലീസ് റൂട്ട് മാർച്ച് നടത്തിയത്.

കഴക്കൂട്ടം അസിസ്റ്റൻറ് കമ്മിഷണർ ചന്ദ്രദാസ്, എസ്എച്ച്ഒ ജെ.എസ്. പ്രവീൺ എന്നിവരുടെ നേതൃത്വത്തിൽ കഴക്കൂട്ടം, ശ്രീകാര്യം, മെഡിക്കൽ കോളേജ്, തുമ്പ എന്നിവിടങ്ങളിൽ നിന്നുള്ള പോലീസ് സംഘം റൂട്ട് മാർച്ചിൽ പങ്കെടുത്തു.

കഴിഞ്ഞദിവസം ചെമ്പഴന്തിയിൽ വാഹനത്തിലെ അനൗൺസ്മെൻറിനെതിരേ എൽഡിഎഫ്, ബിജെപി പരസ്പരം വെല്ലുവിളികൾ നടത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽക്കൂടിയാണ് ചെമ്പഴന്തിയിൽ പോലീസ് റൂട്ട് മാർച്ച് സംഘടിപ്പിച്ചത്. വോട്ടെടുപ്പ് കഴിയുന്നതുവരെ ഈ പ്രദേശങ്ങളിൽ പോലീസ് നിരീക്ഷണം ശക്തമാക്കുമെന്നും അസിസ്റ്റൻറ്‌ കമ്മിഷണർ പറഞ്ഞു.

Recent News

Advertisement
WhiteswanTV Footer