KCL കലാശപ്പോര് ഇന്ന്; കാലിക്കറ്റും തൃശ്ശൂർ ടൈറ്റൻസും ഏറ്റുമുട്ടും
തിരുവനന്തപുരം: ആവേശകരമായ കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസൺ കലാശപ്പോര് ഇന്ന്. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ രാത്രി എട്ടിന് നടക്കുന്ന ഫൈനലിൽ കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസ് തൃശൂർ ടൈറ്റൻസിനെ നേരിടും. ആലപ്പി റിപ്പിൾസിനെ 36 റൺസിന് തകർത്താണ് കാലിക്കറ്റ് ഫൈനലിലേക്ക് യോഗ്യത നേടിയത്. സെമിഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 218 റൺസെന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ആലപ്പി റിപ്പിൾസിന് 20 ഓവറിൽ 8 വിക്കറ്റിന് 182 റൺസെടുക്കാനേ […]
Read more