Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kerala Governor

കേരളാ ഗവര്‍ണര്‍ക്കെതിരെ സിപിഎം പോളിറ്റ് ബ്യൂറോ

ഡൽഹി: ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സി പി എം പോളിറ്റ് ബ്യൂറോ. സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനങ്ങൾ അട്ടിമറിക്കാൻ ഗവർണ്ണറും കേന്ദ്ര സർക്കാരും ശ്രമിക്കുകയാണെന്ന് പി.ബി. കുറ്റപ്പെടുത്തി. കേരളത്തിലെ സ‍ര്‍വകലാശാലകളുമായി ബന്ധപ്പെട്ട് ഗവ‍ര്‍ണര്‍-സ‍ര്‍ക്കാര്‍ പോര് കടുക്കുന്ന സാഹചര്യത്തിലാണ് വിമർശനം. ഗവർണ്ണർ രാജേന്ദ്ര അർലേക്കർ ഭരണഘടന പദവി ദുരുപയോഗം ചെയ്യുകയാണെന്നും സംസ്ഥാന സർക്കാരിന്റെ സുഗമമായ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താനുള്ള നീക്കങ്ങൾ അനുവദിക്കില്ലെന്നും സി.പി.എം പ്രസ്താവനയിൽ വ്യക്തമാക്കി. രാജ്ഭവനെ ഗവര്‍ണര്‍ ആർ.എസ്.എസ്. ആശയ പ്രചാരണത്തിനുള്ള വേദിയാക്കി മാറ്റുകയാണെന്നും സംസ്ഥാനത്തെ മതേതരത്വത്തെ താഴ്ത്തിക്കെട്ടാനാണ് […]
Read more

കെഎസ് അനിൽകുമാറിന്റെ നിയമനം ചോദ്യം ചെയ്ത് ഗവർണർക്ക് പരാതി

തിരുവനന്തപുരം: റജിസ്ട്രാർ പദവിയിൽ കെഎസ് അനിൽകുമാറിന്റെ നിയമനം ചോദ്യം ചെയ്ത് ഗവർണർക്ക് പരാതി. സേവ് യൂണിവേഴ്സിറ്റി ഫോറം ആണ് പരാതി നൽകിയത്. ദേവസ്വം ബോർഡിന് കീഴിലുള്ള എയ്ഡഡ് കോളേജിൽ നിന്നാണ് ഡെപ്യൂട്ടേഷനിൽ അനിൽകുമാർ യൂണിവേഴ്സിറ്റി രജിസ്ട്രാർ ആകുന്നത്. ഇത് ചട്ടവിരുദ്ധമാണെന്നും ഉടൻ പുറത്താക്കണമെന്നുമാണ് പരാതിയിലുള്ളത്. റജിസ്ട്രാർ പദവിയിൽ നിന്ന് അനിൽകുമാറിനെ ഉടൻ നീക്കം ചെയ്യണമെന്നാണ് പരാതിയിലെ ആവശ്യം. അനിൽകുമാർ തുടരുന്നത് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലാണെന്നും യൂണിവേഴ്സിറ്റി ചട്ടങ്ങൾക്ക് വിരുദ്ധമാണ് ഈ നിയമനമെന്നും പരാതിയിൽ പറയുന്നു. അതേസമയം ‌അനിൽകുമാറിന്റെ നിയമനം […]
Read more

‘കേരളത്തിൽ നൂറുശതമാനം സാക്ഷരതയുണ്ടെങ്കിലും വിദ്യാഭ്യാസം ഇല്ല’; ഗവർണർ രാജേന്ദ്ര ആർലേക്കർ

ഗുരുവായൂർ: കേരളത്തിൽ നൂറുശതമാനം സാക്ഷരതയുണ്ടെങ്കിലും വിദ്യാഭ്യാസം ഇല്ലെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. സാക്ഷരതയും വിദ്യാഭ്യാസവും തമ്മിൽ വ്യത്യാസമുണ്ട്. വിദ്യാഭ്യാസം ഉണ്ടായിരുന്നെങ്കിൽ ഇന്നു നമുക്കുചുറ്റും നടക്കുന്ന പലകാര്യങ്ങളും സംഭവിക്കില്ലായിരുന്നുവെന്നും ​ഗവ‍ർണ്ണ‍ർ പറ‍ഞ്ഞു. മാടമ്പ് കുഞ്ഞുകുട്ടൻ സുഹൃദ്സമിതി സംഘടിപ്പിച്ച മാടമ്പ് സ്മൃതിപർവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബൗദ്ധികസമൂഹമാണ് കേരളത്തിലേതെന്നും വിദ്യാഭ്യാസം ജ്ഞാനോദയമാണെന്നും ഗവർണ്ണർ പറഞ്ഞു. വിദ്യാഭ്യാസമെന്നാൽ മറ്റുള്ളവരുടെ വികാരം മനസ്സിലാക്കാൻ സാധിക്കുന്നതാണെന്നും ​ഗവ‍ർണ്ണ‍ർ പറഞ്ഞു. മറ്റുള്ളവർക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ചിന്ത ഇതിലൂടെ ഉണ്ടാകും. സമൂഹത്തിന് ഇത് ഗുണകരമാണെന്നും […]
Read more

കേരള ഗവർണറായി രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു

കേരള ഗവര്‍ണ്ണറായി രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ രാവിലെ 10.30ന് നടന്ന ചടങ്ങില്‍ ചീഫ് ജസ്റ്റിസ് നിതിന്‍ മധുകര്‍ ജാംദാര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ചടങ്ങിൽ പങ്കെടുത്തു. സര്‍ക്കാരിനെ നിര്‍ദേശിക്കലും വഴി കാട്ടലും അല്ല സഹായിക്കലാണ് തന്റെ ഉദ്ദേശം എന്ന് ഗവര്‍ണ്ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ മുൻപ് പറഞ്ഞിരുന്നു. ബുധനാഴ്ച വൈകിട്ട് തിരുവനന്തപുരം എയര്‍പോര്‍ട്ട് ടെക്‌നിക്കല്‍ ഏര്യയില്‍ എത്തിയ ഗവര്‍ണറെ മുഖ്യമന്ത്രി പിണറായി […]
Read more

നിയുക്ത കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുടെ സത്യപ്രതിജ്ഞ ഇന്ന്

തിരുവനന്തപുരം: നിയുക്ത കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഇന്ന് (വ്യാഴാഴ്ച) രാവിലെ 10.30-ന് രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്യും. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ മധുകർ ജാംദാർ സത്യവാചകം ചൊല്ലിക്കൊടുക്കും. ബുധനാഴ്ച വൈകീട്ട് തിരുവനന്തപുരം വിമാനത്താവളത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ആർലേക്കറെയും ഭാര്യ അനഘ ആർലേക്കറെയും സ്വീകരിച്ചു.
Read more

കേരള സര്‍വ്വകലാശാലയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്‌ഐ പ്രതിഷേധം

തിരുവനന്തപുരം: കേരള യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്‌ഐ പ്രതിഷേധം. സംസ്‌കൃത ഡിപ്പാര്‍ട്ട്‌മെന്റ് സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ സെമിനാര്‍ ഉദ്ഘാടനത്തിനെത്തിയ ഗവര്‍ണ്ണറെ സെനറ്റ് ഹാളിന് പുറത്ത് മുദ്രാവാക്യം വിളിച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധം അറിയിച്ചു. ക്യാമ്പസ് യൂണിയനെ സത്യപ്രതിജ്ഞ ചെയ്യാന്‍ വിസിയും ഗവര്‍ണറും അനുവദിക്കുന്നില്ലെന്നാണ് പ്രതിഷേധകര്‍ ആരോപിക്കുന്നത്. യൂണിവേഴ്‌സിറ്റി ക്യാമ്പസിന്റെ ഗേറ്റ് മറികടക്കാന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നതനിടെ പൊലീസുമായി ഉന്തും തള്ളുമുണ്ടായി. പ്രതിഷേധം കണത്തിലെടുത്ത് സെനറ്റ് ഹാളിന്റെ മുഴുവന്‍ വാതിലുകളും ജനലുകളും അടച്ചു. രണ്ട് […]
Read more

Recent News

Advertisement
WhiteswanTV Footer